621 ശതമാനം വളര്‍ച്ചാ സാധ്യത! ഈ കുഞ്ഞന്‍ ക്രിപ്‌റ്റോ കോയിന്‍ 1 ഡോളര്‍ തൊടുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള ഗെയിമിങ് രംഗം ഏറ്റവും വലിയ പരിവര്‍ത്തനത്തിലൂടെ കടന്നുപോകവെ ക്രിപ്‌റ്റോകറന്‍സിയായ ഗാല കോയിനാണ് (Gala Coin) പുതിയ സംസാരവിഷയം. 155 ബില്യണ്‍ ഡോളറിന്റെ ഗെയിമിങ് വ്യവസായം വിപ്ലവം കുറിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗാല കോയിന്‍ വലിയ നേട്ടം കൊയ്യുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.

 

പുതുതരംഗമായ നോണ്‍ ഫംജിബിള്‍ ടോക്കണുകള്‍ (എന്‍എഫ്ടി) ആധാരമാക്കിയാണ് ഗെയിമിങ് ആവാസവ്യവസ്ഥ ഇപ്പോൾ ചുവടുവെയ്ക്കുന്നത്. എന്‍എഫ്ടി, ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയിലൂന്നി ഗെയിമുകള്‍ അവതരിപ്പിക്കാന്‍ കൂടുതല്‍ കമ്പനികള്‍ കടന്നുവരുന്നു.

ഗാല കോയിൻ

എന്നാല്‍ 2019 മുതല്‍ ഈ രംഗത്ത് പരീക്ഷണം നടത്തുന്നൊരു കമ്പനിയുണ്ട്. ഗാല ഗെയിംസ്. ബ്ലോക്ക്‌ചെയിന്‍ ഗെയിമിങ് ഡെവലപ്പറായ ഈ കമ്പനി ഗെയിമുകളില്‍ എന്‍എഫ്ടി കാരക്ടറുകള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കൾക്ക് അനുവാദം നല്‍കുന്നുണ്ട്. സ്വതന്ത്ര ബ്ലോക്ക്‌ചെയിന്‍ നോഡ് നെറ്റ്‌വര്‍ക്ക് സ്ഥാപിച്ച് പുതിയ ബ്ലോക്ക്‌ചെയിന്‍ ഗെയിം ലോകം നിര്‍മിക്കുകയാണ് കമ്പനിയുടെ പ്രഥമ ഉദ്ദേശം. ഗാല ഗെയിംസ് പുറത്തിറക്കുന്ന ഡിജിറ്റല്‍ ടോക്കണ്‍ ആണ് ഗാല കോയിന്‍.

മുന്നേറ്റം

അടുത്തിടെ ലോകത്തെ പ്രമുഖ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബൈനാന്‍സിലേക്കുള്ള രംഗപ്രവേശം ഗാല കോയിന്റെ വില 0.021 ഡോളറില്‍ നിന്നും 0.13 ഡോളറിലേക്ക് ഉയര്‍ത്തുകയുണ്ടായി. നിലവില്‍ 0.25 ഡോളര്‍ നിലവാരത്തിലാണ് ഗാല കോയിന്‍ ബൈനാന്‍സില്‍ വ്യാപാരം നടത്തുന്നത് (വെള്ളി രാവിലെ 10:35 സമയം). സമീപകാലത്ത് ക്രിപ്‌റ്റോ വിപണി ഒന്നടങ്കം കൂപ്പുകുത്തുമ്പോഴും ഒഴുക്കിനെതിരെ തുഴയെറിയുകയാണ് ഗാല കോയിന്‍. വെള്ളിയാഴ്ച്ച 20 ശതമാനത്തില്‍പ്പരം മുന്നേറ്റം ഈ കോയിനില്‍ കാണാം.

വിതരണ പരിധി

50 ബില്യണ്‍ യൂണിറ്റാണ് ഗാല കോയിന്റെ വിതരണ പരിധി. നിലവില്‍ 7 ബില്യണ്‍ കോയിനുകള്‍ നിക്ഷേപകരുടെ കൈവശമുണ്ട്. പ്രധാനമായും ഗാല ഗെയിംസിന്റെ പ്ലാറ്റ്‌ഫോമിലാണ് ഗാലാ കോയിന് പ്രസക്തി. ഗെയിമിനകത്തെ പര്‍ച്ചേസുകള്‍ക്കും പിയര്‍-ടു-പിയര്‍ പെയ്മന്റുകള്‍ക്കും ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ ആസ്തിയാണിത്. എന്‍എഫ്ടി സ്റ്റോറുകളിലും ഈ ടോക്കണുകള്‍ ഉപയോഗിക്കാം.

