ബജാജ് ഹൗസിംഗ് ഫിനാന്‍സ് ഭവന വായ്പാ പലിശ നിരക്ക് കുറച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജാജ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് ഭവന വായ്പാ പലിശ നിരക്കുകളില്‍ കുറവ് വരുത്തി. സ്ഥിര വരുമാനക്കാരായ ശമ്പള വേതനക്കാരായ വ്യക്തികള്‍ക്ക് 6.75 ശതമാനത്തില്‍ നിന്നും 6.70 ശതമാനമായാണ് ബജാജ് ഫിനാന്‍സ് ഭവന വായ്പ വാഗ്ദാനം ചെയ്യുന്ന പുതുക്കിയ പലിശ നിരക്ക്. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍, വരുമാനം, തൊഴില്‍ തുടങ്ങിയ സവിശേഷതകളുള്ള ഉപയോക്താക്കള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ് സ്വന്തമാക്കുവാനുള്ള സുവര്‍ണാവസരമാണിതെന്ന് ബജാജ് ഹൗസിംഗ് ഫിനാന്‍സ് പറയുന്നു.

 

Also Read : 2,100 രൂപ നിക്ഷേപത്തില്‍ നേടാം 1 ലക്ഷം രൂപ വീതം പ്രതിമാസ പെന്‍ഷന്‍; എസ്‌ഐപി നിക്ഷേപം ഇങ്ങനെ

ബജാജ് ഹൗസിംഗ് ഫിനാന്‍സ്

ബജാജ് ഹൗസിംഗ് ഫിനാന്‍സ്

നിലവില്‍ ഭവന വായ്പയുള്ള വ്യക്തികള്‍ക്ക് ഭവന വായ്പാ കുടിശ്ശിക ബജാജ് ഹൗസിംഗ് ഫിനാന്‍സിലേക്ക് കൈമാറ്റം ചെയ്യുന്നത് വഴി പുതിയ കുറഞ്ഞ പലിശ നിരക്കിന്റെ നേട്ടം സ്വന്തമാക്കുവാന്‍ കഴിയുമെന്നും ബജാജ് ഹൗസിംഗ് ഫിനാന്‍സ് വ്യക്തമാക്കി. യോഗ്യരായ അപേക്ഷകര്‍ക്ക് അവരുടെ നിലവിലെ ഭവന വായ്പാ കുടിശ്ശിക ബജാജ് ഹൗസിംഗ് ഫിനാന്‍സ് ഭവന വായ്പയിലേക്ക് കൈമാറ്റം ചെയ്ത് കുറഞ്ഞ പലിശ നിരക്ക് നേടാം. ഭവന വായ്പാ കൈമാറ്റ സേവനം ടോപ് അപ്പ് വായ്പാ സംവിധാനത്തോടുകൂടിയാണ് ഉപയോക്താവിന് ലഭിക്കുന്നത്.

Also Read : 40 വയസ്സ് മുതല്‍ വര്‍ഷം തോറും 50,000 രൂപ വീതം പെന്‍ഷന്‍; ഈ എല്‍ഐസി പോളിസിയെ അറിയാമോ?

കോണ്‍ടാക്ട് ഫ്രീ വായ്പകള്‍

കോണ്‍ടാക്ട് ഫ്രീ വായ്പകള്‍

ബജാജ് ഹൗസിംഗ് ഫിനാന്‍സ് ഉപയോക്താക്കള്‍ക്കായി കോണ്‍ടാക്ട് ഫ്രീ വായ്പകളും വാഗ്ദാനം ചെയ്യുന്നു. ഇതില്‍ വായ്പയുടെ എല്ലാ പ്രക്രിയകളും പൂര്‍ണമായും വെര്‍ച്വല്‍ രീതിയിലാണ് നടത്തുന്നത്. ബജാജ് ഹൗസിംഗ് ഫിനാന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കുക എന്നത് മാത്രമാണ് വായ്പാ ഉപയോക്താവ് ചെയ്യേണ്ടത്. തുടര്‍ന്ന് വായ്പാ സംബന്ധമായ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് ഫോണിലൂടെയും ഇമെയില്‍ മുഖേനയുമായിരിക്കും.

