ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടം; പക്ഷേ ഡ്രാഗണ്‍ഫ്‌ളൈ ഡോജിയായി; ഇനി റിവേഴ്‌സലോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ അഞ്ചാം ദിവസവും വിപണികള്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. കടുത്ത ചാഞ്ചാട്ടങ്ങള്‍ക്കൊടുവിലാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. വന്‍കിട ഐടി കമ്പനികള്‍ പുറത്തുവിട്ട മൂന്നാം പാദ ഫലങ്ങള്‍ വിപണി പ്രതീക്ഷിച്ച നിലവാരത്തില്‍ വന്നത് ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. എങ്കിലും ആദ്യ മണിക്കൂറില്‍ കടുത്ത ചാഞ്ചാട്ടമാണ് അനുഭവപ്പെട്ടത്. ഇന്നു ഡെറീവിറ്റീവ് വിഭാഗത്തിലെ വീക്ക്‌ലി എക്‌സപയറി ആയിരുന്നതും ചാഞ്ചാട്ടത്തിന് തീവ്രത പകര്‍ന്നു. ഇന്നത്തെ ഉയര്‍ന്ന, താഴ്ന്ന നിലവാരങ്ങള്‍ രാവിലെ തന്നെ രേഖപ്പെടുത്തി. പിന്നീട് 18,163- 18,272 റേഞ്ചിനുള്ളില്‍ തന്നെയായിരുന്നു മുഴുവന്‍ ദിന വ്യാപാരവും. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 45 പോയിന്റ് നേട്ടത്തില്‍ 18,257-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്‌സ് 85 പോയിന്റ് നേട്ടത്തോടെ 61,235-ലും വ്യാഴാഴ്ച ക്ലോസ് ചെയ്തു.

 

ഡ്രാഗണ്‍ഫ്‌ളൈ ഡോജി

ഡ്രാഗണ്‍ഫ്‌ളൈ ഡോജി

കാന്‍ഡില്‍ സ്റ്റിക് ചാര്‍ട്ടുകളില്‍ ഓപ്പണ്‍, ക്ലോസ്, ഉയര്‍ന്ന പോയിന്റും ഒരേ നിലവാരത്തില്‍ വരുന്ന പാറ്റേണ്‍ ആണ് ഡ്രാഗണ്‍ഫ്‌ളൈ ഡോജി. ഇത് സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന പാറ്റേണ്‍ അല്ലെങ്കിലും മിക്ക അവസരങ്ങളിലും ടെക്‌നിക്കല്‍ സൂചകങ്ങള്‍ പ്രകാരമുള്ള ഒരു ട്രെന്‍ഡ് റിവേഴ്‌സലിനുള്ള സൂചനയാണ്. ഒരു നിശ്ചിത സമയ ദൈര്‍ഘ്യത്തിനിടെയുള്ള ഓപ്പണും ക്ലോസും ഒരേ നിലവാരത്തിലാകുമ്പോഴാണ് ഡോജി പാറ്റേണ്‍ സൃഷ്ടിക്കപ്പെടുന്നത്. മിക്കപ്പോഴും മുന്നോട്ടുളള അനിശ്ചിതാവസ്ഥയാണ് ഇത് സൂചിപ്പിക്കുക. സമീപകാല താഴ്ചയില്‍ നിന്നും നിഫ്റ്റി 1850-ലേറെ പോയിന്റാണ് ഇതിനോടകം ഉയര്‍ന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പ്രധാന സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചതും.

lso Read: കിറ്റെക്‌സ് ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ മറ്റൊരു മലയാളി കമ്പനി താഴേക്ക്; എന്തു ചെയ്യണം?

ഇന്നത്തെ മുന്നേറ്റം

ഇന്നത്തെ മുന്നേറ്റം

കഴിഞ്ഞ ദിവസവും മുന്നേറിയ മെറ്റല്‍ വിഭാഗം ഓഹരികള്‍ തന്നെയാണ് മേഖലാ വിഭാഗത്തില്‍ നേട്ടങ്ങളില്‍ മുന്നിലെത്തിയത്. ഇതിനോടൊപ്പം ഫാര്‍മ, പവര്‍, ഓയില്‍ & ഗ്യാസ്, കാപ്പിറ്റല്‍ ഗുഡ്‌സ് വിഭാഗങ്ങളിലെ ഓഹരികളിലും മുന്നേറ്റം ദൃശ്യമായിരുന്നു. ഈ സൂചികകളിലെല്ലാം ഒന്നു മുതല്‍ മൂന്ന് ശതമാനം വരെ ഉയര്‍ന്നു. അതേസമയം, ഇന്നലെ കുതിപ്പ് നടത്തിയ റിയാല്‍റ്റി, ബാങ്ക് ഓഹരികളില്‍ ഇന്ന് വില്‍പ്പന സമ്മര്‍ദം നേരിട്ടു. രണ്ടു സൂചികകളും 0.5 ശതമാനം വീതം ഇറങ്ങി. അതേസമയം, ബിഎസ്ഇയിലെ മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗം സൂചികള്‍ നേരിയ മുേന്നറ്റത്തോടെ വ്യാപാരം അവസാനിപ്പിച്ചു. അതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX) 2.77 ശതമാനം ഇടിഞ്ഞ് 16.71-ലേക്ക് എത്തി.

