2030 മുതൽ ഈ രാജ്യത്ത് പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പനയ്ക്ക് നിരോധനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹരിത വ്യാവസായിക വിപ്ലവത്തിനായുള്ള പദ്ധതിയുടെ ഭാഗമായി 2030 മുതൽ ബ്രിട്ടനിൽ പെട്രോൾ, ഡീസൽ വാഹന വിൽപ്പന നിരോധിക്കും. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബുധനാഴ്ച ഇക്കാര്യം വ്യക്തമാക്കി. വിശാലമായ ഈ പദ്ധതികൾക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി 12 ബില്യൺ പൗണ്ട് (13.4 ബില്യൺ യൂറോ, 15.9 ബില്യൺ ഡോളർ) നീക്കിവച്ചിട്ടുണ്ട്.

 

പദ്ധതികൾ

പദ്ധതികൾ

ഇത് 250,000 തൊഴിലവസരങ്ങൾ സുരക്ഷിതമാക്കുമെന്നും 2050 ഓടെ യുകെ കാർബൺ ന്യൂട്രൽ ആകാനുള്ള ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായം, ഗതാഗതം, വൈദ്യുതി, വീടുകൾ എന്നിവയ്ക്കുള്ള ഹൈഡ്രജൻ ഉൽപാദന ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം 10 വ‍ർഷത്തിനുള്ളിൽ കാറ്റിൽ നിന്നുള്ള വൈദ്യുതി നാലിരട്ടിയാക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

കേരളത്തിന്‍റെ സ്വന്തം ഇലക്ട്രിക് ഓട്ടോ 'നീം ജി' നേപ്പാളിലേക്ക് കയറ്റി അയക്കുന്നു

ലോകനേതാവാക്കും

ലോകനേതാവാക്കും

സീറോ-എമിഷൻ പൊതുഗതാഗതത്തിലും സീറോ-എമിഷൻ വിമാനങ്ങളെയും കപ്പലുകളെയും കുറിച്ചുള്ള ഗവേഷണങ്ങൾക്കൊപ്പം സൈക്ലിംഗും നടത്തവും കൂടുതൽ ആകർഷകമാക്കാനും നിക്ഷേപം നടത്തും. കാർബൺ ക്യാപ്‌ചർ സാങ്കേതികവിദ്യയിൽ ബ്രിട്ടനെ "ലോകനേതാവായി" മാറ്റാനും ലണ്ടൻ നഗരത്തെ "ഹരിത ധനകാര്യത്തിന്റെ ആഗോള കേന്ദ്രമായി" മാറ്റാനുമുള്ള ലക്ഷ്യങ്ങളും പദ്ധതികളിൽ അടങ്ങിയിരിക്കുന്നു.

വകയിരുത്തലുകൾ

വകയിരുത്തലുകൾ

വലുതും ചെറുതുമായ ആണവ നിലയങ്ങളും പുതിയ നൂതന മോഡുലാർ റിയാക്ടറുകളും വികസിപ്പിക്കുന്നതിന് സർക്കാർ 525 ദശലക്ഷം പൗണ്ട് ചെലവഴിക്കും. ബ്രിട്ടനിലെ പ്രാദേശിക അസമത്വം കുറയ്ക്കുന്നതിനും മഹാമാരി വരുത്തിയ ചില സാമ്പത്തിക നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും ഈ നിർദേശങ്ങൾ സഹായിക്കുമെന്ന് ജോൺസൺ പ്രതീക്ഷിക്കുന്നു.

15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകളെ നിരോധിക്കാനൊരുങ്ങി സർക്കാർ; ഇലക്ട്രിക്കിലേക്ക് മാറിയാൽ വീണ്ടും ഓടാം

2050ൽ

2050ൽ

അടുത്ത ഡിസംബറിൽ യുകെ ആഗോള കാലാവസ്ഥാ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനു മുന്നോടിയായാണ് പുതിയ പദ്ധതികൾ. ബോറിസ് ജോൺസണിന്റെ ഈ 10 പദ്ധതികൾ ലക്ഷക്കണക്കിന് ഹരിത ജോലികൾ സൃഷ്ടിക്കുകയും പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യും. അതേസമയം 2050ഓടെ പെട്രോൾ, ഡീസൽ കാറുകളെ പൂ‍ർണമായും ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ജോൺസൺ പ്രസ്താവനയിൽ പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങൾ

ഇലക്ട്രിക് വാഹനങ്ങൾ

പുതിയ പദ്ധതികൾ പ്രകാരം, ഇംഗ്ലണ്ടിലുടനീളമുള്ള വീടുകളിലും തെരുവുകളിലും ഇലക്ട്രിക് വാഹന ചാർജ് പോയിന്റുകൾ വികസിപ്പിക്കുന്നതിന് 1.3 ബില്യൺ പൗണ്ട് നിക്ഷേപിക്കും. അടുത്ത നാല് വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹന ബാറ്ററികളുടെ വികസനത്തിനും ഉൽപാദനത്തിനുമായി 500 ദശലക്ഷം പൗണ്ട് ചെലവഴിക്കും.

പബ്ജിയെ തിരികെ കൊണ്ടുവരാൻ ഒരുങ്ങി മുകേഷ് അംബാനി, പബ്ജി കളിക്കാർക്ക് സന്തോഷ വാർത്ത

English summary

Ban On Petrol And Diesel Car Sales In UK From 2030, Prime Minister Boris Johnson Unveiled The Plan | 2030 മുതൽ ഈ രാജ്യത്ത് പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പനയ്ക്ക് നിരോധനം

The sale of petrol and diesel vehicles will be banned in the UK from 2030. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X