ലക്ഷ്മി വിലാസ് ബാങ്കിൽ അക്കൌണ്ടുള്ളവരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ ഉടൻ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവംബർ 17 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ചെറുകിട സ്വകാര്യമേഖല ബാങ്കായ ലക്ഷ്മി വിലാസ് ബാങ്കിലെ (എൽ‌വി‌ബി) പണമിടപാടിന് ഒരു മാസം നീണ്ടുനിൽക്കുന്ന മൊറട്ടോറിയം ഏർപ്പെടുത്തി. നിങ്ങൾ എൽവിബിയുടെ ഉപഭോക്താവാണെങ്കിൽ, 2020 ഡിസംബർ 16 വരെ നിങ്ങൾക്ക് 25,000 രൂപയിൽ കൂടുതൽ പിൻവലിക്കാനാകില്ല. ഇതിൽ നിങ്ങളുടെ സേവിംഗ്സ്, കറന്റ്, സ്ഥിര നിക്ഷേപം ഉൾപ്പെടെയുള്ള എല്ലാ നിക്ഷേപ അക്കൗണ്ടുകളും ഉൾപ്പെടുന്നു.

 

ഒന്നിൽ കൂടുതൽ അക്കൌണ്ട് ഉണ്ടെങ്കിൽ

ഒന്നിൽ കൂടുതൽ അക്കൌണ്ട് ഉണ്ടെങ്കിൽ

നിങ്ങൾക്ക് ബാങ്കിൽ ഒന്നിൽ കൂടുതൽ ഡെപ്പോസിറ്റ് അക്കൌണ്ട് ഉണ്ടെങ്കിൽ, നിങ്ങളുടെ എല്ലാ അക്കൌണ്ടുകളിലും മൊറട്ടോറിയം ബാധകമാകും. അടിയന്തിര സാഹചര്യങ്ങളിൽ ചില ഇളവുകൾ ലഭിക്കും. അതായത് മെഡിക്കൽ അത്യാഹിതങ്ങൾ, ഉന്നത വിദ്യാഭ്യാസത്തിനുള്ള പണം, വിവാഹം എന്നിവയ്ക്കായി നിങ്ങൾക്ക് 5 ലക്ഷം രൂപ വരെ പിൻവലിക്കാമെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

ലക്ഷ്മി വിലാസ് ബാങ്കിന് കേന്ദ്രത്തിന്റെ വിലക്ക്, 25000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാനാവില്ല

പണം സുരക്ഷിതം

പണം സുരക്ഷിതം

നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നും ഒരു മാസം നീണ്ടുനിൽക്കുന്ന മൊറട്ടോറിയം പ്രഖ്യാപിച്ചതിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും റിസർവ് ബാങ്ക് ഉറപ്പ് നൽകി. എൽ‌വി‌ബിക്കായി ഒരു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ എൽ‌വിബിയെ ഡി‌ബി‌എസ് ബാങ്ക് ഇന്ത്യ ലിമിറ്റഡുമായി (ഡി‌ബി‌എൽ) ലയിപ്പിക്കാനുള്ള നീക്കവും സെൻ‌ട്രൽ ബാങ്ക് അവതരിപ്പിച്ചു. ശക്തമായ ബാങ്കുമായി ലക്ഷ്മി വിലാസ് ബാങ്കിനെ ലയിപ്പിക്കുന്നത് ദുർബലമായ ബാങ്കിന്റെ നിക്ഷേപകർക്ക് ഗുണം ചെയ്യും.

പലിശ നിരക്ക്

പലിശ നിരക്ക്

ബാങ്കുകളുടെ ലയനത്തിന് ശേഷം നിക്ഷേപങ്ങൾക്ക് എൽ‌വി‌ബി നൽകുന്ന ഉയർന്ന പലിശ നിരക്ക് നിക്ഷേപകർക്ക് ലഭിക്കില്ല. ഡിബി‌എസ് ബാങ്ക് നിക്ഷേപകർക്ക് നൽകുന്ന പലിശ നിരക്കിലേയ്ക്ക് കുറയും. ഒരു നിക്ഷേപകനെന്ന നിലയിൽ, നിങ്ങൾക്ക് നിക്ഷേപങ്ങളുമായി തുടരാം അല്ലെങ്കിൽ ലയനത്തിനുശേഷം നിങ്ങളുടെ പണം പിൻവലിക്കാം.

