66 രൂപയുടെ ഈ ഓഹരി 155 രൂപ വരെ എത്തുമെന്ന് പ്രവചനം; ജുന്‍ജുന്‍വാലയ്ക്കും നിക്ഷേപം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയിലെ മള്‍ട്ടിബാഗര്‍ ഓഹരികളില്‍ ഒന്നാണ് അനന്ദ് രാജ്. റിയല്‍ എസ്‌റ്റേറ്റ് രംഗത്തുള്ള അനന്ദ് രാജ് കമ്പനി ഈ വര്‍ഷം മാത്രം 150 ശതമാനത്തിലേറെ നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിക്കഴിഞ്ഞു. 26.85 രൂപയില്‍ നിന്നാണ് 66 രൂപയിലേക്ക് സ്‌റ്റോക്ക് അടിവെച്ച് കയറിയത്.

 

അനന്ദ് രാജ് കമ്പനിയുടെ ഓഹരികള്‍ ഇനി വാങ്ങിയിട്ട് കാര്യമുണ്ടോ? നിക്ഷേപകരുടെ സംശയമിതാണ്. സ്റ്റോക്കില്‍ ബുള്ളിഷ് വീക്ഷണമാണ് വിപണി വിദഗ്ധര്‍ക്ക്. ഇടക്കാലം മുതല്‍ ദീര്‍ഘകാലയളവില്‍ അനന്ദ് രാജ് കമ്പനിയുടെ ഓഹരി വില മൂന്നക്കത്തിലേക്ക് കടക്കുമെന്ന് ഇവര്‍ പ്രവചിക്കുന്നു.

നിഫ്റ്റി റിയൽറ്റി സൂചിക

മാര്‍ക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തില്‍, നിഫ്റ്റി റിയല്‍റ്റി സൂചിക 10 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന ബ്രേക്കൗട്ടാണ് ഇപ്പോള്‍ കണ്ടെത്തുന്നത്. ഈ അവസരത്തില്‍ ഉറച്ച ഫണ്ടമെന്റലുകള്‍ അവകാശപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ വരുംനാളുകളില്‍ കുതിക്കാന്‍ ഒരുക്കം കൂട്ടുകയാണ്. ഈ പട്ടികയില്‍ അനന്ദ് രാജുമുണ്ട്.

Also Read: ഉടന്‍ ലാഭവിഹിതം നല്‍കുന്ന 5 കമ്പനികള്‍; ഇതിലൂടെ രണ്ട് നേട്ടം; ഇവ നിങ്ങളുടെ പക്കലുണ്ടോ?

പ്രതിരോധം

സമീപകാലത്ത് വിദേശ സ്ഥാപന നിക്ഷേപകരും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരും സ്റ്റോക്കില്‍ കാര്യമായ നിക്ഷേപം നടത്തുന്നുണ്ട്. കോവിഡ് ഭീതി അലട്ടിയ കഴിഞ്ഞ മൂന്നു ത്രൈമാസപാദങ്ങളിലും മികച്ച സാമ്പത്തിക കണക്കുകള്‍ രേഖപ്പെടുത്താന്‍ കമ്പനിക്ക് കഴിഞ്ഞു.

നിലവില്‍ 80 രൂപയില്‍ അനന്ദ് രാജ് ഓഹരികള്‍ ശക്തമായ പ്രതിരോധം നേരിടുന്നുണ്ട്. ഇത് മറികടക്കാന്‍ കഴിഞ്ഞാല്‍ ഇടക്കാലം കൊണ്ട് 100 രൂപയിലേക്ക് ചുവടുവെയ്ക്കാന്‍ സ്റ്റോക്കിന് സാധിക്കും. ദീര്‍ഘകാലയളവില്‍ കമ്പനിയുടെ ഓഹരി വില 155 രൂപ വരെ എത്തുമെന്നാണ് നിരീക്ഷണം.

വരുമാനം കൂടി

മള്‍ട്ടിബാഗര്‍ ഓഹരിയായ അനന്ദ് രാജിന്റെ ഫണ്ടമെന്റല്‍ വിവരങ്ങള്‍ പ്രോഫിഷ്യന്റ് ഇക്വിറ്റീസ് സ്ഥാപകനും ഡയറക്ടറുമായ മനോജ് ഡാല്‍മിയ വിശദീകരിക്കുന്നുണ്ട്. 'കോവിഡിന്റെ ഭീതിക്കിടയിലും കഴിഞ്ഞ മൂന്നു പാദങ്ങളില്‍ ശക്തമായ സാമ്പത്തിക പ്രകടനമാണ് അനന്ദ് രാജ് കാഴ്ച്ചവെച്ചത്. മാര്‍ച്ച് പാദം തൊട്ട് കമ്പനിയുടെ വരുമാനവും അറ്റാദായവും ക്രമാനുഗതമായി വര്‍ധിക്കുകയാണ്', ഡാല്‍മിയ പറയുന്നു.

