ഇന്ത്യന്‍ വിപണികള്‍ ചാഞ്ചാട്ടത്തിന്റെ പാതയിലാണ് കഴിഞ്ഞ കുറച്ച് നാളുകളായി. ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച ഭീഷണിയും വിദേശ നിക്ഷേപകരുടെ വില്‍പ്പനയുമാണ് ആഭ്യന്തര വിപണികളെ പ്രതികൂലമായി സ്വാധീനിക്കുന്നത്. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് മനസിലാക്കുന്നതിനുളള വോളറ്റാലിറ്റി ഇന്‍ഡക്സ് (VIX) നിര്‍ണായക നിലവാരമായി 20 പിന്നിട്ടതില്‍ നിന്നും തന്നെ കാര്യങ്ങള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഡിഫന്‍സീവ് സെക്ടറായ ഫാര്‍മ, ഹെല്‍ത്ത് കെയര്‍ വിഭാഗത്തിലുളള്ള സ്റ്റോക്കുകളെ നിക്ഷേപത്തിന് പരിഗണിക്കാമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

കര്സ്നാ ഡയ്നോസ്റ്റിക്സ്
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും റിപ്പേട്ട ചെയ്യപ്പെട്ടതോടെ കൂടുതല്‍ പരിശോധനകളും രോഗനിര്‍ണയവും ഒക്കെ ആവശ്യമായി വരുന്നത് സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെന്ന നിലയില്‍ കര്സ്നാ ഡയ്നോസ്റ്റിക്സിന് (Krsnaa Diagnostics) കൂടുതല്‍ ബിസിനസ് ലഭിക്കാന്‍ ഇടയാകും. കമ്പനിയുടെ നേതൃത്വത്തിന്റെ ചുറുചുറുക്കും കാര്യശേഷിയും സാഹചര്യങ്ങളെ കമ്പനിയുടെ നേട്ടത്തിന് അനുകൂലമാക്കി മാറ്റിയെടുക്കാന്‍ തക്ക പ്രാപ്തരാണ്. കൂടാതെ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ലിസ്റ്റിങ്ങിനു ശേഷം ഓഹരി വിലയിലുണ്ടായ ഇടിവും നിലവിലെ സാഹചര്യത്തില്‍ ആകര്‍ഷകമാണ്.
Also Read: 180 ദിവസത്തില്‍ 18% ലാഭം; ഈ ഐടി സ്റ്റോക്ക് വങ്ങിക്കാമെന്ന് നിര്‍ദേശം

ഏറ്റവും വലിയ ശൃംഖല
പരിശോധനാ ലാബുകളുടേയും റേഡിയോളജി വിഭാഗത്തിലും രാജ്യത്ത് തന്നെ ഏറ്റവും വലിയ ശൃംഖലയുള്ള സ്ഥാപനമാണ് കര്സ്നാ ഡയഗോന്സ്റ്റിക്സ് (BSE: 543328, NSE: KRSNAA). പൊതു- സ്വകാര്യ സംരഭമായാണ് (PPP) കമ്പനി കൂടുതലും പ്രവര്‍ത്തിക്കുന്നത്. കൂടാതെ ബി-ടു-ബി രീതിയിലും കമ്പനി സംരംഭങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. വലിയ ആശുപത്രികളുമായി ലാബ് പരിശോധന, രോഗ നിര്‍ണയും പോലുള്ള സേവനങ്ങളില്‍ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
Also Read: മികച്ച 3 കമ്പനികള്‍ ഒരു വര്‍ഷത്തെ താഴ്ന്ന വിലയില്‍; വാങ്ങിയാലോ?

മ്യൂച്ചല്‍ ഫണ്ട്
നിലവില്‍ കമ്പനിയുടെ ഓഹരികളില്‍ 27 ശതമാനം, മ്യൂച്ചല്‍ ഫണ്ട് പോലെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (DII) കൈവശം വച്ചിരിക്കുന്നതും ശ്രദ്ധേയമായ കാര്യമാണ്. 27 ശതമാനം പ്രമോട്ടറും പൊതുവിഭാഗത്തിലെ ഓഹരികളുടെ 15 ശതമാനം വലിയ ആസ്തികളുള്ളവരുമാണ് കൈവശം വച്ചേക്കുന്നതെന്നും കമ്പനിയുടെ വിശ്വാസ്യതയെയും പ്രവര്‍ത്തന മികവിനേയും ചൂണ്ടിക്കാണിക്കുന്നു. മഹാരാഷ്ട്രയിലെ പൂനെയിലാണ് കമ്പനിയുടെ ആസ്ഥാനം.
Also Read: നോക്കിയും കണ്ടും ജോലി മാറിയില്ലെങ്കില്‍ ജിഎസ്ടി കൊടുക്കേണ്ടിവരും; അറിഞ്ഞാരുന്നോ?

കടബാധ്യത കുറയ്ക്കാനായി
പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ (IPO) പണം സമാഹരിച്ച ശേഷം കടബാധ്യത കുറയ്ക്കാനായത് വളരെ ശ്രദ്ധേയമാണ്. നിലവിലെ ഓഹരി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം നടത്തുമ്പോല്‍ സമാന വിഭാഗത്തിലുള്ള സ്റ്റോക്കുകളേക്കാള്‍ വിലക്കുറവിലാണ് കര്സ്നാ ഡയഗ്നോസ്റ്റിക്സിന്റെ ഓഹരികളുള്ളത്. നിലവില്‍ രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ 1800-ഓളം ലാബുകളുടെ വിപുലമായ ശൃംഖലയാണുള്ളത്. കമ്പനിയുടെ നടത്തിപ്പില്‍ ധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനാല്‍ തൊഴിലാളികളെ മികച്ച രീതിയില്‍ വിന്യസിക്കാനും വിഭവശേഷി പ്രയോജനപ്പെടുത്താനും സാധിക്കുന്നുണ്ട്.
Also Read: ഇഷ്യൂ വിലയില്‍ കിട്ടും; മികച്ച ആല്‍ഫയും; ഇനി 50% കുതിപ്പ്

ഇടക്കാലയളവില്‍ 15 % നേട്ടം
നിലവില്‍ 750 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ ഇടക്കാലയളവില്‍ 830 മുതല്‍ 850 രൂപ വരെയുള്ള നിലവാരത്തിലേക്ക് ഓഹരികള്‍ മേല്‍പ്പറഞ്ഞ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ എത്തിയേക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിലൂടെ 15 ശതമാനം നേട്ടം കരസ്ഥമാക്കാനാവും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഓഹരികളുടെ ഉയര്‍ന്ന വില 1099.70 രൂപയും കുറഞ്ഞ വില നവംബറില്‍ രേഖപ്പെടുത്തിയ 626 രൂപയുമാണ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 2,326 കോടി രൂപയാണ്.
Also Read: ലോകം ക്രിപ്റ്റോയിലേക്കെത്തും; ബിറ്റ്കോയിന് 5 ലക്ഷം ഡോളറുമാകും; സംശയമുണ്ടോ?

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.