നിങ്ങൾക്ക് പ്രധാനമന്ത്രി ജൻ ധൻ അക്കൌണ്ടുണ്ടോ​​​? അക്കൌണ്ട് ഉടമകളിൽ ഭൂരിഭാഗവും സ്ത്രീകൾ

എസ്ഐപി, ഇഎംഐ പേയ്‌മെന്റുകൾ

എസ്ഐപി, ഇഎംഐ പേയ്‌മെന്റുകൾ

എൽ‌വി‌ബി ഉപഭോക്താക്കൾ‌ എസ്‌ഐ‌പി പദ്ധതികളിലും മറ്റും ചേർ‌ന്നിരിക്കാം അല്ലെങ്കിൽ വായ്പകളുടെ ഇഎം‌ഐ എൽവിബി അക്കൌണ്ടിൽ നിന്ന് അടയ്ക്കുന്നുണ്ടാവും. ഈ സാഹചര്യത്തിൽ നിങ്ങളുടെ എൽ‌വി‌ബി അക്കൌണ്ടിൽ‌ ഏർപ്പെടുത്തിയിരിക്കുന്ന മൊറട്ടോറിയത്തിൽ‌ നിങ്ങളുടെ ഇ‌എം‌ഐ, എസ്‌ഐ‌പി ഓട്ടോ പേയ്‌മെന്റുകളും ഉൾപ്പെടും. ലളിതമായി പറഞ്ഞാൽ 25,000 രൂപയിൽ താഴെയുള്ള എസ്‌ഐ‌പികളും ഇഎംഐകളും പതിവുപോലെ തുടരും. മറ്റുള്ളവയ്ക്ക് ആവശ്യമായ മാറ്റങ്ങൾ ബാങ്കിലെത്തി ചെയ്യേണ്ടതാണ്.

എൽ‌വി‌ബിയിൽ നിന്ന് വായ്പ എടുത്തിട്ടുണ്ടെങ്കിൽ

എൽ‌വി‌ബിയിൽ നിന്ന് വായ്പ എടുത്തിട്ടുണ്ടെങ്കിൽ

നിങ്ങൾക്ക് എൽ‌വി‌ബിയിൽ തന്നെ വായ്പ തിരിച്ചടവ് ഉണ്ടെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇഎംഐ ബാധ്യതകളിലേക്ക് ഡെബിറ്റ് ചെയ്യും. ബാക്കി തുക പിൻ‌വലിക്കലിനായി നിങ്ങൾക്ക് ലഭ്യമാകും. ആർബിഐ ചുമത്തിയ പിൻവലിക്കൽ പരിധിക്ക് വിധേയമായി ബാക്കി തുക പിൻവലിക്കാം. എന്നിരുന്നാലും, നിങ്ങളുടെ എൽ‌വി‌ബി അക്കൌണ്ടിലെ തുക വായ്പ തിരിച്ചടവിന് തികയുന്നില്ലെങ്കിൽ ബാക്കി തുക ബാങ്കിലേക്ക് അടയ്‌ക്കേണ്ട ബാധ്യത നിങ്ങൾക്കുണ്ട്. ലയനം പൂർത്തിയായാലും വായ്പ തിരിച്ചടയ്ക്കണം.

നിക്ഷേപ ഇൻഷുറൻസ്

നിക്ഷേപ ഇൻഷുറൻസ്

എല്ലാ ബാങ്കുകളിലെയും നിക്ഷേപത്തിന് ഡിപ്പോസിറ്റ് ഇൻഷുറൻസ്, ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) 5 ലക്ഷം രൂപ വരെ ഉറപ്പു നൽകുന്നുണ്ട്. ബാങ്ക് തകർന്നാലാണ് ഈ തുക ലഭിക്കുക. എന്നാൽ ലക്ഷ്മി വിലാസ് ബാങ്കിന്റെ കാര്യത്തിൽ ഇത് ബാധകമല്ല. ബാങ്കിനെ റിസർവ് ബാങ്ക് ഏറ്റെടുക്കുകയാണ് ചെയ്തിരിക്കുന്നത്.

അവധിക്കാലം ആഘോഷിക്കാൻ പണമില്ലേ? എസ്ബിഐയുടെ ഹോളിഡേ സേവിംഗ്‌സ് അക്കൗണ്ട് പാക്കേജുണ്ട്

English summary

Attention Lakshmi Vilas Bank Account Holders, These Are The Things You Need To Do Immediately | ലക്ഷ്മി വിലാസ് ബാങ്കിൽ അക്കൌണ്ടുള്ളവരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ ഉടൻ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ

If you are a customer of LVB, you cannot withdraw more than Rs 25,000 till December 16, 2020. Read in malayalam.
Story first published: Wednesday, November 18, 2020, 18:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X