അമേരിക്ക സാമ്പത്തിക വളര്‍ച്ചയിലേക്ക്, തൊഴിലവസരങ്ങളിലും വര്‍ധന, സ്വാഗതം ചെയ്ത് ജോ ബൈഡന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് തരംഗത്തിന് ശേഷം വളര്‍ച്ചയുടെ പാതയിലേക്ക്. കാര്യമായ വര്‍ധന തന്നെ സാമ്പത്തിക രംഗത്തുണ്ടായിട്ടുണ്ട്. കൂടുതല്‍ പേര്‍ മാര്‍ച്ചില്‍ വാക്‌സിനേഷന്‍ ചെയ്തത് ഗുണകരമായി എന്നാണ് മനസ്സിലാവുന്നത്. തൊഴില്‍ മേഖലയില്‍ ഏഴ് മാസത്തിനിടെയുള്ള ഏറ്റവും മികച്ച ഫലമാണ് കണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ തൊഴിലില്ലായ്മ വേതനവും ദുരിതാശ്വാസ പാക്കേജിലൂടെയുള്ള ഉത്തേജനവും അമേരിക്കയിലെ യുവാക്കള്‍ക്ക് ഗുണകരമായിരിക്കുകയാണ്.

 
അമേരിക്ക സാമ്പത്തിക വളര്‍ച്ചയിലേക്ക്, തൊഴിലവസരങ്ങളിലും വര്‍ധന, സ്വാഗതം ചെയ്ത് ജോ ബൈഡന്‍

കഴിഞ്ഞ നാല് ദശാബ്ദത്തിനിടെയുള്ള ശക്തമായ സാമ്പത്തിക മേഖലയിലെ പ്രകടനമാണ് കാണാന്‍ കഴിയുന്നതെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു. ലേബര്‍ വിഭാഗം കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഫെബ്രുവരിയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച നേട്ടം തൊഴില്‍ വിപണി ഉണ്ടാക്കിയെന്നാണ് കണ്ടെത്താന്‍ സാധിച്ചിരിക്കുന്നത്. തൊഴില്‍ മേഖല കരുത്ത് നേടിയിരിക്കുകയാണ് എന്ന് സ്ഥിരീകരിക്കുന്നു ലേബര്‍ വിഭാഗം. വര്‍ഷത്തിന്റെ തുടക്കത്തിലെ രണ്ട് മാസങ്ങളില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച തൊഴില്‍ വളര്‍ച്ചയാണ് നേടിയിരിക്കുന്നത്.

പിരിച്ചുവിടപ്പെട്ട പലര്‍ക്കും ജോലിയിലേക്ക് തിരികെ വരാന്‍ സാധിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകളെ ജോലിക്കെടുക്കാനും കമ്പനികള്‍ക്ക് സാധിക്കുന്നുണ്ട്. സാമ്പത്തിക രംഗം കൂടുതല്‍ തൊഴിലാളികളെ ഉള്‍ക്കൊള്ളിക്കാന്‍ സജ്ജമായിരിക്കുന്നു എന്നാണ് പ്രകടമാകുന്നത്. അതേസമയം പൂര്‍ണ തോതിലുള്ള ഒരു മുന്നേറ്റത്തിന് ഇനിയും സമയമെടുക്കും. ഇപ്പോഴും തൊഴിലില്ലായ്മ രൂക്ഷമായി തന്നെ നില്‍ക്കുന്നുണ്ട്. പുറത്ത് നില്‍ക്കുന്ന നിരവധി പേര്‍ക്ക് തൊഴില്‍ല ഭിക്കാനുണ്ട്. നാല് മില്യണ്‍ അമേരിക്കക്കാരാണ് കഴിഞ്ഞ ആറ് മാസത്തിനിടെ തൊഴില്‍രഹിതരായത്.

അതേസമയം ജോ ബൈഡന്‍ തൊഴില്‍ മേഖലയിലെ വളര്‍ച്ചയെ സ്വാഗതം ചെയ്തു. ബൈഡന്‍ ഭരണകൂടത്തിന് ഇത് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. അദ്ദേഹം അധികാരമേറ്റ് രണ്ട് മാസത്തിനുള്ളിലാണ് ഈ നേട്ടം വരുന്നത്. നേരത്തെ ഫെബ്രുവരിയില്‍ തൊഴില്‍ ലഭിച്ചവരുടെ പട്ടിക പുനക്രമീകരിച്ചിരുന്നു. അതില്‍ കൂടുതല്‍ പേര്‍ക്ക് ലഭിച്ചതായി കണ്ടെത്തിയിരുന്നു. പക്ഷേ ഫെബ്രുവരി 2020ല്‍ യുഎസ്സില്‍ 8.4 ആയിരുന്നു തൊഴില്‍ വളര്‍ച്ച. ഈ തലത്തിലേക്ക് വന്നിട്ടില്ല കാര്യങ്ങള്‍. കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട 22 മില്യണ്‍ പേര്‍ക്ക് അടുത്ത വര്‍ഷത്തോടെ ജോലി ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്.

English summary

America job growth is increasing joe biden welcomed growth

america job growth is increasing joe biden welcomed growth
Story first published: Saturday, April 3, 2021, 20:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X