പ്രവാസികളുടെ ബാങ്ക് നിക്ഷേപം 2.3 ലക്ഷം കോടി... പക്ഷേ എത്രനാള്‍? 10 ലക്ഷം പ്രവാസികള്‍ തൊഴിലില്ലാതെ മടങ്ങുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോഴിക്കോട്: പത്ത് ലക്ഷത്തോളം പ്രവാസികളാണ് തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് തിരികെ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിന്റെ സാമ്പത്തിക നിലയെ തന്നെ വലിയ തോതില്‍ ഇത് ബാധിച്ചേക്കും. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ മൂന്നില്‍ ഒന്നോളം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്നതാണ് എന്നാണ് കണക്കുകള്‍.

 

പ്രമുഖ മണി എക്‌സ്‌ചേഞ്ച് കമ്പനി പുറത്ത് വിട്ട കണക്കുകള്‍ ആണ് ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്നത്. കേരളത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പണം എത്തുന്നതില്‍ വലിയ കുറവാണ് ഒരു വര്‍ഷത്തിനുള്ളില്‍ സംഭവിച്ചിരിക്കുന്നത്. എന്താണ് സംഭവിക്കുന്നത് എന്ന് പരിശോധിക്കാം...

2.3 ലക്ഷം കോടി

2.3 ലക്ഷം കോടി

കേരളത്തില്‍ വിവിധ ബാങ്കുകളില്‍ ആയി 2.3 ലക്ഷം കോടി രൂപ പ്രവാസി നിക്ഷേപം ഉണ്ട് എന്നാണ് കണക്കുകള്‍. എല്ലാ വര്‍ഷവും ഇതില്‍ വര്‍ദ്ധന ഉണ്ടാകാറുണ്ട്. എന്നാല്‍ 2020 ല്‍ 14 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്.

എന്തുകൊണ്ട് കൂടി

എന്തുകൊണ്ട് കൂടി

പ്രവാസികളില്‍ വലിയൊരു വിഭാഗം ജോലി ഉപേക്ഷിച്ചോ, ജോലി നഷ്ടപ്പെട്ടോ തിരികെ കേരളത്തിലേക്ക് എത്തിയതിന്റെ തെളിവാണ് നിക്ഷേപത്തിലെ ഈ വര്‍ദ്ധന എന്നാണ് വിലയിരുത്തുന്നത്. പ്രവാസം അവസാനിപ്പിച്ച് തിരികെ എത്തിയവര്‍ തങ്ങളുടെ സമ്പാദ്യം നാട്ടിലെ അക്കൗണ്ടുകളിലേക്ക് മാറ്റിയതാണ് കാരണം എന്നാണ് വിലയിരുത്തുന്നത്. വരും വര്‍ഷങ്ങളില്‍ പ്രവാസികളുടെ നിക്ഷേപത്തില്‍ വലിയ കുറവ് വരും എന്നതിന്റെ സൂചന കൂടിയാണിത്.

കൊവിഡ് തന്നെ കാരണം

കൊവിഡ് തന്നെ കാരണം

കൊവിഡ് പ്രതിസന്ധി തന്നെയാണ് പ്രവാസികളുടെ ഈ തിരിച്ചുവരവിന് കാരണം. പല രാജ്യങ്ങളിലും വലിയതോതില്‍ തൊഴില്‍ നഷ്ടം സംഭവിച്ചിട്ടുണ്ട്. കൂടാതെ തൊഴില്‍ സുരക്ഷിതത്വം ആശങ്കയിലായതോടെ പലരും പ്രവാസം അവസാനിപ്പിച്ച് മടങ്ങി വരുകയും ചെയ്തു.

57 ശതമാനം കുറഞ്ഞു

57 ശതമാനം കുറഞ്ഞു

കൊവിഡ് ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിച്ച, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ ആണ് ഏറെ ആശങ്കപ്പെടുത്തുന്നത്. കേരളത്തിലേക്ക് പ്രവാസികള്‍ അയച്ചുകൊണ്ടിരുന്ന പണത്തില്‍ 57 ശതമാനത്തിന്റെ കുറവ് സംഭവിച്ചു എന്നാണ് കണക്കുകള്‍. സാധാരണ ഗതിയില്‍ ഓരോ വര്‍ഷവും ഇത് കൂടി വരികയായിരുന്നു പതിവ്.

നാല്‍പത് ലക്ഷത്തോളം പേര്‍

നാല്‍പത് ലക്ഷത്തോളം പേര്‍

കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്തുവന്നിരുന്നവരുടെ എണ്ണം നാല്‍പത് ലക്ഷത്തോളം ആണെന്നാണ് കണക്കുകള്‍. അതില്‍ ഏറിയ പങ്കും ഗള്‍ഫ് രാജ്യങ്ങളിലും ആണ്. രാജ്യത്ത് തന്നെ പ്രവാസികളില്‍ നിന്ന് ഏറ്റവും അധികം വരുമാനം ലഭിക്കുന്ന സംസ്ഥാനവും കേരളം തന്നെയാണ്.

തിരിച്ചുവരവിന്റെ സാധ്യതകള്‍

തിരിച്ചുവരവിന്റെ സാധ്യതകള്‍

കൊവിഡ് വാക്‌സിനേഷന്‍ വ്യാപകമായതോടെ പല രാജ്യങ്ങളുടേയും സാമ്പത്തിക നില തിരിച്ചുവരവിന്റെ പാതയില്‍ ആണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പ്രതിഭാസം താത്കാലികം ആണെന്ന് വിലയിരുത്തുന്നവരും ഉണ്ട്. സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തിയാല്‍ പ്രവാസി ജോലികള്‍ വീണ്ടും ആകര്‍ഷകമായേക്കും.

സര്‍ക്കാരിന്റെ ഇടപെടല്‍

സര്‍ക്കാരിന്റെ ഇടപെടല്‍

തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ പല പദ്ധതികളും ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് വേണ്ടവിധം സഹായകരമാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രവാസികളുടെ വിഷയങ്ങള്‍ ഗൗരവത്തില്‍ തന്നെ പരിഗണിക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നത്.

English summary

Around 10 Lakh NRIs returned to Kerala in Covid19 pandemic and it will create big crisis in economy

Around 10 Lakh NRIs returned to Kerala in Covid19 pandemic and it will create big crisis in economy
Story first published: Sunday, July 25, 2021, 20:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X