അരവിന്ദ് ഗ്രൂപ്പിന്റെ അവകാശ ഓഹരി വിൽപ്പന; 400 കോടി രൂപ സമാഹരിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമുഖ ആദ്യന്തര ടെക്‌സ്റ്റൈൽസ് കമ്പനിയായ അരവിന്ദ് ഗ്രൂപ്പിന്റെ ഫാഷൻ, വസ്‌ത്ര വിഭാഗമായ അരവിന്ദ് ഫാഷൻസ് ലിമിറ്റഡ് അവരുടെ അവകാശ ഓഹരി വിൽപ്പന ജൂൺ 29 ന് ആരംഭിക്കുമെന്ന് എക്‌സിക്യീട്ടീവ് ഡയറക്ടർ കുലിൽ ലാൽഭായ് വ്യക്തമാക്കി‌. പുതിയ അവകാശ ഓഹരി വിൽപ്പയിലൂടെ 400 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മുമ്പ് ആസൂത്രണം ചെയ്‌ത 300 കോടിയിൽ നിന്ന് 100 കോടി രൂപ കൂടുതലാണിത്. ജൂൺ 29- ന് ആരംഭിക്കുന്ന അവകാശ ഓഹരി വിൽപ്പന ജൂലൈ 17- ന് അവസാനിക്കും.

 

കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ജൂൺ 21- ന് ചേർന്ന യോഗത്തിൽ അവകാശ ഓഹരി വിൽപ്പനയ്‌ക്ക് അംഗീകാരം നൽകിയിരുന്നു. മുഖവില 4 രൂപ വീതമുള്ള 3,99,79,347 ഇക്വിറ്റി ഷെയറുകൾ ഇഷ്യു ചെയ്യുന്നതിനാണ് ബോർഡ് അംഗീകാരം നൽകിയത്. ഒരു ഓഹരിക്ക് 100 രൂപ എന്ന നിരക്കിൽ, പ്രീമിയം 96 രൂപ ഉൾപ്പെടെ, നിലവിലുള്ള എല്ലാ ഇക്വിറ്റി ഷെയർഹോൾഡർമാർക്കും 400 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. നേരത്തെ ഓഹരിക്ക് 150 രൂപ നിശ്ചയിച്ചിരുന്നതിൽ നിന്നാണ് ഇപ്പോൾ ഇഷ്യു വില 100 രൂപയായി കുറച്ചത്.

അരവിന്ദ് ഗ്രൂപ്പിന്റെ അവകാശ ഓഹരി വിൽപ്പന; 400 കോടി രൂപ സമാഹരിക്കും

പി‌പി‌എഫ് പലിശ നിരക്ക് 7 ശതമാനത്തിന് താഴേയ്ക്ക്? 46 വർഷത്തിന് ശേഷം ആദ്യം

ഒരു ടെക്സ്റ്റൈൽ നിർമ്മാതാവും ലാൽഭായ് ഗ്രൂപ്പിന്റെ മുൻനിര കമ്പനിയുമാണ് അരവിന്ദ് ലിമിറ്റഡ്. ഗുജറാത്തിലെ നരോദ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് കമ്പനിയുടെ ആസ്ഥാനം. അരവിന്ദ്, ലാൽഭായ് ഗ്രൂപ്പ് എന്നിവയുടെ ഇപ്പോഴത്തെ ചെയർമാനും മാനേജിംഗ് ഡയറക്ടറും സഞ്ജയ് ഭായിയാണ്. കോട്ടൺ ഷർട്ടിംഗ്, ഡെനിം, നിറ്റ്സ്, കാക്കി തുടങ്ങിയ തുണിത്തരങ്ങളാണ് കമ്പനി പ്രധാനമായും നിർമ്മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡെനിം നിർമ്മാതാവ് കൂടിയാണ് അരവിന്ദ് ലിമിറ്റഡ്.

എച്ച്1 ബി വിസ നിയന്ത്രണങ്ങള്‍ക്കുള്ള ഉത്തരവില്‍ ട്രംപ് ഒപ്പിടാന്‍ സാധ്യത; ഇന്ത്യക്കാര്‍ക്ക് ആശങ്ക

എംഎസ്എംഇ പാക്കേജ്; വായ്‌പ ലഭിച്ചാലും ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് വെല്ലുവിളികൾ ഏറെ

കാശിന് ബുദ്ധിമുട്ടുണ്ടോ? നിങ്ങളുടെ പ്രതിമാസ ചെലവുകൾ കുറയ്ക്കാൻ ചില വഴികളിതാ

16-ാം ദിവസവും പെട്രോൾ, ഡീസൽ വില കുതിച്ചുയർന്നു; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില

English summary

Arvind Fashions Ltd to start selling its rights in June 29 | അരവിന്ദ് ഗ്രൂപ്പിന്റെ അവകാശ ഓഹരി വിൽപ്പന; 400 കോടി രൂപ സമാഹരിക്കും.

Arvind Fashions Ltd to start selling its rights in June 29
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X