ഓട്ടോ, റിയാല്‍റ്റി ഓഹരികളിൽ വന്‍ മുന്നേറ്റം; സങ്കോചത്തോടെ നിഫ്റ്റി വീണ്ടും 18,300-ന് മുകളില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിഫ്റ്റി വീണ്ടും നിര്‍ണായകമായ 18,300 നിലവാരത്തിന് മുകളില്‍, നേട്ടത്തോടെ പുതിയ വ്യാപാര ആഴ്ചയിലെ ആദ്യദിനം പൂര്‍ത്തിയാക്കി. കോര്‍പ്പറേറ്റ് കമ്പനികളുടെ മൂന്നാം പാദ സാമ്പത്തിക ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വിപണിയുടെ നീക്കമെങ്കിലും ആശങ്കയുടെ കണികകള്‍ ഉള്ളിലൊതുക്കിയ സങ്കോചാവസ്ഥയിലുള്ള മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആഗോള സൂചനകളും ഊര്‍ജദായകമായിരുന്നില്ല. വിദേശ നിക്ഷേപകര്‍ വീണ്ടും ആഭ്യന്തര വിപണിയില്‍ നിന്നും പിന്മാറുകയാണെന്ന സൂചനകളുമുണ്ട്. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 52 പോയിന്റ് നേട്ടത്തില്‍ 18,308-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്‌സ് 85 പോയിന്റ് നേട്ടത്തോടെ 61,308-ലും തിങ്കളാഴ്ച ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 154 പോയിന്റ് നഷ്ടത്തോടെ 38,216-ലും വ്യാപാരം അവസാനിപ്പിച്ചു.

 

ഇന്നത്തെ മുന്നേറ്റം

ഇന്നത്തെ മുന്നേറ്റം

തെരഞ്ഞെടുത്ത ഓഹരികളില്‍ മുന്നേറ്റവും ഇടിവും ദൃശ്യമായി. ബാങ്ക്, ഫാര്‍മ വിഭാഗം ഓഹരികളൊഴികെ എല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, പവര്‍, റിയാല്‍റ്റി വിഭാഗം സൂചികകള്‍ 1 മുതല്‍ 2 ശതമാനം വരെ മുന്നേറി. അതേസമയം, ബിഎസ്ഇയിലെ മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗം സൂചികകള്‍ 0.6 ശതമാനം ഉയര്‍ന്നു. അതിനിടെ, ഇന്ന് സൂചികകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX) 0.21 ശതമാനം ഉയര്‍ന്ന് 16.77-ലേക്ക് എത്തിയെന്നതും ശ്രദ്ധേയമാണ്.

Also Read: 1,000 രൂപ ഒരാഴ്ച കൊണ്ട് 2,893 കോടി രൂപ; ഭ്രാന്ത് പിടിപ്പിക്കുന്ന നേട്ടവുമായി ഒരു കുഞ്ഞന്‍ ക്രിപ്‌റ്റോ

നിഫ്റ്റി മൂവ്‌മെന്റ്

നിഫ്റ്റി മൂവ്‌മെന്റ്

ജനുവരിയിലെ മൂന്നാം വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ സൂചികകളില്‍ നേട്ടത്തോടെയാണ് തുടക്കമിട്ടത്. നിഫ്റ്റി 29 പോയന്റ് നേട്ടത്തില്‍ 18,285-ലും സെന്‍സെക്സ് 74 പോയന്റ് ഉയര്‍ന്ന് 61,297-ലുമാണ് വ്യാപാരം ആരംഭിച്ചത്. പിന്നാലെ സൂചികകളില്‍ വില്‍പ്പന സമ്മര്‍ദം അനുഭവപ്പെടുകയും 18,228-ലേക്ക് വീഴുകയും ഇന്നത്തെ താഴ്ന്ന നിലവാരം രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വിപണി മുന്നേറാന്‍ ശ്രമിച്ചെങ്കിലും 18,300 നിലവാരത്തിന് മുകളില്‍ നിലനിൽക്കാന്‍ കഷ്ടപ്പെട്ടു. രാവിലെ 11 മണിയോടെ 18,300 നിലവാരങ്ങളിലേക്കെത്തിയ നിഫ്റ്റിക്ക് പക്ഷേ അധികം മുന്നേറാന്‍ സധിക്കാതെ വ്യാപാര സമയം പൂർത്തിയാകുന്നത് വരെയും അതേ നിലവാരത്തില്‍ തുടരുകയായിരുന്നു. 18,321-ലാണ് തിങ്കളാഴ്ചത്തെ ഉയര്‍ന്ന നിലവാരം. ഇന്നത്തെ മുഴുവന്‍ ദിനവും 93 പോയിന്റ് റേഞ്ചിനുള്ളിലാണ് നിഫ്റ്റി ട്രേഡ് ചെയ്യപ്പെട്ടതെന്നതും ശ്രദ്ധേയം.

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

എന്‍എസ്ഇയില്‍ വ്യാഴാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,146 ഓഹരികളില്‍ 1,258 ഓഹരികളില്‍ വില വര്‍ധനവും 821 ഓഹരികളില്‍ വിലയിടിവും 67 എണ്ണം വില വ്യതിയാനം ഇല്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ (എഡി) റേഷ്യോ 1.53-ലേക്ക് ഉയര്‍ന്നു. വെള്ളിയാഴ്ച 1.38 ആയിരുന്നു എഡി റേഷ്യോ. പ്രധാന സൂചികകളിലും സ്‌മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികള്‍ നേരിയ മുന്നേറ്റം നടത്തിയതാണ് എഡി റേഷ്യോ 1.50 കടത്തിയത്. അതേസമയം, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 297 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍ 198 കമ്പനികള്‍ നഷ്ടത്തിലും 6 എണ്ണം വില വ്യതിയാനമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.

Also Read: 1 രൂപയില്‍ താഴെയുണ്ടായിരുന്ന 3 നാനോ കാപ് സ്റ്റോക്കുകള്‍ നല്‍കിയത് 1,900% ലാഭം; കൈവശമുണ്ടോ?

പ്രധാന ഓഹരികളുടെ പ്രകടനം

പ്രധാന ഓഹരികളുടെ പ്രകടനം

>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്‌സ് സ്റ്റോക്കുകളില്‍ 34 എണ്ണം ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഹീറോ മോട്ടോ കോര്‍പ് 5 ശതമാനത്തിലേറെ കുതിച്ചു. ഗ്രാസിം, ഒഎന്‍ജിസി, ടാറ്റ മോട്ടോര്‍സ് എന്നിവ 3 ശതമാനത്തോളവും അള്‍ട്രാടെക് സിമന്റ്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, മാരുതി സുസൂക്കി, എം & എം തുടങ്ങിയ ഓഹരികള്‍ രണ്ട് ശതമാനത്തിലേറെയും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്‌സ് സ്റ്റോക്കുകളില്‍ 16 എണ്ണം വിലയിടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച പ്രവര്‍ത്തനഫലം പുറത്തുവിട്ട എച്ച്‌സിഎല്‍ ടെക്‌നോളജീസ് 6 ശതമാനത്തോളം ഇടിഞ്ഞു. എച്ച്ഡിഎഫ്‌സി ബാങ്ക്, ബ്രിട്ടാണിയ, ആക്‌സിസ് ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികള്‍ ഒരു ശതമാനത്തിലേറെയും നഷ്ടം നേരിട്ടു.

Read more about: stock market share market
English summary

Auto Realty Power Stocks Zooms And Nifty Nervously Crossed 18300 Mark Again

Auto Realty Power Stocks Zooms And Nifty Nervously Crossed 18300 Mark Again
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X