വമ്പന്‍ ഓഫറുകളുമായി ആമസോണ്‍ പ്രൈം ഡേ ഡീലുകള്‍... 18 നും 24 നും ഇടയിൽ പ്രായമുള്ളവർക്ക് ഈ ഓഫറും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് പ്രതിസന്ധികള്‍ക്കിടെ ആണ് ഇത്തവണ ആമസോണിന്റെ പ്രൈം ഡേ സെയില്‍സ്. വന്‍ വിലക്കുറവ് തന്നെയാണ് ഇത്തവണയും ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നത്. പലരും ഈ ഒരു ഓഫറിന് വേണ്ടി കാത്തിരിക്കുകയും ആണ്.

 

ജൂലായ് 26 നും 27 നും ആണ് ഇത്തവണത്തെ പ്രൈം ഡേ വില്‍പന. എന്തൊക്കെ ഓഫറുകള്‍ ആണ് ആമസോണ്‍ ഇത്തവണ കാത്തുവച്ചിരിക്കുന്നത് എന്ന് കാത്തിരിക്കുകയാണ് ഉപഭോക്താക്കള്‍. അതിനിടെ ചില ജനപ്രിയ ഉത്പന്നങ്ങള്‍ക്കുള്ള ഓഫറുകള്‍ അവര്‍ വെളിപ്പെടുത്തിയിട്ടും ഉണ്ട്. പരിശോധിക്കാം...

18 നും 24 നും ഇടയില്‍

18 നും 24 നും ഇടയില്‍

പ്രൈം അംഗത്വമുള്ളവർക്ക് മാത്രമാണ് ഈ പ്രൈം ഡേ സെയിൽസ്. ഇത്തവണത്തെ സെയില്‍സ് ലക്ഷ്യം വക്കുന്നത് പ്രത്യേക പ്രായത്തിലുള്ളവരെയാണ്. 18 നും 24 നും ഇടയില്‍ പ്രായമുള്ള യുവാക്കളെ. അമ്പത് ശതമാനം ക്യാഷ് ബാക്ക് ഓപ്ഷനോടെ ഇവർക്ക് പ്രൈം മെമ്പര്‍ഷിപ്പ് സ്വന്തമാക്കാം. പ്രായം വെരിഫൈ ചെയ്ത് സൈന്‍ ഇന്‍ ചെയ്താല്‍ ഇത് സ്വന്തമാക്കാം.

പോപ്പുലര്‍ ഉത്പന്നങ്ങള്‍

പോപ്പുലര്‍ ഉത്പന്നങ്ങള്‍

വന്‍ വില്‍പന നടക്കുന്ന സമയത്ത് ഏറ്റവും അധികം ഡിമാന്‍ഡ് ഉണ്ടാകുന്ന ചില ഉത്പന്നങ്ങളുണ്ട്. ഏറ്റവും അധികം ഓഫറുകളും അവയ്ക്ക് തന്നെ ആയിരിക്കും. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ തുടങ്ങിയവയായിരിക്കും ഇതില്‍ മുന്‍പന്തിയില്‍ ഉള്ളത്. അത്തരം ചില ഉത്പന്നങ്ങള്‍ക്കുള്ള ഓഫറുകളാണ് പുറത്ത് വന്നിരിക്കുന്നത്.

നോ കോസ്റ്റ് ഇഎംഐ

നോ കോസ്റ്റ് ഇഎംഐ

മിക്കവരും ഉത്പന്നങ്ങള്‍ ഇഎംഐ അടിസ്ഥാനത്തില്‍ ആണ് വാങ്ങാന്‍ താത്പര്യപ്പെടുന്നത്. അത്തരക്കാര്‍ക്കായി 12 മാസം വരെ നോ കോസ്റ്റ് ഇഎംഐ നല്‍കുന്ന ഓഫറുകളുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് ഈ ഓഫര്‍. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് മാത്രമാണ് ഇത് ലഭിക്കുക.

അയ്യായിരം രൂപ വരെ

അയ്യായിരം രൂപ വരെ

സ്മാര്‍ട്ട് ഫോണുകള്‍ക്ക് അയ്യായിരം രൂപ വരെയാണ് കിഴിവ് ഉണ്ടാവുക. ഇത് കൂടാതെ കൂപ്പണുകള്‍ വഴി മൂവായിരം രൂപ വരെയുള്ള കിഴിവുകളും ഉണ്ടാകും. എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് നോ കോസ്റ്റ് ഇഎംഐയില്‍ മൂന്ന് മാസം അധികം ലഭിക്കും. മാത്രമല്ല, ആറ് മാസത്തെ ഫ്രീ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ലഭിക്കു.

വണ്‍ പ്ലസ് വാങ്ങുമ്പോള്‍

വണ്‍ പ്ലസ് വാങ്ങുമ്പോള്‍

വണ്‍ പ്ലസ് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുമ്പോള്‍ നാലായിരം രൂപ വരെ ആണ് കൂപ്പണ്‍ വഴിയുള്ള കിഴിവ് ലഭിക്കുക. എക്‌സ്‌ചേഞ്ചില്‍ അയ്യായിരം രൂപ വരെ അധിക കിഴിവ് ലഭിക്കും. ഒമ്പത് മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐയും ലഭിക്കും.

ഷവോമി ഓഫറുകള്‍

ഷവോമി ഓഫറുകള്‍

12 മാസം വരെ നോ കോസ്റ്റ് ഇഎംഐ എന്നതാണ് ഷവോമി സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ള പ്രധാന ഓഫര്‍. മൂവായിരം രൂപ വരെ അധിക കിഴിവ് എക്‌സ്‌ചേഞ്ചില്‍ ലഭിക്കും. ഇത് കടാതെ തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ് ഓഫറുകളും ഉണ്ടാകും.

സാംസങിന് 10000 വരെ!

സാംസങിന് 10000 വരെ!

സാംസങ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് വന്‍ ഓഫറാണ് ഇത്തവണ ഉള്ളത്. സാംസങ് എം സീരീസില്‍ കൂപ്പണ്‍ ഓഫര്‍ 10000 രൂപ വരെയാണ്. ഇത് കൂടാതെ ഒമ്പത് മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് 6 മാസത്തെ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ് ഓഫറും ഉണ്ടാകും.

ഒപ്പോയും വിവോയും

ഒപ്പോയും വിവോയും

ഒപ്പോ ഫോണുകള്‍ക്ക് 20 ശതമാനം വരെ കിഴിവുണ്ടാകും എന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. 12 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ടാകും. വിവോ ഫോണുകള്‍ക്ക് 30 ശതമാനം വരെ കിഴിവുണ്ടാകും. എക്‌സ്‌ചേഞ്ചില്‍ രണ്ടായിരം രൂപ വരെ അധിക ഓഫറും ലഭ്യമാണ്.

ആക്‌സസറികള്‍

ആക്‌സസറികള്‍

ആമസോണ്‍ പ്രൈം ഡേ സെയില്‍സില്‍ മൊബൈല്‍ ആക്‌സസറികളുടെ വില 69 രൂപയില്‍ ആണ് തുടങ്ങുന്നത്. പവര്‍ ബാങ്കുകള്‍ 399 രൂപ മുതല്‍ ലഭിക്കും. ഹെഡ്‌സെറ്റുകളുടെ വില 179 ല്‍ തുടങ്ങും.

English summary

Amazon Prime Day sales: Deals over some popular products revealed

Amazon Prime Day sales: Deals over some popular products revealed
Story first published: Tuesday, July 20, 2021, 19:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X