മികച്ച ലാഭം തരാന്‍ കഴിയുന്ന 4 ഓട്ടോ സ്‌റ്റോക്കുകള്‍; ഏഞ്ചല്‍ ബ്രോക്കിങ് പറയുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ കാര്യങ്ങള്‍ പ്രവചനാതീതമാണ്. കയറ്റമായാലും ഇറക്കമായാലും വിപണിയിലെ നീക്കങ്ങള്‍ പലപ്പോഴും അതിരുവിട്ടതായിരിക്കും. ഈ അവസരത്തില്‍ ലോട്ടറിയെടുക്കുന്ന മനോഭാവത്തോടെ സ്‌റ്റോക്കുകള്‍ വാങ്ങാന്‍ തുനിഞ്ഞാല്‍ നഷ്ടത്തില്‍ ചെന്ന് കലാശിക്കാനാണ് സാധ്യത കൂടുതല്‍. അതുകൊണ്ട് നിക്ഷേപം നടത്തും മുന്‍പ് കൃത്യമായ ഗൃഹപാഠം ചെയ്യണം; ഫണ്ടമെന്റല്‍, ടെക്‌നിക്കല്‍ ഘടകങ്ങള്‍ ആധാരമാക്കി ഒരോ കമ്പനിയെയും വിശദമായി വിലയിരുത്തണം.

 

4 ഓട്ടോ സ്റ്റോക്കുകൾ

ഇന്ത്യയില്‍ നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നിക്ഷേപകര്‍ക്കായി ഈ 'പണി' ചെയ്യുന്നുണ്ട്. മാര്‍ക്കറ്റ് സാഹചര്യങ്ങളും കമ്പനികളുടെ പ്രകടനവും പഠിച്ച് ഏതൊക്കെ സ്റ്റോക്കുകള്‍ വാങ്ങിയാല്‍ ലാഭം കിട്ടാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ നിക്ഷേപകരോട് നിര്‍ദേശിക്കുന്നു.

ഇപ്പോള്‍ ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളില്‍ ഒന്നായ ഏഞ്ചല്‍ ബ്രോക്കിങ് (ഏഞ്ചല്‍ വണ്‍) നാലു ഓട്ടോ സ്‌റ്റോക്കുകളില്‍ 'ബൈ റേറ്റിങ്' തുടരുകയാണ്. ഒക്ടോബര്‍ മാസം ബ്രോക്കറേജ് നിര്‍ദേശിക്കുന്ന നാലു ഓട്ടോ സ്‌റ്റോക്കുകളും അവയുടെ വളര്‍ച്ചാ സാധ്യതയും ചുവടെ കാണാം.

1. അശോക് ലെയ്‌ലാന്‍ഡ്

1. അശോക് ലെയ്‌ലാന്‍ഡ്

ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളാണ് അശോക് ലെയ്‌ലാന്‍ഡ്. വിപണിയില്‍ അശോക് ലെയ്‌ലാന്‍ഡ് ഓഹരികള്‍ ബുള്ളിഷ് സ്വഭാവം തുടരുമെന്ന് ഏഞ്ചല്‍ ബ്രോക്കിങ് പ്രവചിക്കുന്നു. ഇപ്പോഴത്തെ നിലയില്‍ നിന്നും 16 ശതമാനം വരെ ഉയര്‍ച്ച സ്‌റ്റോക്കില്‍ ഇവര്‍ കണക്കുകൂട്ടുന്നുണ്ട്. ഹ്രസ്വകാല നേട്ടം ആഗ്രഹിക്കുന്ന നിക്ഷേപകരോട് 158 രൂപ ടാര്‍ഗറ്റ് വില നിശ്ചയിക്കാനാണ് ബ്രോക്കറേജിന്റെ നിര്‍ദേശം.

