കൊവിഡ് കാലത്തും ജൂൺ പാദത്തിൽ ആപ്പിളിന് എക്കാലത്തെയും ഉയർന്ന വരുമാനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള മാന്ദ്യവും മറ്റ് പ്രതിബന്ധങ്ങളും ഉണ്ടായിരുന്നിട്ടും, ടെക്നോളജി ഭീമനായ ആപ്പിൾ ശക്തമായ ഒന്നാം പാദ വരുമാനം റിപ്പോർട്ട് ചെയ്തു. 59.7 ബില്യൺ ഡോളർ വരുമാനവും ഉൽ‌പ്പന്നങ്ങളിലും സേവനങ്ങളിലും ഇരട്ട അക്ക വളർച്ചയുമാണ് ആപ്പിൾ കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11% വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. കമ്പനി വാഗ്ദാനം ചെയ്യുന്ന എല്ലാ പ്രധാന ഉൽ‌പന്നങ്ങളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാന വർദ്ധനവ് കമ്പനി റിപ്പോർട്ട് ചെയ്തു.

 

ആപ്പിൾ ഐഫോൺ

ആപ്പിൾ ഐഫോൺ

ആപ്പിളിന്റെ ഐഫോണുകളിൽ നിന്നുള്ള വരുമാനം 26.42 ബില്യൺ ഡോളറാണ്. കഴിഞ്ഞ പാദത്തേക്കാൾ 2% വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഈ വർഷം ഏപ്രിലിൽ അവസാനിച്ച പാദത്തിൽ കമ്പനി മാന്ദ്യം പ്രതീക്ഷിച്ചിരുന്നുവെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു. എന്നാൽ ശക്തമായ ഐഫോൺ എസ്ഇ ലോഞ്ചും ഡിമാൻഡിലെ വളർച്ചയും കമ്പനിയുടെ പ്രതീക്ഷകളെ മറികടക്കാൻ സഹായിച്ചു.

കൊറോണവൈറസ്: സാംസങ്ങിന് പിന്നാലെ ആപ്പിളും ഇന്ത്യയിലെ ഉല്‍പാദനം നിര്‍ത്തി

മറ്റ് വരുമാനം

മറ്റ് വരുമാനം

ഐപാഡുകളിൽ നിന്ന് 6.58 ബില്യൺ ഡോളറും മാക്സിൽ നിന്ന് 7.08 ബില്യൺ ഡോളറും വരുമാനം കമ്പനി റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും, ലോകമെമ്പാടുമുള്ള റീട്ടെയിൽ ഷട്ട്ഡൌൺ കാരണം പരസ്യത്തിൽ നിന്നും ആപ്പിൾ കെയറിൽ നിന്നും വരുമാനം മന്ദഗതിയിലായതായി കുക്ക് പറഞ്ഞു. മറ്റ് ഉൽപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം 6.45 ബില്യൺ ഡോളറാണ്.

ചൈനയെ വിട്ട് ആപ്പിൾ ഇന്ത്യയിലേയ്ക്ക്; വലിയ ഉല്‍പാദന ഹബ്ബ് ആക്കാൻ സാധ്യത

എല്ലാ മേഖലകളിലും വളർച്ച

എല്ലാ മേഖലകളിലും വളർച്ച

കമ്പനി എല്ലാ മേഖലകളിലും വളർന്നു, ജൂൺ പാദത്തിൽ റെക്കോർഡുകൾ രേഖപ്പെടുത്തി. ഏപ്രിൽ ആദ്യ മൂന്ന് ആഴ്ചകളിലാണ് കൊവിഡ് -19 ഏറ്റവും സ്വാധീനം ചെലുത്തിയതെന്നും എന്നാൽ മെയ് മുതൽ ആപ്പിളിന് നല്ല ഡിമാൻഡുണ്ടെന്നും ആപ്പിളിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ലൂക്ക മേസ്ട്രി പറഞ്ഞു. ഓഗസ്റ്റ്-സെപ്റ്റംബർ കാലയളവിൽ ആരംഭിക്കുന്ന പുതിയ ഉൽ‌പ്പന്നങ്ങൾക്കായി ഉപയോക്താക്കൾ സാധാരണയായി കാത്തിരിക്കുന്നതിനാൽ ഈ പാദം സാധാരണയായി ആപ്പിളിനെ സംബന്ധിച്ചിടത്തോളം മന്ദഗതിയിലായിരിക്കും.

ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി +

ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി +

ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി + എന്നിവയും അതിൽ കൂടുതലും ഉൾപ്പെടുന്ന ആപ്പിളിന്റെ സേവന ബിസിനസ്സിൽ നിന്നുള്ള വരുമാനം 13.16 ബില്യൺ ഡോളറാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14.85 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്.

ഇന്ത്യയിലെ മൂന്നിലൊന്ന് കുടുംബങ്ങളും ഒരാഴ്ച്ചയ്ക്കുള്ളിൽ ദാരിദ്രത്തിലേയ്ക്ക്; തൊഴിലില്ലായ്മ രൂക്ഷം

English summary

Apple's all-time highs revenue in June quarter | കൊവിഡ് കാലത്തും ജൂൺ പാദത്തിൽ ആപ്പിളിന് എക്കാലത്തെയും ഉയർന്ന വരുമാനം

Despite the global recession and other setbacks, technology giant Apple reported strong first-quarter earnings. Apple achieved $ 59.7 billion in revenue and double-digit growth in products and services. Read in malayalam.
Story first published: Friday, July 31, 2020, 9:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X