ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികളിൽ നിക്ഷേപിച്ചവരുടെ കാശ് പോയി, പണം തിരികെ ലഭിക്കില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷ്മി വിലാസ് ബാങ്ക് (എൽ‌വി‌ബി) ഡി‌ബി‌എസ് ബാങ്ക് ഇന്ത്യയുമായി ലയിപ്പിക്കുന്നതോടെ ഓഹരി മൂലധനത്തിന്റെ മുഴുവൻ തുകയും എഴുതിത്തള്ളപ്പെടുമെന്ന് റിസർവ് ബാങ്ക്. ആര്‍ബിഐ തയ്യാറാക്കിയ കരട് നിര്‍ദേശപ്രകാരം ഓഹരി നിക്ഷേപകര്‍ക്ക് നിക്ഷേപം തിരിച്ചു ലഭിക്കാന്‍ സാധ്യതയില്ല. അതായത് ലയനം നടക്കുമ്പോള്‍ ബാങ്കിന്റെ ഓഹരി മൂലധനം പൂജ്യമാകും. കരട് നിര്‍ദേശമായതിനാല്‍ ഓഹരി നിക്ഷേപകരുടെ കൂടി പ്രതികരണം ലഭിച്ച ശേഷമാകും അന്തിമ തീരുമാനമെടുക്കുക.

 

നിയന്ത്രണം

നിയന്ത്രണം

ബാങ്കിന് ഒരു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുകയാണ് കേന്ദ്രസർക്കാർ ആദ്യം ചെയ്തത്. ബാങ്കിന്റെ തകർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയും പുനരുജ്ജീവന പദ്ധതികൾ പരാജയപ്പെട്ടതുമാണ് റിസർവ് ബാങ്ക് ലക്ഷ്മി വിലാസ് ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കാരണം. ഇതിനെത്തുടർന്ന് ബാങ്ക് ബോർഡിനെ അസാധുവാക്കിയത് സംബന്ധിച്ചും എൽ‌വി‌ബിയെ ഡി‌ബി‌എസ് ബാങ്കുമായി സംയോജിപ്പിക്കുന്നതിനുള്ള കരട് പദ്ധതിയെക്കുറിച്ചും റിസർവ് ബാങ്ക് രണ്ട് പ്രത്യേക അറിയിപ്പുകൾ നൽകിയിരുന്നു.

രക്ഷിക്കാനായില്ല

രക്ഷിക്കാനായില്ല

ചില നിക്ഷേപകരുമായി ചർച്ച നടത്തുകയാണെന്ന് ബാങ്ക് മാനേജ്മെന്റ് റിസർവ് ബാങ്കിനോട് വെളിപ്പെടുത്തിയിരുന്നെങ്കിലും റിസർവ് ബാങ്കിന് വ്യക്തമായ ഒരു നിർദ്ദേശം സമർപ്പിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടു. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയുമായി (എൻ‌ബി‌എഫ്‌സി) സംയോജിപ്പിച്ച് മൂലധനം വർദ്ധിപ്പിക്കാനുള്ള ബാങ്കിന്റെ ശ്രമങ്ങളും അവസാനിച്ചുവെന്ന് തോന്നുന്നതായി റിസർവ് ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

ഈ ബാങ്കിൽ നിങ്ങൾ കാശിട്ടിട്ടുണ്ടോ? ലക്ഷ്മി വിലാസ് ബാങ്കും കടുത്ത പ്രതിസന്ധിയിൽ

നിർബന്ധിത ലയനം

നിർബന്ധിത ലയനം

ചില അവസരങ്ങളിൽ റിസർവ് ബാങ്ക് നിർബന്ധിത ലയനം നടത്തിയിട്ടുണ്ട്. ഐഡി‌ബി‌ഐ-യുണൈറ്റഡ് വെസ്റ്റേൺ ലയനത്തിനായി 2006 സെപ്റ്റംബറിൽ റിസർവ് ബാങ്ക് സംയോജന പദ്ധതി പ്രഖ്യാപിച്ചതാണ് ഇത്തരത്തിലുള്ള നിർബന്ധിത ലയനത്തിൽ അവസാനത്തേത്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സുമായി ഗ്ലോബൽ ട്രസ്റ്റ് ബാങ്ക് ലിമിറ്റഡിനെ ലയിപ്പിച്ചതും ഇങ്ങനെയാണ്.