മീഡിയം ഹെവി വാണിജ്യ വാഹനങ്ങളുടെ ഡിമാന്‍ഡ് കഴിഞ്ഞ ഏതാനും കാലമായി താഴേക്കാണ്. ആക്‌സില്‍ ലോഡ് മാനദണ്ഡങ്ങളില്‍ സംഭവിച്ച മാറ്റങ്ങള്‍, ഭാരത് സ്‌റ്റേജ് 6 നിയമം നടപ്പിലായതിനെത്തുടര്‍ന്നുള്ള വിലക്കയറ്റം, കോവിഡിനെത്തുടര്‍ന്നുള്ള ലോക്ക്ഡൗണുകള്‍ എന്നീ ഘടകങ്ങള്‍ വാണിജ്യ വാഹന വ്യവസായത്തെ പിന്നോട്ടു വലിച്ചു.

സ്ക്രാപ്പേജ് പോളിസി

എന്നാല്‍ മീഡിയം ഹെവി വാണിജ്യ വാഹന സെഗ്മന്റ് പതിയെ ഉണരുകയാണെന്ന് ഏഞ്ചല്‍ ബ്രോക്കിങ് അറിയിക്കുന്നു. ബസുകള്‍ ഒഴികെ മറ്റു വാണിജ്യ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടും. ഈ അവസരത്തില്‍ വാണിജ്യ വാഹന മേഖലയിലെ വളര്‍ച്ച കൃത്യമായി മുതലെടുക്കാന്‍ അശോക് ലെയ്‌ലാന്‍ഡിന് കഴിയുമെന്നാണ് ബ്രോക്കറേജിന്റെ പക്ഷം. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന സ്‌ക്രാപ്പേജ് പോളിസിയുടെ ഏറ്റവും വലിയ ഗുണഭോക്താവായും കമ്പനി മാറും.

Also Read: 39% വരെ ഉയരാന്‍ കഴിയുന്ന 4 ബാങ്കിങ് സ്റ്റോക്കുകള്‍; ഏഞ്ചല്‍ ബ്രോക്കിങ്ങിന്റെ 'പച്ചക്കൊടി' ഇവര്‍ക്ക്

6 മാസം മുൻപ്

ബുധനാഴ്ച്ച 141.50 രൂപയിലാണ് അശോക് ലെയ്‌ലാന്‍ഡ് ഓഹരികള്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ടത് (ഒക്ടോബര്‍ 13). കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 9.39 ശതമാനവും 1 മാസത്തെ ചിത്രത്തില്‍ 20.44 ശതമാനവും ഉയര്‍ച്ച കുറിക്കാന്‍ സ്‌റ്റോക്കിന് കഴിഞ്ഞത് കാണാം. 6 മാസം മുന്‍പ് 115.30 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. അതായത്, 6 മാസം കൊണ്ട് നിക്ഷേപകര്‍ക്ക് 28.79 ശതമാനം ലാഭം തിരിച്ചുനല്‍കാന്‍ അശോക് ലെയ്‌ലാന്‍ഡിന് സാധിച്ചു. അന്ന് കമ്പനിയില്‍ 1 ലക്ഷം രൂപ നിക്ഷേപം നടത്തിയവര്‍ ഓഹരികള്‍ ഇപ്പോഴും ഹോള്‍ഡ് ചെയ്യുകയാണെങ്കില്‍ 1.28 ലക്ഷം രൂപയായി ആസ്തി വര്‍ധിച്ചിട്ടുണ്ടാകണം.

ഓഹരി പങ്കാളിത്തം

കഴിഞ്ഞ 52 ആഴ്ച്ചക്കിടെ കമ്പനിയുടെ ഓഹരി വില 149.70 രൂപ വരെയും ഉയര്‍ന്നിട്ടുണ്ട്; 72 രൂപ വരെയുള്ള വീഴ്ചയ്ക്കും കമ്പനി സാക്ഷിയായി. നിലവില്‍ 42,579.82 കോടി രൂപയാണ് അശോക് ലെയ്‌ലാന്‍ഡിന്റെ വിപണി മൂല്യം. ജൂണ്‍ പാദത്തിലെ കണക്കുപ്രകാരം കമ്പനിയുടെ 51.54 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ പക്കലാണുള്ളത്. വിദേശ സ്ഥാപന നിക്ഷേപകര്‍ 17.04 ശതമാനവും ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ 18.16 ശതമാനവും ഓഹരി പങ്കാളിത്തം കുറിക്കുന്നു.