Also Read : ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപമുണ്ടോ? ഈ നികുതി കാര്യങ്ങള്‍ അറിയൂ

വായ്പ ലഭിക്കുവാന്‍ ഏറെ എളുപ്പം

വായ്പ ലഭിക്കുവാന്‍ ഏറെ എളുപ്പം

വായ്പാ കരാര്‍ ഒപ്പു വയ്ക്കുന്നതിനും, രജിസ്‌ട്രേഷന്‍ പ്രക്രിയകള്‍ പൂര്‍ത്തിയാക്കുന്നതിനുമായി അവസാന ഘട്ടത്തില്‍ ഒരു തവണ മാത്രമാണ് വായ്പ ഉപയാക്താവ് ബജാജ് ഹൗസിംഗ് ഫിനാന്‍സ് പ്രതിനിധിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തേണ്ടി വരിക. 48 മണിക്കൂര്‍ സമയത്തിനുള്ളില്‍ ഭവന വായ്പ അനുവദിച്ച് തരുമെന്ന പ്രത്യേകതയും ബജാജ് ഹൗസിംഗ് ഫിനാന്‍സ് ഭവന വായ്പകള്‍ക്കുണ്ട്.

Also Read : റിസ്‌ക് തീരെയില്ലാതെ നിങ്ങളുടെ നിക്ഷേപം 124 മാസത്തില്‍ ഇരട്ടിയായി വര്‍ധിപ്പിക്കാം

48 മണിക്കൂറില്‍ വായ്പാ തുക

48 മണിക്കൂറില്‍ വായ്പാ തുക

അപേക്ഷ സമര്‍പ്പിക്കുന്നത് മുതല്‍ വായ്പ അനുവദിക്കുന്നത് വരെയുള്ള പ്രക്രിയകള്‍ ഒട്ടും കാലതാമസമില്ലാതെ ഉടനടിയെന്നോണമാണ്

ബജാജ് ഹൗസിംഗ് ഫിനാന്‍സ് തീര്‍പ്പാക്കുന്നത്. ഡോക്യുെമന്റ് വെരിഫിക്കേഷന് വേണ്ടിയാണ് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും പ്രധാനമായും വായ്്പ അനുവദിക്കുന്നതിനായി ദീര്‍ഘ സമയം എടുക്കുന്നത്.

Also Read : P2P വായ്പയിലൂടെ സ്വന്തമാക്കാം വലിയ തുകയുടെ നേട്ടങ്ങള്‍! കൂടുതല്‍ അറിയാം

തിരിച്ചടവ് കാലയളവ്

തിരിച്ചടവ് കാലയളവ്

എന്നാല്‍ ബജാജ് ഹൗസിംഗ് ഫിനാന്‍സില്‍ മിനിമല്‍ ഡോക്യുമെന്റേഷന്റെ നേട്ടം ഉപയോക്താവിന് ലഭിക്കും. വായ്പാ അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ 48 മണിക്കൂറില്‍ അപേക്ഷകന്റെ അക്കൗണ്ടില്‍ വായ്പാ തുക എത്തിയിരിക്കും. ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമാം വിധം വായ്പാ തിരിച്ചടവ് നടത്തുന്നതിനായി ഏറെ അയവുള്ള തിരിച്ചടവ് കാലയളവാണ് ബജാജ് ഹൗസിംഗ് ഫിനാന്‍സ് തയ്യാറാക്കിയിരിക്കുന്നത്. 30 വര്‍ഷം വരെ തിരിച്ചടവ് കാലയളവ് തെരഞ്ഞെടുക്കുവാന്‍ ഉഫയോക്താവിന് സാധിക്കും.

Read more about: home loan
English summary

Bajaj Housing Finance Limited revised its home loan interest rate to 6.70 percentage | ബജാജ് ഹൗസിംഗ് ഫിനാന്‍സ് ഭവന വായ്പാ പലിശ നിരക്ക് കുറച്ചു

Bajaj Housing Finance Limited revised its home loan interest rate to 6.70 percentage
Story first published: Saturday, October 2, 2021, 16:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X