ആടിയുലഞ്ഞെങ്കിലും തീരമണഞ്ഞു; താഴെ നിന്നും 1,450 പോയിന്റ് കരകയറി സെന്‍സെക്‌സ്; ആശ്വാസം നീളുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിര്‍ണായകമായ വ്യാപാരത്തിനൊടുവില്‍ ആശ്വാസത്തിന്റെ തിരിനാളം പോലെ നേട്ടത്തിലേക്ക് പ്രധാന സൂചികകള്‍ മടങ്ങിയെത്തി. ചൊവ്വാഴ്ച വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകള്‍ സംഭവബഹുലമായിരുന്നു. വ്യാപാരം ആരംഭിച്ചതും സൂചികകള്‍ നിലംതൊടാതെ കൂപ്പുകുത്തുന്നതും പിന്നാലെ അതിവേഗം കരകയറുന്നതുമാണ് കാണാനായത്. ആദ്യ നിമിഷങ്ങളിലെ തകര്‍ച്ച സമാനതകളില്ലാത്തതായിരുന്നു. നിഫ്റ്റി ഒരുവേള 320-ലേറെയും സെന്‍സെക്‌സ് 1,000 പോയിന്റും ഇടിഞ്ഞിരുന്നു. എന്നാല്‍ താഴ്ന്ന നിലവാരത്തിലെ ശക്തമായ നിക്ഷേപ താത്പര്യവും ഷോര്‍ട്ട് കവറിംഗും സൂചികയെ മുകളിലേക്ക് അതിവേഗമുയര്‍ത്തി. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 128 പോയിന്റ് നേട്ടത്തില്‍ 17,277-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 366 പോയിന്റ് ഉയര്‍ന്ന് 57,858-ലും ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 759 പോയിന്റ് നഷ്ടത്തോടെ 37,706-ലും വ്യാപാരം അവസാനിപ്പിച്ചു.

 

നിഫ്റ്റി മൂവ്മെന്റ്

നിഫ്റ്റി മൂവ്മെന്റ്

നിഫ്റ്റിയില്‍ ഇന്ന് വമ്പന്‍ നഷ്ടത്തോടെയായിരുന്നു തുടക്കം. ഇന്നലത്തെ താഴ്ന്ന നിലവാരത്തിന് സമീപമായിരുന്നു ആരംഭം. 148 പോയിന്റ് ഇടിഞ്ഞ് 17,001-ലായിരുന്നു ഓപ്പണ്‍ ചെയ്തത്. നിമിഷങ്ങള്‍ക്കകം തന്നെ 16,836-ലെത്തി ഇന്നത്തെ താഴ്ന്ന നിലവാരം കുറിച്ചു. പിന്നീട കടുത്ത ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്. ആദ്യത്തെ പതറിച്ചയ്ക്കു ശേഷം നില വീണ്ടെടുത്ത ബുള്ളുകള്‍ ഒത്തൊരുമിച്ചതോടെ സൂചികകള്‍ അതിവേഗം മുകളിലേക്ക് പറന്നു. ആദ്യ ഒരു മണിക്കൂറില്‍ തന്നെ നഷ്ടം മായിച്ച് സൂചിക നേട്ടത്തിലേക്കെത്തി. എങ്കിലും ഉച്ചവരെ വിപണി നേരിയ നഷ്ടത്തില്‍ 17,050 നിലവാരം കാത്തുസൂക്ഷിച്ചു. തുടര്‍ന്ന് യൂറോപ്യന്‍ വിപണികളും നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചതോടെ, സൂചികള്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരമായ 17,309-ലേക്ക് കുതിച്ചു. ഒടുവില്‍ 17,277-ല്‍ ക്ലോസ് ചെയ്തു.

