സമ്പദ്‌വ്യവസ്ഥയും ഓഹരി വിപണിയും തമ്മിലുള്ള ബന്ധമെന്ത്? സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 പ്രതിസന്ധി ആഗോളതലത്തില്‍ത്തന്നെ സാരമായി ബാധിച്ചു കഴിഞ്ഞിരിക്കുന്നു. ലോകത്തെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ഇവയുടെ പ്രത്യാഘ്യാതങ്ങള്‍ ആഗോള ഓഹരികളിലും പ്രകടമാണ്. മാര്‍ച്ചില്‍ ഏറ്റവും മികച്ച റീബൗണ്ടുകളില്‍ ലോഗിന്‍ ചെയ്ത ഇന്ത്യന്‍ ഓഹരികള്‍ ഇപ്പോള്‍ ആഗോളതലത്തിലെ ഏറ്റവും മോശം സാമ്പത്തിക കണക്കുകളുമായി പോരാടുകയാണ്.

 

ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, നാല് പതിറ്റാണ്ടുകള്‍ക്കിടയില്‍ വന്ന ഏറ്റവും വലിയ സങ്കോചം നേരിടാന്‍ സജ്ജമായിട്ടില്ല എന്നതാണ് വസ്തുത. അടിസ്ഥാനസൗകര്യങ്ങളെ പിന്തുണയ്ക്കാതെ ഒരു വിപണി പ്രവര്‍ത്തനവും നിലനില്‍ക്കില്ലെന്ന് ബിഎന്‍പി പാരിബാസ് എസ്എ പിന്തുണയുള്ള ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സി.ജെ.ജോര്‍ജ് അഭിപ്രായപ്പെട്ടു. പുതിയ സാമ്പത്തിക വര്‍ഷത്തിലെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍, ധനക്കമ്മി അതിന്റെ വാര്‍ഷിക ലക്ഷ്യത്തിലെത്താനിരിക്കുകയാണ്.

സമ്പദ്‌വ്യവസ്ഥയും ഓഹരി വിപണിയും തമ്മിലുള്ള ബന്ധമെന്ത്? സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ മെയ് മാസത്തില്‍ പ്രഖ്യാപിച്ച 21 ട്രില്യണ്‍ രൂപയുടെ ഉത്തേജക പാക്കേജ് രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്. നിലവിലെ സങ്കോച അവസ്ഥയ്ക്ക് ആക്കം കൂട്ടുന്നതിന് ഇന്ത്യയുടെ മോശം വായ്പാ അനുപാതം കാരണമാകുമോ എന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധര്‍. ലോകത്തെ ഏറ്റവും കര്‍ശനമായി ലോക്ക്ഡൗണ്‍ നടപടിക്രമം നടപ്പിലാക്കിയ ഇന്ത്യയില്‍, 2021 -ഓടെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് മോശം വായ്പാ നിരക്ക് ഉയരുമെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചിരുന്നു.

വാസ്തവത്തില്‍, ഇന്ത്യന്‍ ബിസിനസുകളുടെ കാഴ്ചപ്പാട് ലോകത്തെ ഏറ്റവും മോശമായതാണെന്ന് ഐഎച്ച്എസ് മാര്‍കിറ്റ് കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു. ജൂണ്‍ മാസത്തില്‍ ഡാറ്റ പ്രൊവൈഡര്‍ നടത്തിയ പ്രസ്താവന, ഒരു ദശകത്തിനുള്ളില്‍ ആദ്യമായിട്ടാണ് നെഗറ്റീവ് ആകുന്നതെന്നും ശ്രദ്ധേയം. വരും വര്‍ഷത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വികസിക്കുമെന്നതിനെ കുറിച്ച് പലരും അനിശ്ചിതത്വം പ്രകടിപ്പിക്കുകയാണ്.

വിലകുറഞ്ഞ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ ദ്രുതഗതിയിലുള്ള മെച്ചപ്പെടുത്തലിന് ഓഹരികള്‍ ഉയരണമെന്നും വിദഗ്ധര്‍ പറയുന്നു, പ്രത്യേകിച്ചും കൊറോണ വൈറസ് മഹാമാരി ഉയരുന്ന സാഹചര്യത്തില്‍. ലോകത്ത് അതിവേഗം കൊറോണ വൈറസ് പടരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ, പ്രതിദിനം 50,000 -ത്തിലധികം കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ സാമ്പത്തിക വീക്ഷണവുമായി ബന്ധപ്പെട്ട് പോളിസി നിര്‍മ്മാതാക്കളില്‍ നിന്നുള്ള പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് മിക്ക നിക്ഷേപകരും. നയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, വായ്പ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക മേഖല.

English summary

bad disconnection between stock rally gloomy economy in india | സമ്പദ്‌വ്യവസ്ഥയും ഓഹരി വിപണിയും തമ്മിലുള്ള ബന്ധമെന്ത്? സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണങ്ങൾ

bad disconnection between stock rally gloomy economy in india
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X