പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്കിന്റെ (പിഒഎസ്ബി) സേവിംഗ്സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് പരിധി ഇന്ത്യ പോസ്റ്റ് വർദ്ധിപ്പിച്ചു. ഭേദഗതി ഡിസംബർ 12 മുതൽ പ്രാബല്യത്തിൽ വരും. പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് ഉപഭോക്താക്കൾ എല്ലാ ദിവസവും ഏത് സേവിംഗ്സ് അക്കൗണ്ടിലും കുറഞ്ഞത് 500 രൂപ ബാലൻസ് നിലനിർത്തേണ്ടിവരുമെന്ന് കേന്ദ്ര സർക്കാരിന്റെ തപാൽ വകുപ്പ് അറിയിച്ചു.

മിനിമം ബാലൻസ് നിർബന്ധം
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടത് നിർബന്ധമാണെന്ന് ഇന്ത്യ പോസ്റ്റ് ഓഫീസ് ട്വീറ്ററിലൂടെയാണ് അറിയിച്ചത്. 11.12.2020 ഓടെ നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളിൽ കുറഞ്ഞത് 500 രൂപ ബാലൻസ് നിലനിർത്തുക എന്നാണ് ഇന്ത്യ പോസ്റ്റ് സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നത്.

ബാലൻസ് ഇല്ലെങ്കിൽ
ഇന്ത്യാ പോസ്റ്റ് ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, ഈ സാമ്പത്തിക വർഷാവസാനം സേവിംഗ്സ് അക്കൗണ്ടിൽ മിനിമം 500 രൂപ നിലനിർത്തുന്നില്ലെങ്കിൽ, 100 രൂപ അക്കൗണ്ട് മെയിന്റനൻസ് ഫീസായി കുറയ്ക്കും. അക്കൌണ്ട് ബാലൻസ് ഇല്ലെങ്കിൽ, അക്കൗണ്ട് ക്ലോസ് ചെയ്യും.
അക്കൌണ്ടിൽ മിനിമം ബാലൻസുണ്ടോ? വിവിധ ബാങ്കുകളിൽ നിലനിർത്തേണ്ട മിനിമം ബാലൻസ് അറിയാം

ആർക്കൊക്കെ അക്കൌണ്ട് തുറക്കാം?
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ട് ഒരു മുതിർന്നയാൾക്ക്, അല്ലെങ്കിൽ രണ്ട് മുതിർന്നവർക്ക് സംയുക്തമായി, അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തയാൾക്ക് വേണ്ടി ഒരു രക്ഷാധികാരിയേക്ക് അല്ലെങ്കിൽ അല്ലെങ്കിൽ 10 വയസ്സിനു മുകളിലുള്ള പ്രായപൂർത്തിയാകാത്തയാൾക്ക് സ്വന്തം പേരിൽ തുറക്കാൻ കഴിയും.
പോസ്റ്റ് ഓഫീസ് നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്, സർക്കാർ സബ്സിഡി ലഭിക്കാൻ ഇതാ ചില പുതിയ നിയമങ്ങൾ

ഒരു അക്കൌണ്ട് മാത്രം
ഒരു വ്യക്തിക്ക് ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ. കൂടാതെ, പ്രായപൂർത്തിയാകാത്തവരുടെ പേരിലും ഒരു അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കുന്ന സമയത്ത് നാമനിർദ്ദേശം നിർബന്ധമാണ്.
നിങ്ങളുടെ എസ്ബിഐ അക്കൌണ്ട് ബാലൻസ് ഉടൻ പരിശോധിക്കൂ, മിസ്ഡ് കോൾ, എസ്എംഎസ് സേവനങ്ങൾ ഇതാ

പലിശ നിരക്ക്
നിലവിൽ, ഒരു വ്യക്തിയുടെയും സംയുക്ത പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലും നൽകുന്ന പലിശ നിരക്ക് 4 ശതമാനമാണ്. ഓരോ മാസത്തിലും 10 നും മാസാവസാനത്തിനുമിടയിലുള്ള ഏറ്റവും കുറഞ്ഞ ബാലൻസിന്റെ അടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുന്നത്. പോസ്റ്റ് ഓഫീസ് വെബ്സൈറ്റ് അനുസരിച്ച്, അക്കൗണ്ടിലെ ബാക്കി തുക ഓരോ മാസം 10 നും അവസാന ദിവസത്തിനും ഇടയിൽ 500 രൂപയിൽ താഴെയാണെങ്കിൽ ആ മാസത്തിൽ പലിശ അനുവദിക്കില്ല.