തുടര്‍ച്ചയായ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച വീണ്ടും വിപണികളില്‍ വ്യാപാരം പുനഃരാരംഭിക്കുകയാണ്. കഴിഞ്ഞയാഴ്ച വിപണികളില്‍ കടുത്ത ചാഞ്ചാട്ടമാണ് ദൃശ്യമായത്. സൂചികകളായ നിഫ്റ്റിയിലും സെന്‍സെക്സിലും നിരവധി ഓഹരികളിലുമൊക്കെ ഭേദപ്പെട്ട രീതിയില്‍ തിരുത്തലുകള്‍ നേരിട്ട് വരികയാണ്. എങ്കിലും വിപണിയിലെ ഇത്തരം ഇടിവുകള്‍ ദീര്‍ഘകാലയളവില്‍ നിക്ഷേപത്തിനുള്ള ഒരു അവസരമാണെന്നാണ് രാജ്യത്തെ മുന്‍നിര ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് ലിമിറ്റഡ് പുറത്തിറക്കിയ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടില്‍ രാജ്യത്തെ കണ്‍സ്ട്രക്ഷന്‍ മേഖലയിലെ ഒരു മുന്‍നിര കമ്പനിയുടെ ഓഹരികൾ 30 ശതമാനത്തിലേറെ നേട്ടം പ്രതീക്ഷിച്ച് വാങ്ങാമെന്നും പറയുന്നുണ്ട്.

പിഎന്‍സി ഇന്‍ഫ്രാടെക്
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പിഎന്‍സി ഇന്‍ഫ്രാടെക്. ദേശീയ പാതകള്‍, വിമാനത്താവളങ്ങളുടെ റണ്‍വേ, ഊര്‍ജ്ജ വിതരണ ശൃംഖലകള്‍, ജലസേചന പദ്ധതികള്‍, ഫ്ലൈഓവറുകള്‍ എന്നിവ നിര്‍മ്മിക്കുന്നതില്‍ കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഐഎസ്ഒ അംഗീകാരം നേടിയിട്ടുള്ള കമ്പനിയാണ് പിഎന്‍സി ഇന്‍ഫ്രടെക്. പ്രതിരോധ സേനകള്‍ക്ക് വേണ്ടിയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, നാഷണല്‍ ഹൈവേ അതോറിറ്റിക്കു വേണ്ടിയും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് അടക്കമുളള വലിയ സംസ്ഥാനങ്ങളിലെ വൈദ്യുതി, ജലവിഭവ, പൊതുമരാമത്ത് വകുപ്പുകള്‍ക്ക് വേണ്ടിയും നിരവധി പദ്ധതികളാണ് കമ്പനി ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുള്ളത്.
Also Read: 140 രൂപയുടെ ഈ ലാര്‍ജ്കാപ്പ് ഓഹരിയില്‍ 68 രൂപ ലാഭം നേടാമെന്ന് ജിയോജിത്ത്

ലക്ഷ്യവില 430
ആക്സിസ് സെക്യൂരിറ്റീസ് 430 ലക്ഷ്യമിട്ട് വാങ്ങാന്‍ നിര്‍ദേശിക്കുമ്പോള്‍ പിഎന്‍സി ഇന്‍ഫ്രാടെക്കിന്റെ ഓഹരിയുടെ വില 330 രൂപ നിലവാരത്തിലായിരുന്നു. നിലവില്‍ 303- 305 രൂപ നിലവാരത്തിലാണ് ഈ കമ്പനിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ബ്രോക്കറേജ് സഥാപനത്തിന്റ ശുപാര്‍ശ പ്രകാരം, നിലവിലെ വിലയില്‍ ഈ ഓഹരികള്‍ വാങ്ങിയാല്‍, 12 മാസക്കാലയളവില്‍ 40 ശതമാനത്തോളം നേട്ടം ലഭിക്കാം.
Also Read: ഓഹരിയൊന്നിന് 72 രൂപ ലാഭം, ഈ സ്മാള്‍ കാപ് സ്റ്റോക്ക് വാങ്ങാമെന്ന് റിപ്പോര്‍ട്ട്

രണ്ടാം പാദഫലം
സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 53 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 1600 കോടി രൂപയിലെത്തി. ഏറ്റെടുത്ത പദ്ധതികളുടെ കൃത്യമായ നടത്തിപ്പും കൃത്യമായ ഇടവേളകളില്‍ ലഭിക്കുന്ന പുതിയ കരാറുകളുമൊക്കെയാണ് പിഎന്‍സി ഇന്‍ഫ്രാടെക്കിനെ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിടാന്‍ സഹായിച്ചതെന്നും ആക്സിസ് സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
Also Read: 70 രൂപയുടെ ഈ സ്റ്റോക്ക് വാങ്ങിയാല്‍ 56 ശതമാനം നേട്ടം; എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്

അവലോകനം
സെപ്റ്റംബറിലെ കണക്കനുസരിച്ച് നിലവില്‍ 13,178 കോടി രൂപയുടെ കരാറുകളാണ് കമ്പനിക്ക് ലഭിച്ചിട്ടുള്ളത്. ഇതിലൂടെ വരുന്ന രണ്ടു വര്‍ഷം കമ്പനിയുടെ വരുമാനത്തിലുള്ള വ്യക്തതയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നികുതിക്ക് മുമ്പുള്ള വരുമാനം 56 ശതമാനം ഉയര്‍ന്ന് 220 കോടി രൂപയായി. നികുതി വിധേയ ലാഭവും 95 ശതമാനത്തോളം ഉയര്‍ന്ന് 130 കോടിയിലെത്തി. അടുത്തിടെ നികുതി നിരക്കുകളില്‍ ഉണ്ടായ ഇളവുകളും പ്രവര്‍ത്തന ലാഭം വര്‍ധിക്കാന്‍ സഹായകമായി. വരുന്ന കാലയളവിലും കമ്പനിയുടെ പ്രവര്‍ത്തനലാഭം ഉയരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം.

ശ്രദ്ധിക്കേണ്ട ഘടകം
ഓര്‍ഡര്‍ ബുക്കിലെ 70 ശതമാനത്തോളം ഹൈവേ വികസനവുമായി ബന്ധപ്പെട്ട പദ്ധതികളാണ്. ബാക്കിയുള്ളവ ജലസേചന പദ്ധതികളഉമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ്. നിലിവല്‍ 2,500 കോടി രൂപയുടെ കരാറുകളാണ് ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട് കമ്പനിക്ക് ലഭിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ ജീവന് മിഷന് പദ്ധതിയുടെ ഭാഗമായി വരുന്ന വര്‍ഷങ്ങളില്‍ കമ്പനിക്ക് 25,000 കോടി രൂപയുടെ പദ്ധതികള്‍ക്കുള്ള നിര്‍മാണ കരാറുകള്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.