50 ബില്യണ്‍ വിതരണ പരിധി നില്‍ക്കെ പ്രതിദിനം 17.1 മില്യണ്‍ ഗാല ടോക്കണുകള്‍ വിപണിയില്‍ വിതരണത്തിനെത്തുന്നുണ്ട്. ബിറ്റ്‌കോയിന്‍ മാതൃകയില്‍ ഓരോ വര്‍ഷവും ഗാല കോയിന്റെ വിതരണം പകുതിയായി കുറയും.

ഇടപാട് നിരക്ക്

പറഞ്ഞുവരുമ്പോള്‍ ഗാല ഗെയിം നെറ്റ്‌വര്‍ക്കിലാണ് ഗാല കോയിനുകളുടെ വിജയസാധ്യത കിടക്കുന്നത്. പ്ലേ-ടു-ഏണ്‍ ഗെയിമിങ് രംഗം ചടുലമാകവെ 2020 -ല്‍ അവതരിച്ച ഗാല ഗെയിംസിന് പ്രതിമാസം 1.3 മില്യണില്‍പ്പരം സജീവ ഉപയോക്താക്കളാണ് ഇപ്പോഴുള്ളത്. എഥീറിയം ബ്ലോക്ക്‌ചെയിനിലായിരുന്നു ഗാല ഗെയിംസിന്റെ തുടക്കം. എന്നാല്‍ ബൈനാന്‍സ് സ്മാര്‍ട്ട് ചെയിനിലേക്ക് കമ്പനി അടുത്തിടെ മാറി. ഇതോടെ ഗാല ടോക്കണുകള്‍ ഉപയോഗിക്കുമ്പോള്‍ അഥവാ ചിലവഴിക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന ഇടപാട് നിരക്ക് ഗണ്യമായും കുറഞ്ഞു.

ഗെയിമിങ് സമൂഹം

നിലവില്‍ ആറോളം പുതിയ ഗെയിമുകള്‍ വികസിപ്പിക്കുന്ന തിരക്കിലാണ് കമ്പനി. ആര്‍പിജി ഗെയിമുകള്‍, സ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഗെയിമുകള്‍ അടക്കം വൈവിധ്യമാര്‍ന്ന നിരവധി ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത ഗെയിമുകള്‍ ഗാല നെറ്റ്‌വര്‍ക്കിലുണ്ട്. നെറ്റ്‌വര്‍ക്കില്‍ത്തന്നെ പ്രത്യേക മാര്‍ക്കറ്റ്‌പ്ലേസും നിര്‍മിച്ചതുകൊണ്ട് ഉപയോക്താക്കള്‍ക്ക് ഗെയിമിലെ ഘടകങ്ങള്‍ വാങ്ങാനും വില്‍ക്കാനും പ്രയാസമില്ല.

ഗെയിമിങ് സമൂഹവുമായി കമ്പനി പുലര്‍ത്തുന്ന ബന്ധമാണ് ഗാല നെറ്റ്‌വര്‍ക്കിന് പ്രചാരം കൂടാനുള്ള ഒരു കാരണം. ഗെയിമിങ് സമൂഹത്തിന്റെ അഭിപ്രായം കൂടി മാനിച്ചാണ് കമ്പനി ഗെയിമുകളില്‍ പുതിയ ഫീച്ചറുകളും മറ്റും അവതരിപ്പിക്കാറ്.

ഇതുവഴി സ്വന്തം പ്ലാറ്റ്‌ഫോമില്‍ ഓരോ മാസവും 1.3 മില്യണ്‍ ഉപയോക്താക്കളെ സജീവമായി പിടിച്ചുനിര്‍ത്താന്‍ ഗാല ഗെയിംസിന് കഴിയുന്നു. ഈ രംഗത്തുള്ള മറ്റു പ്ലേ-ടു-ഏണ്‍ ഗെയിമുകള്‍ക്ക് ആയിരമോ പതിനായിരമോ മാത്രമാണ് സജീവ ഉപയോക്താക്കള്‍ ഉള്ളത്.

ഗാല കോയിന്‍ കുതിക്കുമോ?

ഗാല കോയിന്‍ കുതിക്കുമോ?