മാര്‍ക്കറ്റ് മൂവ്‌മെന്റ്

മാര്‍ക്കറ്റ് മൂവ്‌മെന്റ്

തുടര്‍ച്ചയായ അഞ്ചാം ദിവസവും പ്രധാന സൂചികകളില്‍ നേട്ടത്തോടെയായിരുന്നു തുടക്കം. നിഫ്റ്റി 42 പോയിന്റ് നേട്ടത്തില്‍ 18,257-ലും സെന്‍സെക്സ് 138 പോയന്റ് ഉയര്‍ന്ന് 61,288-ലുമാണ് വ്യാപാരം ആരംഭിച്ചത്. തൊട്ടുപിന്നാലെ നിഫ്റ്റി മുകളിലേക്ക് കുതിക്കാന്‍ ശ്രമിച്ചെങ്കിലും 18,272-ല്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരം കുറിച്ച ശേഷം താഴേക്ക് പൊടുന്നനേ വീണു. ആദ്യ ഒരു മണിക്കൂറില്‍ തന്നെ ഇന്നത്തെ താഴ്ന്ന നിലവാരമായ 18,163-ലും നിഫ്റ്റിയെത്തി. പിന്നീട് 18,163- 18,272 റേഞ്ചിനുള്ളില്‍ തന്നെയായിരുന്നു മുഴുവന്‍ ദിന വ്യാപാരവും. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉയര്‍ന്ന നിലവാരത്തിന് സമീപം ഇന്നത്തെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. എന്‍എസ്ഇ-യിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി- ബാങ്ക് 205 പോയിന്റ് നഷ്ടത്തോടെ 38,469-ലും വ്യാപാരം അവസാനിപ്പിച്ചു.

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

എന്‍എസ്ഇയില്‍ വ്യാഴാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,085 ഓഹരികളില്‍ 1,077 ഓഹരികളില്‍ വില വര്‍ധനവും 956 ഓഹരികളില്‍ വിലയിടിവും 52 എണ്ണം വില വ്യതിയാനമില്ലെതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ (എഡി) റേഷ്യോ 1.13-ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളിലേതു പോലെ സ്‌മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികള്‍ ദുര്‍ബലാവസ്ഥയില്‍ തുടര്‍ന്നതാണ് എഡി റേഷ്യോ മാറ്റമില്ലാതെ തുടരാന്‍ കാരണം. അതേസമയം, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 286 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 211 കമ്പനികള്‍ നഷ്ടത്തിലും 4 എണ്ണം വില വ്യതിയാനമില്ലാതെയും ക്ലോസ് ചെയ്തു.

Also Read: മാര്‍ഗമല്ല ലക്ഷ്യമാണ് പ്രധാനം; ഈ വര്‍ഷം വരുന്ന കേന്ദ്ര സര്‍ക്കാരിന്റെ 5 ഐപിഒ-കള്‍ ഇതാ

പ്രധാന ഓഹരികളുടെ പ്രകടനം

പ്രധാന ഓഹരികളുടെ പ്രകടനം

>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്‌സ് സ്റ്റോക്കുകളില്‍ 36 എണ്ണം ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. മെറ്റല്‍ വിഭാഗം ഓഹരികളായ ടാറ്റ സ്റ്റീല്‍ 6.5 ശതമാനവും ജെഎസ്ഡബ്ല്യൂ 4.6 ശതമാനവും മുന്നേറി. സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ 3 ശതമാനത്തിലേറെയും യുപിഎല്‍, ലാര്‍സണ്‍, ഡിവീസ് ലാബ് എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിലധികവും മുന്നേറി.

>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്‌സ് സ്റ്റോക്കുകളില്‍ 14 എണ്ണം വിലയിടിവ് രേഖപ്പെടുത്തി. ഐടി കമ്പനിയായ വിപ്രോ 6 ശതമാനമാണ് ഇടിഞ്ഞത്. ഏഷ്യന്‍ പെയിന്റ്‌സ് രണ്ടു ശതമാനത്തിലധികവും എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികള്‍ ഒന്നര ശതമാനത്തിലേറെയും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

Read more about: stock market share market
English summary

Amid Volatility Nifty Sensex Settled In Green But Forms Dragonfly Doji And Hints Trend Reversal Ahead

Amid Volatility Nifty Sensex Settled In Green But Forms Dragonfly Doji And Hints Trend Reversal Ahead
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X