2. ജിഎന്‍എ ആക്‌സില്‍സ്

2. ജിഎന്‍എ ആക്‌സില്‍സ്

ഓട്ടോ അനുബന്ധ മേഖലയിലെ പ്രധാന കമ്പനികളില്‍ ഒന്നായ ജിഎന്‍എ ആക്‌സില്‍സിലും ബുള്ളിഷ് ട്രെന്‍ഡ് അറിയിക്കുകയാണ് ഏഞ്ചല്‍ ബ്രോക്കിങ്. ഇപ്പോഴത്തെ നിലയില്‍ നിന്നും 17.7 ശതമാനം വരെ ഉയര്‍ച്ച സ്‌റ്റോക്കില്‍ ഇവര്‍ വിലയിരുത്തുന്നുണ്ട്. നിക്ഷേപകരോട് 1,233 രൂപ ടാര്‍ഗറ്റ് വില നിശ്ചയിക്കാനാണ് ബ്രോക്കറേജിന്റെ നിര്‍ദേശം. വാഹന വ്യവസായത്തില്‍ പ്രധാന റിയല്‍ ആക്‌സില്‍ വിതരണക്കാരാണ് ജിഎന്‍എ ആക്‌സില്‍സ്.

വാണിജ്യ വാഹന രംഗം ഉണരുന്ന സാഹചര്യം ജിഎന്‍എ ആക്‌സില്‍സിന് ഗുണം ചെയ്യും. നിലവില്‍ കമ്പനിയുടെ വരുമാനത്തില്‍ 60 ശതമാനത്തില്‍ കയറ്റുമതിയില്‍ നിന്നാണ്. മിച്ചമുള്ള 40 ശതമാനം വരുമാനം ആഭ്യന്തര മാര്‍ക്കറ്റില്‍ നിന്നും കമ്പനി കണ്ടെത്തുന്നു. അമേരിക്കയിലും യൂറോപ്പിലും ട്രക്ക് വില്‍പ്പന മെച്ചപ്പെടുന്നപക്ഷം ജിഎന്‍എ ആക്‌സില്‍സിന്റെ ബിസിനസ് പുതിയ ഉയരങ്ങള്‍ കുറിക്കുമെന്നാണ് പ്രതീക്ഷ. ഇതിനിടെ എസ്‌യുവികളുടെ ആക്‌സില്‍ വില്‍പ്പനയിലേക്കും കമ്പനി ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.

ഓഹരി വില

ബുധനാഴ്ച്ച 1,050 രൂപയിലാണ് ജിഎന്‍എ ആക്‌സില്‍സ് ലിമിറ്റഡ് ഓഹരികള്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ടത് (ഒക്ടോബര്‍ 13). കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 0.53 ശതമാനം തകര്‍ച്ചയും 1 മാസത്തെ ചിത്രത്തില്‍ 29.30 ശതമാനം ഉയര്‍ച്ചയും സ്‌റ്റോക്ക് കുറിക്കുന്നുണ്ട്. 6 മാസം മുന്‍പ് 362.30 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. അതായത്, 6 മാസം കൊണ്ട് നിക്ഷേപകര്‍ക്ക് 190.48 ശതമാനം ലാഭം തിരിച്ചുനല്‍കാന്‍ ജിഎന്‍എ ആക്‌സില്‍സിന് സാധിച്ചു. അന്ന് കമ്പനിയില്‍ 1 ലക്ഷം രൂപ നിക്ഷേപം നടത്തിയവര്‍ ഓഹരികള്‍ ഇപ്പോഴും ഹോള്‍ഡ് ചെയ്യുകയാണെങ്കില്‍ 2.90 ലക്ഷം രൂപയായി ആസ്തി വര്‍ധിച്ചിട്ടുണ്ടാകണം.

Also Read: 10,000 രൂപ 13 ലക്ഷമായി, വെറും 1 വര്‍ഷം കൊണ്ട്; അറിയണം 13,000 ശതമാനം വരെ ഉയര്‍ന്ന പെന്നി സ്റ്റോക്കുകളെ!