താരതമ്യേന ചെറിയ ബ്ലോക്ക്‌ചെയിന്‍ പ്രോജക്ടാണ് ഗാല. 800 മില്യണ്‍ ഡോളര്‍ മാത്രമേയുള്ള ക്രിപ്‌റ്റോകറന്‍സിയുടെ വിപണി മൂല്യം. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗാല കോയിനുകള്‍ ബുള്ളിഷ് ഓട്ടം തുടരുകയാണ്. ഈ മാസം മാത്രം 542 ശതമാനം ഉയര്‍ച്ച ഇവ കുറിച്ചു. ഇതേസമയം, വരുംനാളുകളില്‍ ചെറിയ തിരുത്തല്‍ കോയിനില്‍ പ്രതീക്ഷിക്കാവുന്നതാണ്.

Also Read: ബിറ്റ്‌കോയിന് പൊള്ളുന്ന വിലയോ? ചെറിയ വിലയ്ക്ക് പരിഗണിക്കാവുന്ന 8 ക്രിപ്‌റ്റോകറന്‍സികള്‍

വളർച്ചാ സാധ്യത

എന്തായാലും പ്ലേ-ടു-ഏണ്‍ രംഗത്തെ വന്‍ പ്രചാരവും വലിയ യൂസര്‍ ബേസും മുന്‍നിര്‍ത്തി ഗാല കോയിന്‍ മുന്നേറ്റം തുടരുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ അഭിപ്രായം. 2022 -ല്‍ 0.23 ഡോളറിലെത്തുമെന്ന പ്രവചനം ഗാല കോയിന്‍ ഇതിനകം യാഥാര്‍ത്ഥ്യമാക്കി. ഇപ്പോഴുള്ള വളര്‍ച്ച തുടരുകയാണെങ്കില്‍ 2026 ഓടെ ഗാല കോയിന്‍ 1.01 ഡോളറിലേക്ക് ചുവടുവെയ്ക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം. അതായത്, 621 ശതമാനം വളര്‍ച്ച!

Also Read: ബിറ്റ്‌കോയിനില്‍ വിപ്ലവമാറ്റം; തകര്‍ച്ചയിലും ക്രിപ്‌റ്റോ വിപണിക്ക് ആകാംക്ഷ

ടെക്നിക്കൽ ചിത്രം

സെപ്തംബര്‍ 13 മുതലാണ് ഗാല കോയിന്റെ വില ഗൗരവമായി ഉയരാന്‍ തുടങ്ങിയത്. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബൈനാന്‍സിലും പിന്നാലെ ഡിജിറ്റല്‍ അസറ്റുകള്‍ ട്രേഡ് ചെയ്യുന്ന പ്ലാറ്റ്‌ഫോമായ ബൈബോക്‌സിലുമുള്ള കടന്നുവരവ് ഗാല കോയിന്റെ പ്രചാരം വര്‍ധിപ്പിച്ചു. നിലവില്‍ ക്രിപ്‌റ്റോകറന്‍സി റാങ്കിങ്ങില്‍ 212 ആം സ്ഥാനത്താണ് ഈ ഡിജിറ്റല്‍ ടോക്കണ്‍ ഉള്ളത്.

Also Read: മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വലിയ നിക്ഷേപമുള്ള 10 പെന്നി സ്റ്റോക്കുകള്‍

ബുള്ളിഷ് ട്രെൻഡ്

ടെക്‌നിക്കല്‍ ചിത്രം പരിശോധിച്ചാല്‍ ഗാല കോയിന്റെ ഹ്രസ്വകാല വികാരം ബുള്ളിഷാണ്. പ്രതിദിന സിംപിള്‍, എക്‌സ്‌പോണന്‍ഷ്യല്‍ ആവറേജുകള്‍ 'ബൈ' സിഗ്നലാണ് സമര്‍പ്പിക്കുന്നത്. ആര്‍എസ്‌ഐ ചിത്രം (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ്) 61.47 കുറിക്കുന്നുണ്ട് (നവംബര്‍ 18). 30 -ല്‍ താഴെയുള്ള ആര്‍എസ്‌ഐ സംഖ്യ അമിതമായി വില്‍ക്കപ്പെടുന്നതിന്റെ സൂചനയാണ്.

ഗാല കോയിനില്‍ നിക്ഷേപിക്കാമോ?

