ബജറ്റില്‍ കണ്ണുംനട്ട് ഈ മഹാരത്‌ന കമ്പനി; ഒത്താല്‍ 150 കടക്കും; നേടാം 40% ലാഭം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനുവരിയില്‍ ആദ്യ രണ്ട് ആഴ്ചയ്ക്കുള്ളില്‍ തന്നെ പ്രധാന സൂചികകള്‍ 5 ശതമാനത്തോളം നേട്ടം കരസ്ഥമാക്കി കഴിഞ്ഞു. കോര്‍പ്പറേറ്റ് കമ്പനികളുടെ മൂന്നാം പാദ പ്രവര്‍ത്തന ഫലവും ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന പൊതു ബജറ്റിലുളള പ്രതീക്ഷയുമാണ് വിപണികളുടെ കുതിപ്പിന് ഇന്ധനം പകരുന്നത്. ഇതിനിടെ സമീപഭാവിയില്‍ 40 ശതമാനത്തിലേറെ നേട്ടം നല്‍കിയേക്കാവുന്ന മഹാരത്‌ന പദവിയുള്ള പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരിയില്‍ നിക്ഷേപം നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ആക്‌സിസ് സെക്യൂരീറ്റീസ് രംഗത്തെത്തി.

 

സെയില്‍

സെയില്‍

രാജ്യത്തെ ഒന്നാമതും ലോകത്തെ ഇരുപതാമത്തേയും വലിയ സ്റ്റീല്‍ ഉത്പാദകരാണ് സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ അഥവാ സെയില്‍ (SAIL). മഹാരത്‌ന പദവിയുള്ള പൊതു മേഖലാ സ്ഥാപനമാണിത്. 5 വന്‍കിട സ്റ്റീല്‍ പ്ലാന്റുകളും 3 പ്രത്യക നിര്‍മാണ ശാലകളും ഒരു ഉപകമ്പനിയും സെയിലിന് സ്വന്തമായുണ്ട്. 50-ഓളം സ്റ്റീല്‍ ഉത്പന്നങ്ങള്‍ 500 ഗ്രേഡിലും 5000-ലേറെ അളവുകളിലും നിര്‍മിക്കുന്നു. ഛത്തീസ്ഗഡിലെ ഭിലായ്, ഒഡീഷയിലെ റൂര്‍ക്കേല, ബംഗാളിലെ ദുര്‍ഗാപൂര്‍, അസന്‍സോള്‍ (ഐഐഎസ്സിഒ), ജാര്‍ഖണ്ഡിലെ ബൊക്കാറൊ എന്നിവിടങ്ങളിലാണ് വന്‍കിട പ്ലാന്റുകളുള്ളത്. നിലവില്‍ സെയിലിന്റെ വിവിധ യൂണിറ്റുകളില്‍ നിന്നെല്ലാമായി 1.63 കോടി മെട്രിക് ടണ്‍ ആണ് വാര്‍ഷിക ഉത്പാദന ശേഷിയുള്ളത്.

അനുകൂല ഘടകങ്ങള്‍

അനുകൂല ഘടകങ്ങള്‍

സെയിലിന്റെ കീഴിലുള്ള വിവിധ പ്ലാന്റുകളുടെ ആധുനികവത്കരണവും വികസനവും പൂര്‍ത്തിയാക്കാറായിട്ടുണ്ട്. ഇതോടെ വാര്‍ഷിക ശേഷി 2.02 കോടി മെട്രിക് ടണ്‍ ആയി ഉയരും. നിലവില്‍ ഉത്പാദന ശേഷിയുടെ വിനിയോഗം 1.46 കോടി ടണ്ണാണ്. അതുപോലെ വരുന്ന സാമ്പത്തിക വര്‍ഷങ്ങളില്‍ സ്റ്റീല്‍ വിലയും ലാഭത്തിന്റെ മാര്‍ജിനും മെച്ചപ്പെടുമെന്നാണ് അനുമാനം. കൂടാതെ, 2024 സാമ്പത്തിക വര്‍ഷത്തില്‍ തുടങ്ങാനുദ്ദേശിക്കുന്ന പ്ലാന്റ് വികസനവും 5 കോടി ടണ്‍ ഉത്പാദനശേഷി വര്‍ധനവും നിലവിലത്തെ സാഹചര്യത്തില്‍ മൂലധന ചെലവില്‍ കാര്യമായ വര്‍ധന കൊണ്ടുവരത്തില്ലെന്ന വിലയിരുത്തല്‍.

