ലോക്ക്ഡൌണിലും കുലുങ്ങാതെ മുകേഷ് അംബാനി; ഒരു മാസം കൊണ്ട് നേടിയത് എത്ര? വിജയ രഹസ്യം എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ ലോകം ഏറ്റവും കർശനമായ ലോക്ക്ഡൌണിന് കീഴിലായിരിക്കുമ്പോഴും സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയ്ക്ക് മാത്രം കുലുക്കമില്ല. തന്റെ ഇന്ത്യ ആസ്ഥാനമായുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം ബിസിനസ്സിനായി 10 ബില്യൺ ഡോളറിലധികം നിക്ഷേപമാണ് ഒരു മാസത്തിനുള്ളിൽ അംബാനി നേടിയത്.

 

മുകേഷ് അംബാനിയ്ക്ക് വീണ്ടും ഒന്നാം സ്ഥാനം, ജാക്ക് മായെ കടത്തി വെട്ടി

ഏറ്റവും പുതിയ നിക്ഷേപകർ

ഏറ്റവും പുതിയ നിക്ഷേപകർ

ന്യൂയോർക്ക് ആസ്ഥാനമായുള്ള കെകെആർ ആൻഡ് കോ ആണ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ടെലികോം, ഡിജിറ്റൽ സർവീസസ് കമ്പനിയായ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിൽ നിക്ഷേപം നടത്തുന്ന ഏറ്റവും പുതിയ സ്ഥാപനം. ജിയോയിലെ 2.3 ശതമാനം ഓഹരികൾക്ക് സ്വകാര്യ ഇക്വിറ്റി ഫണ്ട് നൽകുന്നത് 113.7 ബില്യൺ രൂപ (1.5 ബില്യൺ ഡോളർ) ആണ്.

ലക്ഷ്യം കടം ഇല്ലാതാക്കുക

ലക്ഷ്യം കടം ഇല്ലാതാക്കുക

2021 മാർച്ചിന് മുമ്പ് എണ്ണ, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻ ഗ്രൂപ്പിലെ 20 ബില്യൺ ഡോളറിന്റെ ​​കടം പൂജ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അടുത്തിടെ നടന്ന ഓഹരി വിൽപ്പന. ഫേസ്ബുക്ക്, സിൽവർ ലേക്ക്, ജനറൽ അറ്റ്ലാന്റിക് തുടങ്ങിവരാണ് അംബാനിയുടെ പദ്ധതിയെ ശക്തിപ്പെടുത്തുന്നതിന് അടുത്തിടെ കമ്പനിയിൽ നിക്ഷേപം നടത്തിയിരിക്കുന്നത്.

ബ്രാവോ മുകേഷ് ! ജിയോ - ഫേസ്ബുക്ക് ഇടപാട്; മുകേഷ് അംബാനിയെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

കെകെആർ നിക്ഷേപം

കെകെആർ നിക്ഷേപം

ജിയോയിലെ നിക്ഷേപം ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമാണെന്നും പെട്ടെന്നുള്ള തീരുമാനത്തിൽ അംബാനിയുടെ ലക്ഷ്യങ്ങൾ വലിയ പങ്കുവഹിച്ചുവെന്നും കെകെആർ പറഞ്ഞു. 10 ദിവസത്തിനുള്ളിലാണ് കരാർ പൂർത്തിയാക്കിയത്. ലോകോത്തര മാനേജ്മെന്റിന്റെ പിന്തുണയുള്ള മുകേഷ് അംബാനിയുടെ സംരംഭക കാഴ്ചപ്പാട് ഉൾക്കൊണ്ടാണ് നിക്ഷേപം നടത്തിയതെന്ന് കെകെആർ വ്യക്തമാക്കി. എന്റർപ്രൈസ് സൊല്യൂഷൻസ് പ്രൊവൈഡർ ബിഎംസി സോഫ്റ്റ്‌വെയർ ഇങ്ക്, ടിക് ടോക്ക് സോഷ്യൽ വീഡിയോ പ്ലാറ്റ്‌ഫോം ഉടമ ബൈറ്റ്ഡാൻസ് ലിമിറ്റഡ്, ഇന്തോനേഷ്യ ആസ്ഥാനമായുള്ള റൈഡ്-ഹെയ്‌ലിംഗ്, ഫുഡ് ഡെലിവറി ഭീമനായ ഗോജെക്ക് തുടങ്ങിയ കമ്പനികളിലും കെകെആർ നിക്ഷേപം നടത്തിയിട്ടുണ്ട്.

അംബാനിയുടെ വിജയം

അംബാനിയുടെ വിജയം

കൊവിഡ് മഹാമാരി മൂലമുള്ള അനിശ്ചിതത്വം സാമ്പത്തിക വളർച്ചയിൽ ഗണ്യമായ കുറവുണ്ടാക്കിയിട്ടും വലിയ, പരിചയസമ്പന്നരായ സാങ്കേതിക നിക്ഷേപകരെ ജിയോയിലേക്ക് ആകർഷിക്കുന്നതിലാണ് അംബാനിയുടെ വിജയം. അപകടസാധ്യതകൾ വഹിക്കാനുള്ള നിക്ഷേപകരുടെ സന്നദ്ധത ശ്രദ്ധേയമാണ്. നിശ്ചയദാർഡ്യമുള്ള, കഴിവുള്ള ഒരു ബിസിനസുകാരനെന്ന നിലയിൽ ജിയോയുടെ ഏകദേശം 400 ദശലക്ഷം ഫോൺ ഉപയോക്താക്കളാണ് അംബാനിയുടെ ശക്തി.

മുകേഷ് അംബാനിക്ക് 63-ാം പിറന്നാൾ; ഇന്ത്യയിലെ ഈ കോടീശ്വരനെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾ

റിലയൻസ് ജിയോ

റിലയൻസ് ജിയോ

2016 ൽ ആരംഭിച്ച റിലയൻസ് ജിയോ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ്. രാജ്യവ്യാപകമായി 4 ജി നെറ്റ്‌വർക്ക് നിർമ്മിച്ചുകൊണ്ടാണ് ജിയോ രംഗത്തെത്തിയത്. തുടർന്ന് ഉപഭോക്താക്കൾക്ക് സൌജന്യ കോളിംഗും ഡാറ്റാ സേവനങ്ങളും വാഗ്ദാനം ചെയ്തതോടെ ടെലികോം രംഗത്തെ പല വമ്പന്മാരും നിലംപരിശായി. ചില കമ്പനികൾ അടച്ചുപൂട്ടേണ്ടി വരെ വന്നു.

English summary

Ambani gained more than $ 10 billion investment in digital platform business | ലോക്ക്ഡൌണിലും കുലുങ്ങാതെ മുകേഷ് അംബാനി; ഒരു മാസം കൊണ്ട് നേടിയത് എത്ര?

Ambani earned over $ 10 billion in one month for his India-based digital platform business. Read in malayalam.
Story first published: Saturday, May 23, 2020, 15:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X