മഹീന്ദ്രയും ബജാജും കൈകോര്‍ക്കുന്നു... ആയിരം കോടിയുടെ പദ്ധതി; അഞ്ച് വര്‍ഷ കാലാവധി... അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രണ്ട് സുപ്രധാന ഇന്ത്യന്‍ കമ്പനികളാണ് ബജാജും മഹീന്ദ്രയും വാഹന നിര്‍മാണ മേഖലയിലെ വമ്പന്‍മാരാണ് ഇവര്‍. എന്നാല്‍ ഇന്ന്, മറ്റ് പല മേഖലകളിലേക്കും ബിസിനസ് വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

ഇൻഷുറൻസ് പോളിസി ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത; ഓംബുഡ്‌സ്മാൻ ചട്ടങ്ങൾ ഭേദഗതി ചെയ്തു, ഒട്ടേറെ നേട്ടം

നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി സെന്‍സെക്‌സും നിഫ്റ്റിയും; 2 ശതമാനത്തിന് മുകളില്‍ കുതിപ്പ്

ബജാജും മഹീന്ദ്രയും ഒന്നിച്ചുള്ള പുത്തന്‍ പദ്ധതിയെ കുറിച്ചാണ് ഇപ്പോഴത്തെ വാര്‍ത്ത. രണ്ട് കമ്പനികളുടേയും ഉപകമ്പനികളാണ് ഈ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. വിശദാംശങ്ങള്‍ നോക്കാം...

ആയിരം കോടി

ആയിരം കോടി

ബജാജ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡും മഹീന്ദ്ര ലോജിസ്റ്റിക്‌സ് ലിമിറ്റഡും ആണ് പുത്തന്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ലോജിസ്റ്റിക് ഒപ്റ്റിമൈസേഷനും ഔട്ട്‌സോഴ്‌സിങ് അറേഞ്ച്‌മെന്റിനും വേണ്ടിയുള്ളതാണ് ഈ കരാര്‍. അഞ്ച് വര്‍ഷത്തേക്കുള്ള ഈ കരാര്‍ ആയിരം കോടി രൂപയുടേതാണ്.

ബജാജ് ഇലക്ട്രിക്കല്‍സിന്റെ

ബജാജ് ഇലക്ട്രിക്കല്‍സിന്റെ

ബജാജ് ഇലക്ട്രിക്കല്‍സിന്റെ സമ്പൂര്‍ണ ലോജിസ്റ്റിക്‌സ കാര്യങ്ങളുടേയും എന്‍ഡ് ടു എന്‍ഡ് റീ ഡിസൈനിങ്ങും ഔട്ട്‌സോഴ്‌സിങും മഹീന്ദ്ര ലോജിസ്റ്റിക്‌സ് വഴി ആയിരിക്കും. ഇതുവഴി ബജാജ് ഇലക്ട്രിക്കല്‍സിന് മെച്ചപ്പെട്ട സേവന നിലവാരം കൈവരിക്കാനും ലോജിസ്റ്റിക്‌സ് ചെലവ് 25 ശതമാനം ലാഭിക്കാനും സാധിക്കും.

എല്ലാ സംവിധാനങ്ങളും

എല്ലാ സംവിധാനങ്ങളും

ബജാജ് ഇലക്ട്രിക്കല്‍സിന്റെ ലോജിസ്റ്റിക് കാര്യങ്ങള്‍ക്കായി എല്ലാ സംവിധാനങ്ങളും മഹീന്ദ്ര ലോജിസ്റ്റിക്‌സ് ഒരുക്കിയിട്ടുണ്ട്. സംഭരണത്തിനും ചരക്ക് നീക്കത്തിനും ആവശ്യമായ സാങ്കേതിക സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്.

മെഗാ വെയര്‍ഹൗസുകള്‍

മെഗാ വെയര്‍ഹൗസുകള്‍

ലോജിസ്റ്റിക്‌സ് ശൃംഖയുടെ കേന്ദ്രത്തില്‍ രണ്ട് മെഗാ വെയര്‍ ഹൗസുകളും ഒരുക്കിയിട്ടുണ്ട്. ദില്ലിയിലും മുംബൈയിലും ആയിരിക്കും ഇത്. ആധുനിക സാങ്കേതിക വിദ്യകളും ഓട്ടൊമേഷനും എല്ലാം ഉള്‍പ്പെടുത്തിയാണ് ഈ മെഗാ വെയര്‍ ഹൗസുകള്‍.

രണ്ട് കൂട്ടര്‍ക്കും നേട്ടം

രണ്ട് കൂട്ടര്‍ക്കും നേട്ടം

ബജാജിനും മഹീന്ദ്രയ്ക്കും ഒരുപോലെ നേട്ടമുണ്ടാക്കുന്നതാണ് ഈ കരാര്‍. ലോജിസ്റ്റിക്‌സ് ചെലവുകളില്‍ ബജാജ് ഇലക്ട്രിക്കല്‍സിന് ലാഭിക്കാനാകുന്നത് 25 ശതമാനം ആണ്. ഇത് ചെറിയ തുകയാവില്ലെന്ന് ഊഹിക്കാവുന്നതാണ്. മഹീന്ദ്ര ലോജിസ്റ്റിക്‌സിനെ സംബന്ധിച്ച് ബജാജിനെ പോലെ ഒരു ക്ലയിന്റിനെ കിട്ടുന്നതും ഏറെ ഗുണകരമാണ്.

കൊവിഡ് പ്രതിസന്ധി ഏറ്റില്ല; പ്രവര്‍ത്തനലാഭം നേടി സംസ്ഥാനത്തെ 13 സ്പിന്നിങ് മില്ലുകൾ

മണിപാല്‍ സിഗ്ന ലൈഫ്ടൈം ഹെല്‍ത്ത് പ്ലാന്‍ അവതരിപ്പിച്ച് മണിപാല്‍ സിഗ്ന ഇന്‍ഷുറന്‍സ്

English summary

Bajaj Electricals and Mahindra Loogistics sign 1000 crore project

Bajaj Electricals and Mahindra Loogistics sign 1000 crore project.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X