മാരുതിയുടെ വില്‍പ്പന താഴേക്ക്; കാരണങ്ങള്‍ എന്തൊക്കെയെന്നറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോളതലത്തില്‍ തന്നെ ഓട്ടോമൊബൈല്‍ മേഖല അതിന്റെ ഏറ്റവും പ്രതിസന്ധികള്‍ നിറഞ്ഞ കാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 മഹാമാരിയും, ചിപ്പ് ദൗര്‍ലഭ്യവും ആ തിരിച്ചടിയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു. ഇന്ത്യയില ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയും ഈ പ്രതിസന്ധികളില്‍ നിന്നും മുക്തമല്ല.

 

Also Read : 50 രൂപാ വീതമുള്ള എന്‍പിഎസ് നിക്ഷേപം 34 ലക്ഷമായി വളരുന്നതെങ്ങനെ? കണക്കുകള്‍ അറിയാം

മാരുതി സുസുക്കി

മാരുതി സുസുക്കി

ആദ്യ ഘട്ടത്തില്‍ ചിപ്പ് ദൗര്‍ലഭ്യം കൈകാര്യം ചെയ്യുവാന്‍ മാരുതി സുസുക്കിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ സാഹചര്യം മാറ്റമില്ലാതെ തുടരുന്നതിനാല്‍ ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് മാരുതിയുടെ വില്‍പ്പന താഴേക്ക് പോകുന്നത് എന്ന് നമുക്കിവിടെ ഒന്ന് പരിശോധിക്കാം.

Also Read : ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം; സ്വര്‍ണം വീട്ടില്‍ വെറുതേ വയ്ക്കാതെ അവയില്‍ നിന്ന് പലിശ നേടാമല്ലോ!

നിര്‍മാണ ശേഷി

നിര്‍മാണ ശേഷി

ചിപ്പ് ദൗര്‍ലഭ്യം കാരണം മാരുതി തങ്ങളുടെ നിര്‍മാണ ശേഷി കുറയ്ക്കുന്ന നടപടികളെക്കുറിച്ച് ആലോചിച്ചിരുന്നു. ഈ വര്‍ഷം ഉത്പാദ പദ്ധതിയുടെ 5 ശതമാനം ചുരുക്കുവാനായിരുന്നു കമ്പനി പദ്ധതി തയ്യാറാക്കിയത്. അത് ഏകദേശം 70,000 മുതല്‍ 80,000 വരെ വാഹനങ്ങള്‍ വരും. എന്നാല്‍ ഇപ്പോള്‍ അതിനേക്കാള്‍ ഏറെ ഉയര്‍ന്ന വെട്ടിച്ചുരുക്കലാണ് മാരുതി ഇപ്പോള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്.

Also Read : ഈ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ മാസം 2200 രൂപ നിക്ഷേപിക്കൂ, മെച്യൂരിറ്റിയില്‍ നേടാം 29 ലക്ഷം

ആഗസ്ത് മാസത്തില്‍

ആഗസ്ത് മാസത്തില്‍

ആഗസ്ത് മാസത്തില്‍ മാത്രം 30 മുതല്‍ 40 ശതമാനം വരെ കുറവാണ് മാരുതിയുടെ ഉത്പാദനത്തില്‍ ഉണ്ടായിരിക്കുന്നത്. ആഗസ്ത് മാസത്തിലെ ഉത്പാദന ശേഷിയില്‍ നിന്നും 50,000 മുതല്‍ 60,000 കാറുകളുടെ കുറവാണിത്. ഒറ്റ മാസത്തില്‍ തന്നെ നിര്‍മാണത്തില്‍ ഇത്രയധികം കാറുകളുടെ നഷ്ടമാണ് മാരുതിയ്ക്ക് ഉണ്ടായിരിക്കുന്നത്.

Also Read : 200 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 28 ലക്ഷം! എല്‍ഐസിയുടെ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

ജൂലൈ - സെപ്തംബര്‍ പാദത്തില്‍

ജൂലൈ - സെപ്തംബര്‍ പാദത്തില്‍

ആഗസ്ത് മാസത്തില്‍ 1,10,000 മുതല്‍ 1,20,000 യൂണിറ്റ് കാറുകള്‍ മാത്രമായിരിക്കും കമ്പനി ഉത്പാദിപ്പിക്കുക. ഗുജറാത്തിലെയും ഹരിയാനയിലെയും മാരുതിയുടെ പ്ലാന്റുകളില്‍ ദൗര്‍ലഭ്യം അഭിമുഖീകരിക്കുകയാണ്. ജൂലൈ - സെപ്തംബര്‍ പാദത്തില്‍ നിര്‍മാണ നഷ്ടം ഇപ്പോള്‍ 1,50,000 യൂണിറ്റുകള്‍ എന്ന ഉയര്‍ന്ന നിലയിലാണുള്ളത്.

