ബിറ്റ്കോയിനെ വിറപ്പിച്ച് സ്വര്‍ണം; തീരാദുരിതങ്ങളില്‍ തുറിച്ച് നോക്കി ക്രിപ്റ്റോ ലോകം; ഇനിയും വീഴുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഴക്കന്‍ യൂറോപ്പിലെ യുദ്ധസമാനമായ സംഘര്‍ഷ സാഹചര്യം ആഗോള സാമ്പത്തിക രംഗത്തും ആശങ്കകളേറ്റുകയാണ്. അയല്‍ക്കാരും മുന്‍ സോവിയറ്റ്് റിപ്പബ്ലിക്കുകളുമായ റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘര്‍ഷമാണ് ആഗോള വിപണികളെ പിടിച്ചുലയ്ക്കുന്നത്. ഓഹരി വിപണികളില്‍ കടുത്ത ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. നേരത്തെ തന്നെ യുഎസിലെ പലിശ നിരക്ക് വര്‍ധനയുടേയും ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നേരിടേണ്ടി വരുന്ന നിയന്ത്രണങ്ങളാലും ക്രിപ്‌റ്റോ കറന്‍സികള്‍ ഏതാനും മാസങ്ങളായി ബെയറിഷ് ട്രെന്‍ഡിലായിരുന്നു. ഈ തകര്‍ച്ചയുടെ ആക്കം കൂട്ടുന്നതിലേക്കാണ് യൂറോപ്പിലെ സംഘര്‍ഷവും ഇപ്പോള്‍ വഴിമരുന്നിടുന്നത്.

 

ബിറ്റ്‌കോയിന്‍

റഷ്യ- ഉക്രൈന്‍ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബിറ്റ്‌കോയിന്‍ രണ്ടാഴ്ചത്തെ താഴ്ന്ന നിലവാരത്തിലേക്കാണ് ഇപ്പോള്‍ വീണിരിക്കുന്നത്. ഇന്ന് തുടര്‍ച്ചയായ ആറാം ദിവസവും നഷ്ടത്തിലാണ് ബിറ്റ്‌കോയിനിലെ (BTC) വ്യാപാരം. ചൊവ്വാഴ്ചത്തെ താഴ്ന്ന നിലവാരം 36,372 ഡോളറാണ്. നിലവില്‍ 6 ശതമാനത്തിലേറെ ഇടിഞ്ഞ് 36,800 നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, കിഴക്കന്‍ ഉക്രൈനിലെ റഷ്യന്‍ അനുകൂലികളായ വിമതര്‍ നിയന്ത്രണം പിടിച്ചെടുത്ത രണ്ട് പ്രവിശ്യകളേയും സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിക്കുന്നുവെന്ന പ്രസിഡന്റ് പുടിന്റെ പ്രസ്താവനയാണ് വിപണികള്‍ക്ക് തിരിച്ചടിയായത്. റഷ്യയുടെ ഈ നീക്കം മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ ഇടയാക്കുമെന്ന വിലയിരുത്തലിലാണ് വിപണികളിലെ തിരിച്ചടി.

സ്വര്‍ണം

ഇക്കഴിഞ്ഞ ആഴ്ചയിലാണ് ബിറ്റ്‌കോയിന്‍ 40,000 ഡോളര്‍ നിലവാരം തകര്‍ത്ത് താഴേക്ക് പതിച്ചത്. ഇതോടെ പ്രതിസന്ധി ഘട്ടങ്ങളില്‍ സുരക്ഷിത നിക്ഷേപമായിരിക്കുമെന്ന ക്രിപ്‌റ്റോ കറന്‍സികളുടെ അവകാശവാദത്തിനും മങ്ങലേറ്റു. ഇതേസമയം, സ്വര്‍ണം ഒമ്പത് മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചു കയറി. ഇതോടെ ക്രിപ്‌റ്റോ കറന്‍സികളുടെ തള്ളിക്കയറ്റത്തില്‍ കഴിഞ്ഞ വര്‍ഷം പിറകോട്ട് പോയിരുന്ന സ്വര്‍ണം, പ്രതിസന്ധി ഘട്ടങ്ങളില്‍ നിക്ഷേപകരുടെ മിത്രമെന്ന സ്ഥാനം വീണ്ടും അരക്കിട്ടുറപ്പിക്കുകയാണ്. യൂറോപ്പിലെ സംഘര്‍ഷം മൂര്‍ച്ഛിക്കുകയും നിക്ഷേപകര്‍ വന്‍ തോതില്‍ സ്വര്‍ണത്തിലേക്ക് ചുവട് മാറ്റിയാല്‍ ബിറ്റ്‌കോയിന്‍ 30,000 നിലവാരത്തിലേക്ക് വീഴാമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പച്ചു.