വിദേശ നിക്ഷേപം

രാകേഷ് ജുന്‍ജുന്‍വാലയെ പോലുള്ള പ്രശസ്ത നിക്ഷേപകര്‍ക്ക് റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ അനന്ദ് രാജില്‍ ഒരു നോട്ടമുണ്ട്. മികച്ച സാമ്പത്തിക കണക്കുകള്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ വിദേശ സ്ഥാപന നിക്ഷേപകരും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരും കമ്പനിയിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തുകയാണെന്ന് മനോജ് ഡാല്‍മിയ സൂചിപ്പിക്കുന്നു. സ്റ്റോക്കിലെ ടെക്‌നിക്കല്‍ ചിത്രം വിശദീകരിച്ച് ചോയിസ് ബ്രോക്കിങ്ങിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയയാണ് രംഗത്തുവരുന്നത്.

Also Read: വാഹന രംഗത്ത് ഏതൊക്കെ സ്‌റ്റോക്കുകള്‍ മുന്നേറും? നവംബറിലെ വില്‍പ്പന കണ്ട് വിപണി വിദഗ്ധര്‍ പറയുന്നു

100 രൂപ വരെ ഉയർച്ച

'രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപമുള്ള ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് 65 - 67 രൂപ നിലവാരത്തില്‍ ഏകീകരണത്തിലൂടെ കടന്നുപോവുകയാണ്. 80 രൂപ നിലവാരത്തില്‍ ഓഹരികള്‍ ശക്തമായ പ്രതിരോധം നേരിടുന്നു. ക്ലോസിങ് അടിസ്ഥാനപ്പെടുത്തി 80 രൂപയ്ക്ക് മേലെ ഉയരാന്‍ സാധിച്ചാല്‍ അനന്ദ് രാജിന്റെ ഓഹരി വില ഇടക്കാലം കൊണ്ടുതന്നെ 100 രൂപയിലേക്ക് വന്നെത്തും', സുമീത് ബഗാഡിയ പറയുന്നു.

നിരീക്ഷണം

ഹ്രസ്വകാല നിക്ഷേപകര്‍ക്ക് ഇപ്പോഴത്തെ നിലയില്‍ സ്‌റ്റോക്ക് വാങ്ങാം. 80 രൂപയ്ക്ക് അരികിലേക്ക് വിലയെത്തുമ്പോള്‍ ലാഭമെടുക്കാമെന്നാണ് ഇദ്ദേഹത്തിന്റെ നിര്‍ദേശം. ഇതേസമയം, 60 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാനും വിട്ടുപോകരുത്.

സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിലെ റിസര്‍ച്ച് മേധാവി സന്തോഷ് മീണയും അനന്ദ് രാജ് സ്‌റ്റോക്കില്‍ പ്രതീക്ഷ പങ്കുവെയ്ക്കുന്നുണ്ട്. '200 ദിവസത്തെ പ്രതിദിന മൂവിങ് ആവറേജിന് മുകളിലാണ് അനന്ദ് രാജ് ഓഹരികള്‍ വ്യാപാരം നടത്തുന്നത്. ആരോഹണ പാതയില്‍ ചലിക്കുന്ന സ്റ്റോക്കില്‍ ശക്തമായ ബുള്ളിഷ് ട്രെന്‍ഡ് കാണാം. പാതയുടെ താഴെത്തട്ടില്‍ നിന്നും ശക്തമായ തിരിച്ചുവരവ് സ്റ്റോക്ക് കാഴ്ച്ചവെക്കുന്നുണ്ട്. അതുകൊണ്ട് ഹ്രസ്വകാലം കൊണ്ടു ഓഹരി വില 88 രൂപ വരെയെത്താം. അടുത്ത ഒരു വര്‍ഷം കൊണ്ട് ഓഹരി വില മൂന്നക്കം തൊടാനും സാധ്യതയുണ്ട്', സന്തോഷ് മീണ നിരീക്ഷിക്കുന്നു.

ഓഹരി വില

അനന്ദ് രാജ് സ്‌റ്റോക്ക് ദീര്‍ഘകാലത്തേക്ക് കൈവശം വെയ്ക്കാനാണ് പ്രോഫിഷ്യന്റ് ഇക്വിറ്റീസിന്റെ മനോജ് ഡാല്‍മിയ നിക്ഷേപകരോട് നിര്‍ദേശിക്കുന്നത്. അഗ്രസീവ് നിക്ഷേപകര്‍ക്ക് ഇപ്പോഴത്തെ നിലയില്‍ ഓഹരികള്‍ വാങ്ങാം. 60 രൂപയില്‍ സ്റ്റോപ്പ് ലോസും നിശ്ചയിക്കാം. 155 രൂപയാണ് സ്റ്റോക്കില്‍ ഇദ്ദേഹം നല്‍കുന്ന ദീര്‍ഘകാല ടാര്‍ഗറ്റ് വില.

Also Read: ഇനിയും 50% കുതിക്കും, ഈ മള്‍ട്ടിബാഗര്‍ കെമിക്കല്‍ സ്റ്റോക്കിനെപ്പറ്റി അറിയേണ്ടതെല്ലാം

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

English summary

Anant Raj Shares To Surge Up To Rs 155 In Long-Term, Says Market Experts; Short-Term Target Rs 88

Anant Raj Shares To Surge Up To Rs 155 In Long-Term, Says Market Experts; Short-Term Target Rs 88. Read in Malayalam.
Story first published: Friday, December 3, 2021, 16:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X