ചരക്ക് വിമാനങ്ങള്‍ക്കുള്ള വിലക്ക്; കേരളത്തിലെ പഴം പച്ചക്കറി കയറ്റുമതി പ്രതിസന്ധിയില്‍, നാലിലൊന്നായി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി കയറ്റുമതി നാലില്‍ ഒന്നായി കുറഞ്ഞു. വിദേശ ചരക്ക് വിമാനങ്ങളുടെ സര്‍വീസ് ഇന്ത്യയിലെ നാല് വിമാനത്താവളങ്ങളിലേക്ക് മാത്രം ചുരുക്കിയതിന് പിന്നാലെയാണ് കയറ്റുമതി കുറഞ്ഞത്. കേരളത്തിലെ ഒരു വിമാനത്താവളത്തിനും വിദേശ ചരക്ക് വിമാനം ലാന്‍ഡ് ചെയ്യാനുള്ള അനുമതിയില്ല.

ചരക്ക് വിമാനങ്ങള്‍ക്കുള്ള വിലക്ക്; കേരളത്തിലെ പഴം പച്ചക്കറി കയറ്റുമതി പ്രതിസന്ധിയില്‍, നാലിലൊന്നായി

 

ഇപ്പോള്‍ യാത്രാ വിമാനങ്ങള്‍ക്ക് ചരക്ക് കയറ്റാന്‍ മാറ്റിവച്ച ഭാഗം ഉപയോഗിച്ചാണ് കയറ്റുമതി നടക്കുന്നത്. യാത്രാ വിമാനത്തില്‍ 15 ടണ്‍ മാത്രമേ കയറ്റി അയക്കാന്‍ പറ്റൂ. എന്നാല്‍ ചരക്കുവിമാനത്തിലാണെങ്കില്‍ ഇത് 50ടണ്‍ വരെ പോകും. ഒക്ടോബര്‍ ഒന്ന് മുതലാണ് വ്യോമയാന മന്ത്രാലയം വിദേശ ചരക്ക് വിമാനങ്ങളുടെ വരവ് പരിമിതപ്പെടുത്തിയത്. നിലവില്‍ ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ മാത്രമാണ് കാര്‍ഗോ വിമാനം ലാന്‍ഡ് ചെയ്യുകയുള്ളൂ.

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മൂന്ന് ദിവസത്തില്‍ 150 ടണ്‍ കയറ്റുമതി ചെയ്തിരുന്നു. ആഴ്ചയില്‍ ശരാശരി തിരുവനന്തപുരത്ത് നിന്ന് നാലും കൊ്ചിയില്‍ നിന്ന് 12ഉം ചരക്ക് വിമാനങ്ങളുമുണ്ടായിരുന്നു. ലോക്ക് ഡൈണ്‍ കാലത്ത് വിദേശ വിമാനങ്ങളടക്കം ഇന്ത്യയിലെത്തി ചരക്ക് എടുത്തിരുന്നു.

തുടര്‍ന്ന് തങ്ങള്‍ക്ക് ലഭിക്കേണ്ട ചരക്ക് വിദേശ വിമാനങ്ങള്‍ കൊണ്ടുപോകുന്നുണ്ടെന്ന ആഭ്യന്തര വിമാനക്കമ്പനിയുടെ പരാതിയെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് വിവരം. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കണക്ഷന്‍ സര്‍വീസ് ഇല്ലാത്തതിനെ തുടര്‍ന്ന് ചരക്ക് പൊതുവെ കുറവാണ് ലഭിക്കുക,

English summary

Ban on foreign cargo planes in the state; Fruit and vegetable exports fall down

Ban on foreign cargo planes in the state; Fruit and vegetable exports fall down
Story first published: Monday, October 19, 2020, 20:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X