ഉയർച്ചയും താഴ്ച്ചയും

കഴിഞ്ഞ 52 ആഴ്ച്ചക്കിടെ കമ്പനിയുടെ ഓഹരി വില 1,076 രൂപ വരെയും ഉയര്‍ന്നിട്ടുണ്ട്; 225.35 രൂപ വരെയുള്ള വീഴ്ചയ്ക്കും കമ്പനി സാക്ഷിയായി. 1,448.91 കോടി രൂപയാണ് ജിഎന്‍എ ആക്‌സില്‍സിന്റെ വിപണി മൂല്യം. ജൂണ്‍ പാദത്തില്‍ 329.46 കോടി രൂപ വരുമാനം കണ്ടെത്താന്‍ കമ്പനിക്ക് സാധിച്ചു. മുന്‍ പാദത്തെ അപേക്ഷിച്ച് 6 ശതമാനം വര്‍ധനവാണിത്. കഴിഞ്ഞ വര്‍ഷം ഇതേകാലഘട്ടത്തില്‍ 81.67 കോടി രൂപയായിരുന്നു വരുമാനം. ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ 29.46 കോടി രൂപയാണ് നികുതി കിഴിച്ചുള്ള കമ്പനിയുടെ ലാഭവും.

3. സുപ്രജിത്ത് എഞ്ചിനീയറിങ്

3. സുപ്രജിത്ത് എഞ്ചിനീയറിങ്

ഓട്ടോ അനുബന്ധ മേഖലയിലെ മറ്റൊരു പ്രധാനിയാണ് സുപ്രജിത്ത് എഞ്ചിനീയറിങ്. ഇരുചക്ര വാഹന നിര്‍മാതാക്കള്‍ക്കും പാസഞ്ചര്‍ വാഹന നിര്‍മാതാക്കള്‍ക്കും കേബിളുകള്‍ വിതരണം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനി. കുറഞ്ഞ ചിലവില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിലാണ് സുപ്രജിത്ത് എഞ്ചിനീയറിങ്ങിന്റെ മികവ്. ഓട്ടോമോട്ടീവ് മേഖലയിലെ കേബിള്‍ ബിസിനസില്‍ 30 മുതല്‍ 35 ശതമാനം വരെയും ഇരുചക്ര വാഹനങ്ങളുടെ കേബിള്‍ ബിസിനസില്‍ 60 മുതല്‍ 65 ശതമാനം വരെയും മാര്‍ക്കറ്റ് വിഹിതം കമ്പനിക്കുണ്ട്. ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡ് ഉയരുന്ന സാഹചര്യം സുപ്രജിത്ത് എഞ്ചിനീയറിങ്ങിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും. കയറ്റുമതി മാര്‍ക്കറ്റിലും വലിയ വളര്‍ച്ചയാണ് കമ്പനിയെ കാത്തിരിക്കുന്നത്.

പ്രീമിയം വാല്യുവേഷൻ

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വാഹന വ്യവസായ ഒന്നടങ്കം പതറിയപ്പോഴും സുപ്രജിത്ത് എഞ്ചിനീയറിങ് ലിമിറ്റഡ് പോസിറ്റീവ് സോണിലാണ് ചുവടുവെച്ചത്. കഴിഞ്ഞ കാലങ്ങളിലെ ലാഭവളര്‍ച്ച മുന്‍നിര്‍ത്തി ദൃഢമേറിയ ബാലന്‍സ് ഷീറ്റുണ്ട് സുപ്രജിത്ത് എഞ്ചിനീയറിങ് ലിമിറ്റഡിന്. കോവിഡ് ഭീതി വിട്ടൊഴിഞ്ഞ് ആഗോള തലത്തില്‍ വാഹന നിര്‍മാതാക്കള്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കുന്നത് ആത്യന്തികമായി സുപ്രജിത്ത് എഞ്ചിനീയറിങ്ങിന് ഗുണം ചെയ്യും. ഓരോ പാദത്തിലെയും വരുമാന മികവ് അടിസ്ഥാനപ്പെടുത്തുമ്പോള്‍ കമ്പനിയുടെ ഇപ്പോഴത്തെ പ്രീമിയം വാല്യുവേഷന്‍ ന്യായമാണെന്ന പക്ഷമാണ് ഏഞ്ചല്‍ ബ്രോക്കിങ്ങിന്.

