ബാങ്ക് ലോക്കര്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍; തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സ്വര്‍ണം അടക്കമുള്ള വിലയേറിയ പല സാധനങ്ങളും സൂക്ഷിക്കാന്‍ നമ്മള്‍ ഏറെ ആശ്രയിക്കുന്ന ഒന്നാണ് ബാങ്ക് ലോക്കറുകള്‍. ഇങ്ങനെ ലോക്കറില്‍ വച്ച സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ ഉത്തരവാദിത്തം ഇല്ലെന്നായിരുന്നു ബാങ്കുകള്‍ ഇതുവരെ സ്വീകരിച്ച നിലപാട്. കാലങ്ങളോളമായി തുടരുന്ന നിലപാായിരുന്നു ഇത്.

 

തുടര്‍ച്ചയായ മൂന്നാം ദിവസവും ഡീസല്‍ വില കുറഞ്ഞു; പെട്രോള്‍ വിലയില്‍ മാറ്റമില്ല

എന്നാല്‍ ഇപ്പോഴിതാ ഇത് മാറുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയിരിക്കുന്നത്. തീപിടുത്തം, മോഷണം, കവര്‍ച്ച, കൊള്ള, വഞ്ചന തുടങ്ങിയവ സംഭവിച്ചാല്‍ ഡിപ്പോസിറ്റ് ലോക്കറിന്റെ വാര്‍ഷിക വാടകയുടെ 100 മടങ്ങ് തുക ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നാണ് റിസര്‍വ് ബാങ്ക് മുന്നോട്ടുവച്ച നിര്‍ദ്ദേശം.

ബാങ്ക് ലോക്കര്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍; തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപഭോക്താക്കളില്‍ നിന്നും വാടക വാങ്ങിയിട്ട് സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ ബാങ്കുകള്‍ക്ക് ഉത്തരവാദിത്തമില്ല എന്ന നിലപാട് മാറ്റണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ഫ്രബ്രുവരിയില്‍ അഭിപ്രായപ്പെട്ടിരുന്നു. ലോക്കറുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ആറ് മാസത്തിനുളളില്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിപ്പിക്കണമെന്ന് റിസര്‍വ് ബാങ്കിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ നിര്‍ണായക നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

വിപണി നഷ്ടത്തില്‍; സെന്‍സെക്‌സില്‍ 163 പോയിന്റ് ചോര്‍ന്നു — 10% കയറി വോഡഫോണ്‍ ഐഡിയ

റിസര്‍വ് ബാങ്ക് ഇപ്പോള്‍ മുന്നോട്ടുവച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം, ലോക്കറില്‍ വയ്ക്കുന്ന സാധനങ്ങളുടെ രേഖകള്‍ തങ്ങളുടെ പക്കലില്ലാത്തതിനാല്‍ ബാങ്കുകള്‍ അതിന് ഇന്‍ഷൂറന്‍സ് നല്‍കാന്‍ ബാധ്യസ്ഥരല്ല. ലോക്കറുകള്‍ സൂക്ഷിക്കുന്ന നിലവറുകളുടെയും പരിസരത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ ബാങ്കുകള്‍ കൈക്കൊള്ളണം.

22% നേട്ടം കുറിക്കാന്‍ സാധ്യതയുള്ള 2 സ്‌റ്റോക്കുകള്‍ വെളിപ്പെടുത്തി മോട്ടിലാല്‍ ഓസ്‌വാള്‍

ഇപ്പോള്‍ നിലവിലുള്ള ലോക്കര്‍ ഉപഭോക്താക്കളുമായി ബാങ്കുകള്‍ അവരുടെ ലോക്കര്‍ കരാറുകള്‍ 2023 ജനുവരി ഒന്നിന് മുമ്പ് പുതുക്കേണ്ടതാണ്. ബാങ്ക് ശാഖകളുടെ തിരിച്ചറിയല്‍ കോഡ് എല്ലാ ലോക്കര്‍ കീകളിലും പതിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണ്.

മാരുതിയുടെ വില്‍പ്പന താഴേക്ക്; കാരണങ്ങള്‍ എന്തൊക്കെയെന്നറിയാം

ഏഴ് വര്‍ഷത്തേക്ക് ലോക്കര്‍ പ്രവര്‍ത്തന രഹിതമായി തുടരുകയാണെങ്കില്‍ വാടകക്കാരനെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, വാടക സ്ഥിരമായി അടക്കുന്നുണ്ടെങ്കില്‍ പോലും ലോക്കര്‍ നോമിനിക്കോ, മറ്റ് അവകാശികള്‍ക്കോ കൈമാറുന്നതിനുള്ള സ്വാതന്ത്ര്യം ബാങ്കുകള്‍ക്ക് ഉണ്ടായിരിക്കുമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.

ക്രിപ്‌റ്റോ വിപണി ഇന്ന്; നിക്ഷേപകര്‍ക്ക് നിരാശ തന്നെ, നേട്ടമുണ്ടാക്കിയത് കോസ്‌മോസ്, കാര്‍ഡാനോ കോയിനുകള്‍

അതേസമയം, ലോക്കറില്‍ നിയമവിരുദ്ധമോ, അപകടകരമോ ആയ യാതൊരു വസ്തുക്കളും സൂക്ഷിക്കുന്നില്ലെന്ന് ബാങ്ക് ഉറപ്പ് വരുത്തേണ്ടതാണ്. ഏതെങ്കിലും ഉപഭോക്താവ് സുരക്ഷിതമായ ബാങ്കിന്റെ ഡിപ്പോസിറ്റ് ലോക്കറില്‍ നിയമവിരുദ്ധമോ അപകടകരമോ ആയ എന്തെങ്കിലും നിക്ഷേപിച്ചിട്ടുണ്ടെന്ന് ബാങ്ക് സംശയിക്കുന്നുവെങ്കില്‍ ഉപഭോക്താവിനെതിരെ ബാങ്കിന് നടപടി സ്വീകരിക്കാമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

ദീര്‍ഘകാല നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്, ഷെയര്‍ഖാന്‍ 'പച്ചക്കൊടി' കാട്ടിയ 2 സ്റ്റോക്കുകള്‍ അറിയാം

കൂടാതെ ലോക്കറുകള്‍ മാറ്റുന്നതിനുള്ള പുതിയ നിയമങ്ങള്‍ ഉപഭോക്താവിനെ അറിയിച്ചതിനുശേഷം മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കാവൂ. സ്‌ട്രോംഗ് റൂം സംരക്ഷിക്കാന്‍ ബാങ്ക് ആവശ്യമായ എല്ലാ നടപടികള്‍ ബാങ്ക് കൈക്കൊള്ളേണ്ടിവരും. പ്രവേശന വഴി, പുറത്തേക്കുള്ള വഴി എന്നിവിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ കുറഞ്ഞത് 180 ദിവസമെങ്കിലും സൂക്ഷിക്കേണ്ടത് ആവശ്യമാണ്.

 

'ഇ-ഷീല്‍ഡ് നെക്സ്റ്റ്' പദ്ധതിയുമായി എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്; അറിയേണ്ടതെല്ലാം

English summary

Are you a bank locker user? Of course you should know these things

Are you a bank locker user? Of course you should know these things
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X