Also Read : വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള 5 കെട്ടുകഥകള്‍; അറിയാം തിരുത്താം

കാര്‍ മോഡലുകളുടെ ദൗര്‍ലഭ്യത്തിന് കാരണമാകും

കാര്‍ മോഡലുകളുടെ ദൗര്‍ലഭ്യത്തിന് കാരണമാകും

ഏതായാലും കമ്പനിയുടെ കാര്‍ ഉത്പാദനത്തില്‍ ഉണ്ടായിരിക്കുന്ന ഇടിവ് ഉപയോക്താക്കളെ എങ്ങനെയാണ് ബാധിക്കുക എന്ന് നമുക്ക് പരിശോധിക്കാം. ഉത്പാദനത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ഈ വലിയ ഇടിവ് വരുന്ന ഉത്സവ സീസണില്‍ ജനകീയ കാര്‍ മോഡലുകളുടെ ദൗര്‍ലഭ്യത്തിന് കാരണമാകുമെന്നുറപ്പാണ്. ഇതിനോടകം തന്നെ വളരെയധികം കാറുകള്‍ വെയ്റ്റിംഗ് ലിസ്റ്റിലാണുള്ളത്. ഈ സാഹചര്യം കൂടുതല്‍ വഷളാകുവാനാണ് ഇനിയം സാധ്യത. എന്നാല്‍ അതേ സമയം എന്‍ട്രി ലെവല്‍ കാറുകളുടെ നിര്‍മാണത്തെ ഈ പ്രതിസന്ധി രൂക്ഷമായി ബാധിച്ചിട്ടില്ല.

Also Read : പ്രധാന്‍ മന്ത്രി മുദ്ര യോജന; 10 ലക്ഷം രൂപയുടെ സാമ്പത്തീക സഹായം പിഎന്‍ബി വഴിയും

വരും മാസങ്ങളിലും ഇതേ സാഹചര്യം തുടരും

വരും മാസങ്ങളിലും ഇതേ സാഹചര്യം തുടരും

വരും മാസങ്ങളിലും ഇതേ സാഹചര്യം തുടരുവാനാണ് സാധ്യത. മലേഷ്യയിലെ കോവിഡ് വ്യാപനവും തായ്വാനിലെ വരള്‍ച്ചയും സാഹചര്യത്തെ കൂടുതല്‍ മോശമാക്കുകയാണ്. ഈ രണ്ട് രാജ്യങ്ങളാണ് ലോകത്തെമ്പാടുമുള്ള നിര്‍മാതാക്കള്‍ക്ക് സെമി കണ്ടക്ടറുകള്‍ വിതരണം ചെയ്യുന്നവയില്‍ മുന്‍നിരയിലുളളത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എംജി മോട്ടോഴ്‌സ്, ഫോര്‍ഡ് ഇന്ത്യ എന്നീ വാഹന നിര്‍മാണ കമ്പനികളും അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം കാരണം ഉത്പാദനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്.

Also Read : ഈ പദ്ധതികളില്‍ മാസം 3,000 രൂപ മാറ്റി വച്ച് 44 ലക്ഷം രൂപയായി വളര്‍ത്താം! എങ്ങനെ?

 മഹീന്ദ്ര കമ്പനി

മഹീന്ദ്ര കമ്പനി

ഇവയില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് മഹീന്ദ്രയാണ്. മഹീന്ദ്ര പുതുതായി ലോഞ്ച് ചെയ്ത എക്‌സ്‌യുവി 700, ഥാര്‍ എന്നിവയുടെ ഉത്പാദനം നടന്നിട്ടേയില്ല. ഒരു വാര്‍ഷത്തെ വെയ്റ്റിംഗ് ലിസ്റ്റാണ് ഈ വാഹനങ്ങള്‍ക്കുളളത്. മറ്റ് ബ്രാന്റുകളായ ഹുണ്ടായി ഗ്രൂപ്പ്, ടാപ്പ് എന്നിവയെയും അസംസ്‌കൃത വസ്തുക്കളിലെ ദൗര്‍ലഭ്യംപ്രതികൂലമായി ബാധിച്ചുവെങ്കിലും ഒരു പരിധി വരെ അവയ്ക്ക് മറി കടക്കുവാന്‍ സാധിച്ചിട്ടുണ്ട്.

Read more about: maruti
English summary

automobile industry is facing worst crises; lets know why Maruti sales figures are going to fall? | മാരുതിയുടെ വില്‍പ്പന താഴേക്ക്; കാരണങ്ങള്‍ എന്തൊക്കെയെന്നറിയാം

automobile industry is facing worst crises; lets know why Maruti sales figures are going to fall?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X