വില ചരിത്രം

ഇപ്പോഴത്തെ നിലയില്‍ നിന്നും 6 ശതമാനം വരെ ഉയര്‍ച്ച സ്‌റ്റോക്കില്‍ ഇവര്‍ വിലയിരുത്തുന്നുണ്ട്. നിക്ഷേപകരോട് 390 രൂപ ടാര്‍ഗറ്റ് വില നിശ്ചയിക്കാനാണ് ബ്രോക്കറേജിന്റെ നിര്‍ദേശം. ബുധനാഴ്ച്ച 359 രൂപയിലാണ് സുപ്രജിത്ത് എഞ്ചിനീയറിങ് ഓഹരികള്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ടത് (ഒക്ടോബര്‍ 13). കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 9.06 ശതമാനവും 1 മാസത്തെ ചിത്രത്തില്‍ 19.39 ശതമാനവും ഉയര്‍ച്ച കുറിക്കാന്‍ സ്‌റ്റോക്കിന് കഴിഞ്ഞത് കാണാം.

6 മാസം മുന്‍പ് 279.45 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. അതായത്, 6 മാസം കൊണ്ട് നിക്ഷേപകര്‍ക്ക് 31.87 ശതമാനം ലാഭം തിരിച്ചുനല്‍കാന്‍ സുപ്രജിത്ത് എഞ്ചിനീയറിങ്ങിന് സാധിച്ചു. അന്ന് കമ്പനിയില്‍ 1 ലക്ഷം രൂപ നിക്ഷേപം നടത്തിയവര്‍ ഓഹരികള്‍ ഇപ്പോഴും ഹോള്‍ഡ് ചെയ്യുകയാണെങ്കില്‍ 1.31 ലക്ഷം രൂപയായി ആസ്തി വര്‍ധിച്ചിട്ടുണ്ടാകണം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ കമ്പനിയുടെ ഓഹരി വില 376.30 രൂപ വരെയും ഉയര്‍ന്നിട്ടുണ്ട്; 175.10 രൂപ വരെയുള്ള വീഴ്ചയ്ക്കും കമ്പനി സാക്ഷിയായി.

4. സോന ബിഎല്‍ഡബ്ല്യു പ്രിസിഷന്‍

4. സോന ബിഎല്‍ഡബ്ല്യു പ്രിസിഷന്‍

ഇന്ത്യയിലെ മുന്‍നിര ഓട്ടോമോട്ടീവ് ടെക്‌നോളജി കമ്പനികളില്‍ ഒന്നാണ് സോന ബിഎല്‍ഡബ്ല്യു പ്രിസിഷന്‍ ഫോര്‍ജിങ്‌സ് ലിമിറ്റഡ്. ബാറ്ററിയില്‍ ഓടുന്ന വൈദ്യുത വാഹനങ്ങള്‍ക്കും ഹൈബ്രിഡ് കരുത്തിലുള്ള വാഹനങ്ങള്‍ക്കും ഘടകങ്ങള്‍ നിര്‍മിച്ചാണ് സോന ബിഎല്‍ബ്ല്യു 40 ശതമാനം വരുമാനവും കണ്ടെത്തുന്നത്. വൈദ്യുത വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ഡിഫറന്‍ഷ്യല്‍ മോട്ടോറുകള്‍, ബിഎസ്ജി സംവിധാനങ്ങള്‍, ട്രാക്ഷന്‍ മോട്ടോറുകള്‍ എന്നിവയെല്ലാം ആഗോളതലത്തില്‍ കമ്പനി വിതരണം ചെയ്യുന്നുണ്ട്. ബാറ്ററിയിലോടുന്ന വൈദ്യുത വാഹന സെഗ്മന്റ് അതിവേഗം വളര്‍ച്ച കുറിക്കുന്ന ഇപ്പോഴത്തെ സാഹചര്യം സോന ബിഎല്‍ഡബ്ല്യുവിന്റെ വന്‍കുതിപ്പിന് വേദിയൊരുക്കുമെന്നാണ് ഏഞ്ചല്‍ ബ്രോക്കിങ്ങിന്റെ നിരീക്ഷണം.

