കനത്ത നഷ്ടം, അശോക് ലെയ്‌ലാൻഡ് ഡിസംബറിൽ 12 ദിവസത്തേക്ക് അടച്ചുപൂട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രക്ക്, ബസ് നിർമാതാക്കളായ അശോക് ലെയ്‌ലാൻഡിന്റെ ചില പ്ലാന്റുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബറിൽ 12 ദിവസം വരെ നിർത്തിവയ്ക്കുമെന്ന് അറിയിച്ചു. ഉൽ‌പാദനത്തെ വിൽ‌പ്പനയുമായി സമന്വയിപ്പിക്കുന്നതിനാണ് പ്ലാന്റുകൾ 2 മുതൽ 12 ദിവസം വരെ അവധിയെടുക്കുന്നതെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

 

വാഹന മേഖലയിലെ മാന്ദ്യം

വാഹന മേഖലയിലെ മാന്ദ്യം

വാഹനമേഖലയിലെ കടുത്ത മാന്ദ്യത്തെ തുടർന്ന് ചെന്നൈ ആസ്ഥാനമായ വാണിജ്യ വാഹന കമ്പനിയായ അശോക് ലെയ്‌ലാൻഡ് ഈ വർഷം ജൂലൈ മുതൽ ഉത്പാദനം കുറച്ചിരുന്നു. പണലഭ്യതയിലെ കുറവ്, ഭാരത് സ്റ്റേജ്-6 എമിഷൻ മാനദണ്ഡങ്ങളിലേക്കുള്ള മാറ്റം, ഉൽ‌പ്പന്നങ്ങളുടെ വില വർദ്ധനവ് എന്നിവ വിൽപ്പനയെ ബാധിച്ചതിനാലും ആളുകൾ വാഹനങ്ങൾ വാങ്ങാൻ താത്പര്യം കാണിക്കാത്തതിനാലും കമ്പനി ഉൽ‌പാദനം കുറച്ചിരുന്നു.

പ്ലാൻ്റിന് അവധി

പ്ലാൻ്റിന് അവധി

ജൂലൈ 16 നും ജൂലൈ 24 നും ഇടയിൽ ഒമ്പത് ദിവസത്തേക്ക് പന്ത്നഗറിലെ പ്ലാന്റ് കമ്പനി അടച്ചിരുന്നു. ഓഗസ്റ്റിൽ 10 ദിവസത്തേക്ക് പ്രവൃത്തിയില്ലാത്ത ദിവസങ്ങൾ ആചരിച്ചു. തുടർന്ന് സെപ്റ്റംബറിൽ 5 മുതൽ 18 ദിവസം വരെയും ഒക്ടോബറിൽ 2 മുതൽ 15 ദിവസം വരെയും നവംബറിൽ 12 ദിവസം വരെയും വിവിധ പ്ലാന്റുകൾ അടച്ചിരുന്നു.

തൊഴിലാളികളെ വെട്ടിക്കുറക്കാനൊരുങ്ങി പ്രശസ്ത ഐടി കമ്പനി കൊ​ഗ്നിസെന്റ്

വിൽപ്പനയിൽ ഇടിവ്

വിൽപ്പനയിൽ ഇടിവ്

2019 നവംബറിൽ കമ്പനിയുടെ വിൽപ്പന 22 ശതമാനം ഇടിഞ്ഞ് 10,175 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 13,119 യൂണിറ്റ് വിറ്റിരുന്നു. മൊത്തം ഇടത്തരം, ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾ (എം ആൻഡ് എച്ച്സിവി) വിൽപ്പന 36 ശതമാനം ഇടിഞ്ഞ് 5,321 യൂണിറ്റായി. ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ (എൽസിവി) വിൽപ്പന 4 ശതമാനം ഇടിഞ്ഞ് 4,209 യൂണിറ്റായി. ആഭ്യന്തര വിൽപ്പനയിൽ ഈ വർഷം 25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട വിഭാഗം ഉയർന്ന ഭാരം കയറ്റാവുന്ന ട്രക്കുകളാണ്.

ആഭ്യന്തര വിൽപ്പന

ആഭ്യന്തര വിൽപ്പന

മീഡിയം, ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾ ട്രക്കുകളുടെ ആഭ്യന്തര വിൽപ്പന 2019 നവംബറിൽ 54 ശതമാനം ഇടിഞ്ഞ് 3,676 യൂണിറ്റായി. 2018 നവംബറിൽ 7,980 യൂണിറ്റുകൾ വിറ്റിരുന്നു. ആഭ്യന്തര ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ (എൽസിവി) വിൽപ്പന 6 ശതമാനം ഇടിഞ്ഞ് 4,056 യൂണിറ്റായി. 2018 നവംബറിലെ 4,310 യൂണിറ്റുകളാണ് വിറ്റിരുന്നത്.

ഇൻഫോസിസ് വരുമാനം വർദ്ധിപ്പിക്കാൻ അനധികൃത നടപടികൾ സ്വീകരിച്ചതായി ആരോപണം

അറ്റാദായത്തിൽ ഇടിവ്

അറ്റാദായത്തിൽ ഇടിവ്

ജൂലൈ-സെപ്റ്റംബർ പാദത്തിൽ അശോക് ലെയ്‌ലാൻഡിന്റെ അറ്റാദായത്തിൽ 92.6 ശതമാനം ഇടിഞ്ഞ് 38.9 കോടി രൂപയായി. മുൻ‌വർഷം ഇതേ കാലയളവിൽ 527.7 കോടി രൂപയായിരുന്നു അറ്റാദായം. വരുമാനം 48.4 ശതമാനം ഇടിഞ്ഞ് 3,929.5 കോടി രൂപയായി. പ്രഖ്യാപനത്തിന് മുന്നോടിയായി അശോക് ലെയ്‌ലാൻഡിന്റെ ഓഹരികൾ ബുധനാഴ്ച 0.19 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ജോൺസൺ ആൻഡ് ജോൺസൺ: 33,000 കുപ്പി ബേബി പൗഡർ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു

English summary

കനത്ത നഷ്ടം, അശോക് ലെയ്‌ലാൻഡ് ഡിസംബറിൽ 12 ദിവസത്തേക്ക് അടച്ചുപൂട്ടും

Truck and bus manufacturer Ashok Leyland has announced that it will shut down some of its plants for 12 days in December. Read in malayalam.
Story first published: Thursday, December 5, 2019, 11:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X