സ്വര്‍ണത്തില്‍ ദീര്‍ഘകാല നിക്ഷേപം ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ബെസ്റ്റ് ഓപ്ഷന്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി : സ്വര്‍ണത്തില്‍ ദീര്‍ഘകാല നിക്ഷേപം ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇതാണ് സുവര്‍ണാവസരം. അങ്ങനെ ആഗ്രഹിക്കുന്നവര്‍ക്ക് സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ ഇപ്പോള്‍ നിക്ഷേപിക്കാവുന്നതാണ്. സ്വാഭാവിക മൂല് യവര്‍ദ്ധനയ്ക്ക് പുറമെ നിക്ഷേപകര്‍ക്ക് രണ്ടര ശതമാനം പലിശ ഉറപ്പാക്കുന്ന നിക്ഷേപ സാഹചര്യമാണ് സോവറിന്‍ ഗോള്‍ണ്ട് ബോണ്ടിലുള്ളത്. 2021 - 22 സാമ്പത്തിക വര്‍ഷത്തില്‍ പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ട് അഞ്ചാം സീരിസിലാണ് ഇപ്പോള്‍ നിക്ഷേപിക്കാനുള്ള അവസരം.

 

ബാങ്ക് സേവിങ്സ് അക്കൗണ്ടുകളേക്കാൾ മികച്ച റിട്ടേൺ ലഭിക്കുന്ന നിക്ഷേപ സാധ്യതകൾ

ആഗസ്റ്റ് 9 മുതല്‍ 13 വരെയാണ് നിക്ഷേപിക്കാനുള്ള അവസരം. താല്‍പര്യമുള്ളവര്‍ക്ക് ഒരു ഗ്രാം സ്വര്‍ണം സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് വിലയിട്ടിരിക്കുന്ന തുക 4790 രൂപയാണ്. എന്നാല്‍ ഇത് ഓണ്‍ലൈനിലാണ് വാങ്ങുന്നതെങ്കില്‍ ഒരു ഗ്രാമിന് 50 രൂപ നിരക്കില്‍ കുറവ് ലഭിക്കുന്നതാണ്.

സ്വര്‍ണത്തില്‍ ദീര്‍ഘകാല നിക്ഷേപം ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ബെസ്റ്റ് ഓപ്ഷന്‍ ഇതാ

2015 ലാണ് സോവറിന്‍ ഗോള്‍ഡ് നിക്ഷേപം എന്ന സംവിധാനം നിലവില്‍ വന്നത്. അന്ന് വലിയ തോതില്‍ നിക്ഷേപം എത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ സെപ്റ്റംബര്‍ വരെയുള്ള ആറ് മാസം വരെ നിക്ഷേപിക്കാനുള്ള അവസരം നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്.

നീരജ് ചോപ്രയ്ക്ക് ഇതുവരെ 11 കോടിയുടെ ക്യാഷ് പ്രൈസുകൾ; ബൈജൂസിന്റെ വക രണ്ട് കോടിയും

ഇതില്‍ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമാണ്. എട്ട് വര്‍ഷ കാലാവധിയുള്ള ഈ ബോണ്ടില്‍ എത്ര വേണമെങ്കിലും നിക്ഷേപിക്കാന്‍ സാധിക്കും. ഈ ബോണ്ടുകള്‍ വാങ്ങുന്നതിന് ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ചുമതലപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ സ്റ്റോക്ക് എക്‌സേഞ്ച്, മുംബൈ സ്‌റ്റോക്‌സ് എക്‌സ്‌ചേഞ്ച് എന്നിവിടങ്ങളില്‍ ബോണ്ടിനുള്ള അപേക്ഷ സ്വീകരിക്കും.

പിഎം കിസ്സാന്‍ 9ാം ഗഢു പ്രധാനമന്ത്രി കര്‍ഷകര്‍ക്കായി സമര്‍പ്പിച്ചു; യോഗ്യതയും നേട്ടങ്ങളും അറിയാം

അതേ സമയം, സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. രണ്ട് ദിവസം വില ഒരേ പോലെ തുടര്‍ന്ന ശേഷമാണ് തിങ്കളാഴ്ച സ്വര്‍ണവില ഇടിഞ്ഞത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. ഗ്രാമിന് 50 രൂപ കഴിഞ്ഞ ദിവസം ഇടിഞ്ഞ് 4385 രൂപയും പവന് 400 രൂപ കുറഞ്ഞ് 34,680 രൂപയുമായി. ജൂലായ് മാസത്തില്‍ മുന്നേറ്റം തുടര്‍ന്ന സ്വര്‍ണം ആഗസ്റ്റ് മാസത്തില്‍ താഴേക്ക് പോകുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

പ്രതിസന്ധിയിൽ നിന്ന് കരകയറാതെ വോഡഫോൺ- ഐഡിയ: നിക്ഷേപകരെ കാത്തിരിക്കുന്നത് കോടികളുടെ നഷ്ടം

അതേ സമയം, കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ 7, 8, 9 എന്നീ തീയതികളിലാണ് സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയുണ്ടായിരുന്നത്. അന്ന് പവന് 42,000 രൂപ വരെ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു വര്‍ഷത്തിന് ശേഷം സ്വര്‍ണത്തിന്റെ വില 34,680 രൂപയായിരിക്കുകയാണ്. അതായത് 7,320 രൂപ പവന് കുറഞ്ഞു. അന്ന് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യമൊക്കെ സ്വര്‍ണ വിലയില്‍ മാറ്റം വരാന്‍ കാരണമായിരുന്നു. രാജ്യാന്തര വിപണിയിലും സ്വര്‍ണ മാര്‍ക്കറ്റ് ഇടിഞ്ഞിരിക്കുന്ന സാഹചര്യമാണുള്ളത്.

ഫ്ളാഷ് സെയിൽ ഉൾപ്പെടെ ഇല്ലാതാകും?; ഇ-കൊമേഴ്‌സ് നിയമ ഭേദഗതിയുടെ കരട് അടുത്താഴ്ചയോടെ

'ഇന്‍ഡസ് ഈസി ക്രെഡിറ്റ്' അവതരിപ്പിച്ച് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്; അറിയേണ്ടതെല്ലാം

English summary

Are you looking for a long-term investment in gold? Here is the best option

Are you looking for a long-term investment in gold? Here is the best option
Story first published: Tuesday, August 10, 2021, 2:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X