ഇന്ത്യയിലെ 5 ജി സേവനവും ഇനി അംബാനിയുടെ കൈകളിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെയ്ഡ്-ഇൻ-ഇന്ത്യ 5 ജി സേവനുമായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോ. ലോകോത്തര നിലവാരത്തിലുള്ള 5 ജി സേവനം ഇന്ത്യയിൽ ആരംഭിക്കാൻ ജിയോ 5 ജി സൊല്യൂഷൻസ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ആർ‌ഐ‌എൽ ചെയർമാൻ മുകേഷ് അംബാനി വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. സ്പെക്ട്രം ലഭ്യമാകുമ്പോൾ തന്നെ ഈ 5 ജി ഉൽപ്പന്നം പരീക്ഷണങ്ങൾക്ക് വിധേയമാക്കുമെന്നും മറ്റ് ടെലികോം ഓപ്പറേറ്റർമാർക്ക് 5 ജി പരിഹാരത്തിനായി ജിയോ പ്ലാറ്റ്‌ഫോംസ് സേവനം വാഗ്ദാനം ചെയ്യുമെന്നും മുകേഷ് അംബാനി പറഞ്ഞു.

 

ഈ സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, മാധ്യമങ്ങൾ, ധനകാര്യ സേവനങ്ങൾ, പുതിയ വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കൃഷി, സ്മാർട്ട് സിറ്റികൾ, സ്മാർട്ട് മൊബിലിറ്റി എന്നിവ പോലുള്ള ഒന്നിലധികം വ്യവസായ മേഖലകളിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യാനാകുമെന്നും മുകേഷ് അംബാനി പറഞ്ഞു.

ജിയോ പ്ലാറ്റ്‌ഫോമുകളിലെ നിക്ഷേപം; നാല് സ്ഥാപനങ്ങൾ 30,000 കോടി റിലയൻസിന് കൈമാറി

ഇന്ത്യയിലെ 5 ജി സേവനവും ഇനി അംബാനിയുടെ കൈകളിൽ

5 ജി സേവനത്തിനായുള്ള ഉപകരണങ്ങൾ മുഴുവൻ ജിയോ ജീവനക്കാരാണ് നിർമ്മിച്ചതെന്ന് പറയുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും സ്പെക്ട്രം അനുവദിച്ചുകഴിഞ്ഞാൽ ഇത് പ്രവർത്തനക്ഷമമാക്കാൻ തയ്യാറാണെന്നും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 43-ാമത് വാർഷിക പൊതുയോഗത്തിൽ ആകാശ് അംബാനിയും പറഞ്ഞു.

ആധുനിക മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ സംഭവമാണ് കൊറോണ പ്രതിസന്ധിയെന്നും എന്നിരുന്നാലും, കോവിഡ് പ്രതിസന്ധിക്കുശേഷം ഇന്ത്യയും ലോകവും വേഗത്തിൽ പുരോഗതി കൈവരിക്കുമെന്നതിൽ സംശയമില്ലെന്നും ആർ‌ഐ‌എൽ ചെയർമാൻ മുകേഷ് അംബാനി വാർഷിക പൊതുയോഗത്തിൽ പറഞ്ഞു. 150 ബില്യൺ ഡോളറിന്റെ വിപണി മൂല്യമുള്ള ആദ്യത്തെ ഇന്ത്യൻ കമ്പനിയായി റിലയൻസ് മാറിയെന്നും ആർ‌ഐ‌എൽ ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ജിയോ പ്ലാറ്റ്‌ഫോമിലെ 7.7 ശതമാനം ഓഹരികൾക്കായി ഗൂഗിൾ 33,737 കോടി നിക്ഷേപിക്കുമെന്ന് ആർ‌ഐ‌എൽ ചെയർമാൻ മുകേഷ് അംബാനി എജിഎമ്മിൽ വ്യക്തമാക്കി.

11 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള രാജ്യത്തെ ആദ്യത്തെ കമ്പനി; റിലയന്‍സിന് പുതിയ നേട്ടം

English summary

Ambani Announces 5G Solutions In Reliance AGM | ഇന്ത്യയിലെ 5 ജി സേവനവും ഇനി അംബാനിയുടെ കൈകളിൽ

Mukesh Ambani-led Reliance Jio launches Made-in-India 5G solutions. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X