Also Read: ഉത്സവകാലത്ത് ഉയരാന്‍ സാധ്യതയുള്ള 6 സ്റ്റോക്കുകള്‍; ആക്‌സിസ് സെക്യുരിറ്റീസ് പറയുന്നു

മാർക്കറ്റ് വിഹിതം

ഇന്ത്യയിലെ പാസഞ്ചര്‍, വാണിജ്യ, ട്രാക്ടര്‍ വാഹന നിര്‍മാതാക്കള്‍ക്ക് ഡിഫറന്‍ഷ്യല്‍ ഗിയറുകള്‍ എത്തിച്ചുകൊടുക്കുന്നതിലും സോന ബിഎല്‍ഡബ്ല്യു നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. 55 മുതല്‍ 90 ശതമാനം മാര്‍ക്കറ്റ് വിഹിതം ഈ രംഗത്ത് കമ്പനിക്കുണ്ട്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടര്‍ മോട്ടോറുകളുടെ കയറ്റുമതിക്കാര്‍ സോന ബില്‍ഡബ്ല്യു പ്രിസിഷന്‍ ഫോര്‍ജിങ്ങ്‌സാണെന്ന കാര്യവും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. അശോക് ലെയ്‌ലാന്‍ഡ്, വോള്‍വോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി, ഡയമ്‌ലര്‍, റെനോ തുടങ്ങിയ ഒരുപിടി പ്രമുഖ കമ്പനികള്‍ സോന ബിഎല്‍ഡബ്ല്യുവിന്റെ ഉപഭോക്താക്കളാണ്. ഇന്ത്യ, ചൈന, അമേരിക്ക, മെക്‌സികോ എന്നിവടങ്ങളിലായി 9 നിര്‍മാണ, അസംബ്ലി ശാലകളും കമ്പനിക്ക് സ്വന്തമായുണ്ട്.

നിക്ഷേപ തുക

ഇക്കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഇപ്പോഴത്തെ നിലയില്‍ നിന്നും 12 ശതമാനം വരെ ഉയര്‍ച്ചയാണ് സോന ബിഎല്‍ഡബ്ല്യു സ്‌റ്റോക്കില്‍ ഏഞ്ചല്‍ ബ്രോക്കിങ് വിലയിരുത്തുന്നത്. നിക്ഷേപകരോട് 719 രൂപ ടാര്‍ഗറ്റ് വില നിശ്ചയിക്കാനാണ് ബ്രോക്കറേജിന്റെ നിര്‍ദേശവും.

ബുധനാഴ്ച്ച 672 രൂപയിലാണ് സോന ബിഎല്‍ഡബ്ല്യു ഓഹരികള്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ടത് (ഒക്ടോബര്‍ 13). കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 25.99 ശതമാനവും 1 മാസത്തെ ചിത്രത്തില്‍ 28.83 ശതമാനവും ഉയര്‍ച്ച കുറിക്കാന്‍ സ്‌റ്റോക്കിന് കഴിഞ്ഞത് കാണാം.

6 മാസം മുന്‍പ് 361.20 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. അതായത്, 6 മാസം കൊണ്ട് നിക്ഷേപകര്‍ക്ക് 104.01 ശതമാനം ലാഭം തിരിച്ചുനല്‍കാന്‍ സോന ബിഎല്‍ഡബ്ല്യുവിന് സാധിച്ചു. അന്ന് കമ്പനിയില്‍ 1 ലക്ഷം രൂപ നിക്ഷേപം നടത്തിയവര്‍ ഓഹരികള്‍ ഇപ്പോഴും ഹോള്‍ഡ് ചെയ്യുകയാണെങ്കില്‍ 2.04 ലക്ഷം രൂപയായി ആസ്തി വര്‍ധിച്ചിട്ടുണ്ടാകണം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Ashok Leyland, GNA Axles And More; 4 Auto Stocks In The Angel Broking's Buy List For Good Returns

Ashok Leyland, GNA Axles And More; 4 Auto Stocks In The Angel Broking's Buy List For Good Returns. Read in Malayalam.
Story first published: Wednesday, October 13, 2021, 15:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X