5 ഘടകങ്ങള്‍

5 ഘടകങ്ങള്‍

>> അമേരിക്കയിലെ റെക്കോഡ് പണപ്പെരുപ്പവും ഇന്ന് ആരംഭിക്കുന്ന ഫെഡറല്‍ റിസര്‍വ് യോഗവും.
>> വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പന. ജനുവരിയില്‍ ഇതിനോടകം 19,500 കോടി രൂപയുടെ ഓഹരി വിറ്റൊഴിഞ്ഞു.
>> കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലെ ഉക്രൈന്‍- റഷ്യ സംഘര്‍ഷം
>> ക്രൂഡ് ഓയില്‍ വിലക്കയറ്റം
>> ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ വാങ്ങാന്‍ താത്പര്യപ്പെടാതെ അകലം പാലിക്കുന്നത്.

Also Read: ഇനി വാല്യുവേഷന്‍ സ്റ്റോക്കുകളുടെ ടൈം; ശക്തമായ ബ്രാന്‍ഡുള്ള വിലക്കുറവിലുമുള്ള 3 കമ്പനികളിതാ

നേട്ടവും കോട്ടവും

നേട്ടവും കോട്ടവും

ചൊവ്വാഴ്ച വിപണിയില്‍ ഐടി ഒഴികെ എല്ലാ മേഖലകളിലും നേട്ടത്തിലാണ് അവസാനിച്ചത്. ബജറ്റ് അടുത്തവേളയില്‍ പൊതുമേഖല ബാങ്കുകളുടെ ഓഹരിയില്‍ വന്‍ നിക്ഷേപ താത്പര്യം പ്രകടമായി. മികച്ച പ്രവര്‍ത്തന ഫലങ്ങളുടെ പശ്ചാത്തലത്തില്‍ സ്വകാര്യ ബാങ്കുകളും മുന്നേറി. ബാങ്ക് സൂചിക 2 ശതമാനം ഉയര്‍ന്നു. കൂടാതെ പവര്‍, ഓട്ടോ വിഭാഗം സൂചികകളും 2- 4 ശതമാനം വര്‍ധന രേഖപ്പെടുത്തി. ബിഎസ്ഇയിലെ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം സൂചികകള്‍ 0.8- 1 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്‌സ് (VIX), സൂചികകളില്‍ 6.42 ശതമാന ഇടിഞ്ഞ് 21.36-ലെത്തി. വിക്സ് സൂചിക 20 നിലവാരത്തിന് മുകളില്‍ തുടരുന്നത് വിപണിക്ക് ശുഭകരമല്ല.

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,098 ഓഹരികളില്‍ 1,330 ഓഹരികളും വില വര്‍ധന രേഖപ്പെടുത്തി. 728 ഓഹരികളില്‍ വിലയിടിവും 40 എണ്ണം വില വ്യതിയാനം ഇല്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ (എഡി) റേഷ്യോ ഇന്ന് 1.83-ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.08-ലേക്ക് കൂപ്പുകുത്തിയിരുന്നു ഇന്ന് സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികളില്‍ കരകയറിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതിനിടെ, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 347 എണ്ണം നേട്ടത്തിവും 150 കമ്പനികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു.

പ്രധാന ഓഹരികളുടെ പ്രകടനം

പ്രധാന ഓഹരികളുടെ പ്രകടനം

>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 33 എണ്ണം നേട്ടത്തിലവസാനിച്ചു. മാരുതി സുസൂക്കി, ആക്‌സിസ് ബാങ്ക് 7 ശതമാനത്തോളവും എസ്ബിഐ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവ 4 ശതമാനത്തോളവും യുപിഎല്‍, ഭഊാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, ഹീറോ മോട്ടോ കോര്‍പ് എന്നിവ 3 ശതമാന്‌ത്തോളവും മുന്നേറി.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 17 എണ്ണം ഇന്ന് വിലയിടിവ് രേഖപ്പെടുത്തി. വിപ്രോ 2 ശതമാനത്തോളവും ബജാജ് ഫിന്‍സേര്‍വ്, ടൈറ്റന്‍ കമ്പനി, ഇന്‍ഫോസിസ് എ്ന്നിവ ഒരു ശതമാനത്തോളവും ഇടിഞ്ഞു.

English summary

Amid Early Crash And Volatility Indices Settled In Green PSU Bank Auto Power Lift Sensex 1450 Points From Low

Amid Early Crash And Volatility Indices Settled In Green PSU Bank Auto Power Lift Sensex 1450 Points From Low
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X