Also Read: ഇവി പ്രേമം മൂക്കുന്നു; ഈ ഇലക്ട്രിക് വാഹന ഓഹരി 5 ദിവസത്തിനിടെ കുതിച്ചത് 51%; നിങ്ങളുടെ പക്കലുണ്ടോ?

ഓഹരി വിശദാംശം

ഓഹരി വിശദാംശം

സ്റ്റീല്‍ വിഭാഗത്തിലെ ഓഹരികളുടെ ശരാശരി പിഇ (പ്രൈസ് ടു ഏണിങ്) 14.14 ആയിരിക്കുമ്പോള്‍ സെയിലിന്റേത് 3.39 മാത്രമാണ്. അതുപോലെ ഡിവിഡന്റ് യീല്‍ഡ് 2.59 ആണ്. പ്രതിയോഹരി ബുക്ക് പ്രൈസ് മൂല്യം 109.93 രൂപയാണ്. നിലവില്‍ 44,630 കോടി രൂപയാണ് സെയിലിന്റെ വിപണി മൂലധനം. നിലവില്‍ സെയിലിന്റെ 65 ശതമാനം ഓഹരികളും സര്‍ക്കാര്‍ കൈവശം വച്ചരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സര്‍ക്കാര്‍ 10 ശതമാനത്തോളം ഓഹരി വിഹിതം കുറച്ചിട്ടുണ്ട്. അതേസമയം, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 12.55 ശതമാനവും വിദേശ നിക്ഷേപകര്‍ 5.38 ശതമാനവും ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്.

സാമ്പത്തികം

സാമ്പത്തികം

കോവിഡിന് മുമ്പെ വരെ ക്രമാനുഗത വളര്‍ച്ച വരുമാനത്തില്‍ നേടിയിരുന്നു. കോവിഡ് പ്രതിസന്ധി ബാധിച്ചെങ്കിലും വീണ്ടും വളര്‍ച്ചയുടെ പാതയിലേക്ക് തിരികെയെത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 5 സാമ്പത്തിക പാദങ്ങളിലെ മികച്ച പ്രവര്‍ത്തന ഫലാണ് സെപ്റ്റംബര്‍ പാദത്തില്‍ കാഴ്ചവച്ചത്. ഈകാലയളവില്‍ വരുമാനം 26,828 കോടിയായും അറ്റാദായം 4,261 കോടി രൂപയായും വര്‍ധിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരികളില്‍ 11 ശതമാനത്തിലധികം തിരുത്തല്‍ നേരിട്ടു. എങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ 45 ശതമാത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

ലക്ഷ്യ വില 150

ലക്ഷ്യ വില 150

വ്യാഴാഴ്ച സെയിലിന്റെ (BSE: 500113, NSE: SAIL) ഓഹരികള്‍ 107.8 രൂപയിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 150 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ആക്‌സിസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ സീമപ ഭാവിയില്‍ 40 ശതമാനത്തിലേറെ നേട്ടം കൈവരിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരികളുടെ ഉയര്‍ന്ന വില 151.30 രൂപയും കുറഞ്ഞ വില 55.30 രൂപയുമാണ്.

Also Read: കിറ്റെക്‌സ് ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ മറ്റൊരു മലയാളി കമ്പനി താഴേക്ക്; എന്തു ചെയ്യണം?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ആക്‌സിസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Axis Securities Suggests To Tap Pre Budget Rally In Metal Stock SAIL For 40 Percent Short Term Gain

Axis Securities Suggests To Tap Pre Budget Rally In Metal Stock SAIL For 40 Percent Short Term Gain
Story first published: Friday, January 14, 2022, 9:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X