പ്രതാപം നഷ്ടപ്പെട്ട് അനിൽ അംബാനി, ഇനി ആകെയുള്ളത് ഒരു കാർ, കേസിനായി ആഭരണങ്ങൾ വരെ വിറ്റു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂന്ന് ചൈനീസ് ബാങ്കുകളുമായുള്ള വായ്പാ കരാറുമായി ബന്ധപ്പെട്ട തർക്കത്തിൽ തെളിവ് നൽകുന്നതിന്റെ ഭാഗമായി തന്റെ ജീവിതശൈലി വളരെ അച്ചടക്കമുള്ളതാണെന്ന് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി യുകെ കോടതിയെ അറിയിച്ചു. ഇൻഡസ്ട്രിയൽ ആന്റ് കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ് മുംബൈ ബ്രാഞ്ച്, ചൈന ഡെവലപ്‌മെന്റ് ബാങ്ക്, എക്‌സിം ബാങ്ക് എന്നിവരുടെ പരാതിയിലാണ് 61 കാരനായ മുൻ കോടീശ്വരൻ മുംബൈയിൽ നിന്ന് വീഡിയോലിങ്ക് വഴി ഹൈക്കോടതിയിൽ ഹാജരായത്.

 

ലളിതമായ ജീവിതം

ലളിതമായ ജീവിതം

ഒരു ലക്ഷം യുഎസ് ഡോളറിൽ കൂടുതലുള്ള തന്റെ എല്ലാ സ്വത്തുക്കളും അംബാനിയോട് വെളിപ്പെടുത്താൻ ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജീവിതം വളരെ ലളിതമാണെന്ന് അംബാനി ലണ്ടൻ കോടതിയെ അറിയിച്ചു. ബാങ്കുകളുടെ അഭിഭാഷകൻ ക്രോസ് വിസ്താരത്തിനിടെ അനിൽ അംബാനിയുടെ ആഡംബര കാറുകളെക്കുറിച്ചും അദ്ദേഹത്തിന്റെ ആഡംബര ജീവിതരീതിയെക്കുറിച്ചും ചോദിച്ചപ്പോൾ, റിലയൻസ് കമ്മ്യൂണിക്കേഷൻസ് മേധാവി അവ വെറും ഊഹാപോഹങ്ങളാണെന്ന് വ്യക്തമാക്കി.

അനിൽ അംബാനിയുടെ വൈദ്യുതി വിതരണ ബിസിനസ് ഓഹരികൾ വാങ്ങാൻ ഒരുങ്ങി എൻടിപിസി

കമ്പനി വക്താവ്

കമ്പനി വക്താവ്

അനിൽ അംബാനി എല്ലായ്പ്പോഴും ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയാണെന്ന് അനിൽ അംബാനിയുടെ വക്താവ് പറഞ്ഞു. അദ്ദേഹം തന്റെ കുടുംബത്തോടും കമ്പനിയോടും അർപ്പണബോധമുള്ളയാളാണെന്നും ആത്മീയതയിൽ വിശ്വസിക്കുന്ന അനിൽ അംബാനി പൂർണമായും വെജിറ്റേറിയനാണെന്നും പുകവലിക്കാത്തയാളാണെന്നും വക്താവ് വ്യക്തമാക്കി. നഗരത്തിൽ ചുറ്റിക്കറങ്ങുന്നതിനേക്കാൾ കുട്ടികളോടൊപ്പം വീട്ടിൽ ഒരു സിനിമ കാണാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും അല്ലാത്തപക്ഷമുള്ള റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വക്താവ് പറഞ്ഞു.

കാശിന്റെ കളികൾ, കഴിഞ്ഞ രണ്ട് മാസത്തിനിടെ ഓരോ മണിക്കൂറിലും അംബാനി സമ്പാദിച്ചത് 95 കോടി രൂപ

കടം

കടം

മെയ് മാസത്തിൽ ലണ്ടനിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഹൈക്കോടതിയുടെ കൊമേഴ്‌സ്യൽ ഡിവിഷൻ അംബാനിയുടെ സ്വകാര്യ ഗ്യാരണ്ടി ബാധകമാണെന്ന് വിധിക്കുകയും മൂന്ന് ചൈനീസ് ബാങ്കുകൾക്കും കൂടി 717 ദശലക്ഷം യുഎസ് ഡോളർ നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ വർഷം ആദ്യം നടന്ന വാദം കേൾക്കുമ്പോൾ, യുകെയിലെ ഒരു ജഡ്ജി അനിൽ അംബാനിയുടെ ആസ്തി പൂജ്യമാണെന്ന അംബാനിയുടെ വാദത്തെ അംഗീകരിച്ചിരുന്നില്ല.

മുകേഷ് അംബാനി ലോകത്തെ ആറാമത്തെ സമ്പന്നൻ, എലോൺ മസ്‌ക്കിനെയും ഗൂഗിൾ സ്ഥാപകനെയും പിന്തള്ളി

English summary

Anil Ambani loses glory, Owns only one car, sold jewellery for case fees | പ്രതാപം നഷ്ടപ്പെട്ട് അനിൽ അംബാനി, ഇനി ആകെയുള്ളത് ഒരു കാർ, കേസിനായി ആഭരണങ്ങൾ വരെ വിറ്റു

Anil Ambani told a UK court that his lifestyle was very disciplined as part of giving evidence in a dispute over a loan agreement with three Chinese banks. Read in malayalam.
Story first published: Saturday, September 26, 2020, 17:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X