ലക്ഷ്മി വിലാസ് ബാങ്കിൽ മൊറട്ടോറിയം: 25000 രൂപയിലധികം പിൻവലിക്കാനാവില്ല

പരാജയപ്പെട്ട പദ്ധതികൾ

പരാജയപ്പെട്ട പദ്ധതികൾ

ലയനത്തിനായി എൽ‌വി‌ബി ക്ലിക്സ് ഗ്രൂപ്പുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഇരുകൂട്ടർക്കും അനുകൂലമായ കരാറിലെത്താൻ കഴിയാത്തതിനാൽ ഇത് പരാജയപ്പെട്ടു. ഒക്ടോബറിൽ, നിർദ്ദിഷ്ട ലയനത്തിനായി ക്ലിക്സ് ഗ്രൂപ്പിൽ നിന്ന് ഒരു നോൺ-ബൈൻഡിംഗ് ഓഫർ ലഭിച്ചു. പക്ഷേ, ലയനം മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. കഴിഞ്ഞ വർഷം, എൽ‌വി‌ബി ഇന്ത്യാബുൾ‌സുമായി ലയിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അതിന് ആർ‌ബി‌ഐയുടെ അംഗീകാരം ലഭിച്ചില്ല. മറ്റൊരു എൻ‌ബി‌എഫ്‌സിയുമായി അനൌപചാരിക ചർച്ചകളും നടന്നു.

സ്ഥിതി വഷളായി

സ്ഥിതി വഷളായി

ലയനത്തെക്കുറിച്ചുള്ള അനിശ്ചിതത്വം തുടർന്നപ്പോൾ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി വഷളായിക്കൊണ്ടിരുന്നു. രണ്ടാം പാദത്തിൽ മൊത്ത നിഷ്‌ക്രിയ ആസ്തി 24.45 ശതമാനമായി ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ബാങ്കിന്റെ ബിസിനസ്സ് വലിയ തോതിൽ ചുരുങ്ങി. 2020 സെപ്റ്റംബർ അവസാനത്തോടെ ബാങ്കിന്റെ മൊത്തം ബിസിനസ്സ് 37,595 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ അവസാനത്തോടെ ഇത് 47,115 കോടി രൂപയായിരുന്നു.

ആകെ നഷ്ടം

ആകെ നഷ്ടം

2020 സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ നികുതിക്കു ശേഷമുള്ള ആകെ നഷ്ടം 396.99 കോടി രൂപയാണ്. മുൻ‌വർഷം ഇത് 357.18 കോടി രൂപയായിരുന്നു. ഡി‌ബി‌എസുമായി ലയിപ്പിക്കുന്നത് ബാങ്കിലെ നിക്ഷേപകരെ സംരക്ഷിക്കുമെങ്കിലും ഓഹരി നിക്ഷേപകരെ പ്രതികൂലമായി ബാധിക്കും.

ദീപാവലിയ്ക്ക് വാങ്ങാൻ ഏറ്റവും മികച്ച അഞ്ച് ഓഹരികൾ; നേടാം കൈ നിറയെ കാശ്

English summary

Are You Invested In Lakshmi Vilas Bank Shares, Will Lost Your Money, Share Capital Will Written Off | ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികളിൽ നിക്ഷേപിച്ചവരുടെ കാശ് പോയി, പണം തിരികെ ലഭിക്കില്ല

The Reserve Bank of India (RBI) has said that with the merger of Lakshmi Vilas Bank with DBS Bank India, the entire share capital will be written off. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X