വരുംനാളുകളില്‍ ഗാല ഗെയിംസുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഗാല കോയിന്റെ വലിയില്‍ കാര്യമായ ചലനം സൃഷ്ടിക്കും. ഇതേസമയം, മറ്റേതു ക്രിപ്‌റ്റോകറന്‍സിയും എന്നപോലെ ഗാല കോയിനിലും അപകടസാധ്യത ഏറെയുണ്ട്. ഡിജിറ്റല്‍ ടോക്കണുകള്‍ അസ്ഥിരമാണ്. അതുകൊണ്ട് നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് മുന്‍പ് ഗൗരവമായ പഠനം ആവശ്യമാണ്. ഒപ്പം, സ്വീകരിക്കാന്‍ തയ്യാറാകുന്ന റിസ്‌കും നിക്ഷേപകര്‍ വിലയിരുത്തണം. നഷ്ടപ്പെടുത്താന്‍ കഴിയാത്ത പണം ഒരിക്കലും ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കരുത്.

ക്രിപ്റ്റോ കോയിനുകളുടെ വില

ലോകത്തെ പ്രമുഖ ക്രിപ്‌റ്റോകറന്‍സികളുടെ വില നിലവാരം ചുവടെ കാണാം (വെള്ളി, രാവിലെ 11:45)

 • ബിറ്റ്‌കോയിന്‍ - 56,401.00 ഡോളര്‍ (5.73 ശതമാനം ഇടിവ്)
 • ഈഥര്‍ - 4,077.04 ഡോളര്‍ (4.36 ശതമാനം ഇടിവ്)
 • ബൈനാന്‍സ് കോയിന്‍ - 551.30 ഡോളര്‍ (4.12 ശതമാനം ഇടിവ്)
 • ടെതര്‍ യുഎസ് - 1.00 ഡോളര്‍ (0.04 ശതമാനം നേട്ടം)
 • കാര്‍ഡാനോ - 1.81 ഡോളര്‍ (2.84 ശതമാനം ഇടിവ്)
 • സോളാന - 198.07 ഡോളര്‍ (7.06 ശതമാനം ഇടിവ്)
 • എക്‌സ്ആര്‍പി - 1.05 ഡോളര്‍ (5.77 ശതമാനം ഇടിവ്)
 • പോള്‍ക്കഡോട്ട് - 39.69 ഡോളര്‍ (4.01 ശതമാനം ഇടിവ്)
 • യുഎസ്ഡി കോയിന്‍ - 0.99 ഡോളര്‍ (0.02 ശതമാനം നേട്ടം)
പട്ടിക ഇങ്ങനെ
 • ഡോജ്‌കോയിന്‍ - 0.22 ഡോളര്‍ (4.74 ശതമാനം ഇടിവ്)
 • ഷിബ ഇനു - 0.00004300 ഡോളര്‍ (10.15 ശതമാനം ഇടിവ്)
 • അവലാഞ്ചെ - 102.03 ഡോളര്‍ (4.37 ശതമാനം ഇടിവ്)
 • ടെറ ലൂണ - 41.12 ഡോളര്‍ (4.37 ശതമാനം ഇടിവ്)
 • ലൈറ്റ്‌കോയിന്‍ - 208.20 ഡോളര്‍ (5.79 ശതമാനം ഇടിവ്)
 • റാപ്പ്ഡ് ബിറ്റ്‌കോയിന്‍ - 56,214.29 ഡോളര്‍ (0.08 ശതമാനം നേട്ടം)
 • ബിയുഎസ്ഡി - 0.99 ഡോളര്‍ (മാറ്റമില്ല)
 • യുണിസ്വാപ്പ് - 20.37 ഡോളര്‍ (5.65 ശതമാനം ഇടിവ്)
 • ചെയിന്‍ലിങ്ക് - 27.23 ഡോളര്‍ (5.22 ശതമാനം ഇടിവ്)
 • ആല്‍ഗോറന്‍ഡ് - 1.78 ഡോളര്‍ (5.52 ശതമാനം ഇടിവ്)
 • പോളിഗണ്‍ - 1.54 ഡോളര്‍ (3.92 ശതമാനം ഇടിവ്)
 • ഗാല കോയിന്‍ - 0.25 ഡോളര്‍ (22.02 ശതമാനം നേട്ടം)
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ക്രിപ്റ്റോ വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: cryptocurrency
English summary

Analysts See 621 Upside Potential In Gala Coin; Will Gala Token Reach 1 Dollar, Crypto Prices Today

Analysts See 621 Upside Potential In Gala Coin; Will Gala Token Reach 1 Dollar, Crypto Prices Today. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X