ദുര്‍ബലമാകു

എല്ലാത്തിനും മറുമരുന്നാണെന്ന വാദവുമായി രംഗപ്രവേശം ചെയ്ത ബിറ്റ്‌കോയിന്‍ പക്ഷേ അവശ്യഘട്ടമെത്തിയപ്പോള്‍ ദുര്‍ബലമാകുന്നതാണ് കാണാനാവുന്നതെന്ന് 22V റിസര്‍ച്ചിലെ ജോണ്‍ റോക്വ് ചൂണ്ടിക്കാട്ടി. സ്വര്‍ണം റെക്കോഡ് ഉയരത്തിലേക്ക് നീങ്ങിയാല്‍ ബിറ്റ്‌കോയിന്‍ 30,000 നിലവാരത്തിന് താഴേക്കും പോകാമെന്ന് റോക്വ് സൂചിപ്പിച്ചു. ബിറ്റ്‌കോയിന് 40,000 നിലവാരത്തിന് മുകളില്‍ തുടരാന്‍ സാധിക്കാത്തത്, 30,000 നിലവാരത്തിലേക്ക് ഇടിയാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് നെക്‌സോ സഹസ്ഥാപകന്‍ ആന്റോണി ട്രെന്‍ഷേവ് വ്യക്തമാക്കി.

30,000

29,000 വരെ താഴേക്ക് പോകാമെന്നും എന്നാല്‍ 30,000-ത്തില്‍ ശക്തമായ നിക്ഷേപ താത്പര്യം ഉടലെടുത്താല്‍ ആ നിലവാരത്തില്‍ പിടിച്ചു നില്‍ക്കാനായേക്കുമെന്നും ട്രെന്‍ഷേവ് പറഞ്ഞു. അതേസമയം, മറ്റൊരു പ്രമുഖ നിരീക്ഷകനും ഫെയര്‍ലീഡ് സ്ട്രാറ്റജീസിന്റെ സ്ഥാപകനുമായ സ്റ്റോക്ടണ്‍, ബിറ്റ്‌കോയിന്‍ 27,200 നിലവാരത്തിലേക്ക് വീഴാമെന്നും പറഞ്ഞുവയ്ക്കുന്നു.

Also Read: റഷ്യന്‍ ഓഹരി വിപണിയില്‍ കൂട്ടത്തകര്‍ച്ച; 17% ഇടിവ്; ഉക്രൈന്‍ സംഘര്‍ഷം കൈവിടുകയാണോ!

എഥീരിയം

സമാനമായി മറ്റ് പ്രധാന ക്രിപ്‌റ്റോ കറന്‍സികളായ എഥീരിയം (ETH) 7 ശതമാനത്തിലേറെയും റിപ്പിള്‍ (XRP) 13 ശതമാനത്തിലേറെയും, കാര്‍ഡാനോ (ADA) 14 ശതമാനവും സൊലാന (SOL) 12 ശതമാനത്തിലേറെയും അവലാഞ്ചെ (AVAX) 14 ശതമാനത്തിലേറെയും ടെറ (LUNA) 3 ശതമാനത്തിലേറയും ഡോഗ്‌കോയിന്‍ (DOGE) 9 ശതമാനത്തിലേറെയും ഷിബ ഇനു (SHIB) 12 ശതമാനവും ഇടിഞ്ഞു. അതേസമയം, സ്വര്‍ണത്തിന്റെ നിരക്ക് 1,900 ഡോളറിന് മുകളിലേക്കെത്തി. 2021 ജൂണിന് ശേഷമുള്ള ഉയര്‍ന്ന നിലവാരമാണിത്.

Read more about: cryptocurrency
English summary

As Geopolitical Tension Escalates Gold Reclaim Safe Haven Title While Bitcoin Slumps May Headed To USD 30000

As Geopolitical Tension Escalates Gold Reclaim Safe Haven Title While Bitcoin Slumps May Headed To USD 30000
Story first published: Tuesday, February 22, 2022, 13:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X