ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം; നിർണായക തിരുമാനവുമായി കേന്ദ്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; കുറഞ്ഞ ഉപയോഗക്ഷമതയുള്ളതും ഉയർന്ന തോതിൽ മലിനീകരണമുണ്ടാക്കുന്നതുമായ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ നിരോധിക്കുന്ന പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് അമെന്‍ഡ്‌മെന്റ് റൂള്‍സ് 2021 കേന്ദ്രസർക്കാർ പുറത്തിറക്കി.ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ കാരണമുള്ള മലിനീകരണം തടയാൻ സെപ്റ്റംബർ 30 മുതൽ എഴുപത്തിയഞ്ച് മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും നിരോധനം ബാധകമായിരിക്കും. കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച സാധനങ്ങൾക്ക് ഈ വ്യവസ്ഥകൾ ബാധകമാകില്ല.

 
 ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം; നിർണായക തിരുമാനവുമായി കേന്ദ്രം

പോളിസ്റ്റൈറൈൻ, വികസിത പോളിസ്റ്റൈറൈൻ എന്നിവയുൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപന, ഉപയോഗം എന്നിവ 2022 ജൂലൈ 01 മുതൽ പ്രാബല്യത്തിൽ വരത്തക്കവണ്ണം നിരോധിച്ചു, കേന്ദ്രസർക്കാർ പ്രസ്താവനയിൽ പറഞ്ഞു.ഇതാദ്യമായാണ് കേന്ദ്രസർക്കാർ ഇത്തരത്തിലൊരു തിരുമാനം കൈക്കൊള്ളുന്നത്.

ചെവി വൃത്തിയാക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകളോടു കൂടിയ ബഡ്‌സ്, ബലൂണുകൾക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പതാകകൾ, മിഠായി സ്റ്റിക്കുകൾ, ഐസ്ക്രീം സ്റ്റിക്കുകൾ, അലങ്കാരത്തിനുള്ള പോളിസ്റ്റൈറീൻ [തെർമോകോൾ],പ്ലേറ്റുകൾ, കപ്പുകൾ, ഗ്ലാസുകൾ, കത്തി, മുള്ള്‌, സ്‌പൂണ്‍, തവികൾ, വർണ്ണപ്പൊതികളോടു കൂടിയ മിഠായിപ്പെട്ടികൾ, ക്ഷണ കാർഡുകൾ, സിഗരറ്റ് കൂടുകൾ, 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്, പിവിസി ബാനറുകൾ എന്നിവയ്ക്കാണ് നിരോധനം.

2022 ഡിസംബർ 31 മുതൽ നൂറ്റിയിരുപത് കുറഞ്ഞ പരിധി 120 മൈക്രോണായി ഉയർത്തും. ഇത് പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പുനരുപയോഗിക്കുന്നതിന് സഹായിക്കും. 2018 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 ഓടെ രാജ്യത്തെ എല്ലാ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളും ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു

2019 ൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ നാലാം പരിസ്ഥിതി അസംബ്ലിയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ മൂലമുള്ള മലിനീകരണം പരിഹരിക്കുന്നതിനായി ഒരു പ്രമേയം ഇന്ത്യ അവതരിപ്പിച്ചു. അസംബ്ലിയിൽ ഈ പ്രമേയം അംഗീകരിക്കപ്പെട്ടത് ഒരു സുപ്രധാന നടപടിയായിരുന്നു.ചെറുകിട വ്യവസായികളെയോ ഉത്പാദകരെയോ ബാധിക്കാത്ത തരത്തിലാണ് പുതിയ ചട്ടങ്ങളെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. നേരത്തേ മാർച്ചിൽ ഈ വിജ്ഞാപനത്തിന്റെ കരട് നിർദ്ദേശം മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഇല്ലാതാക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യ പരിപാലന ചട്ടങ്ങൾ 2016 -ന്റെ ഫലപ്രദമായ നടത്തിപ്പിനുമായി ചീഫ് സെക്രട്ടറിയുടെയോ ഭരണാധികാരിയുടെയോ കീഴിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ കേന്ദ്രം നേരത്തെ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു.14 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ജൂലൈ 23 നകം പ്രത്യേക ദൗത്യസേന രൂപീകരിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി സഹമന്ത്രി അശ്വിനി ചൗബെ പാർലമെന്റിൽ നൽകിയ മറുപടിയിൽ പറയുന്നു.ഏകോപിത ശ്രമങ്ങൾക്കായി പരിസ്ഥിതി മന്ത്രാലയം ഒരു ദേശീയ തല ടാസ്‌ക് ഫോഴ്‌സിനെയും രൂപീകരിച്ചിരുന്നു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഇല്ലാതാക്കുന്നതിനും നിയമങ്ങൾ സമയബന്ധിതമായി ഫലപ്രദമായി നടപ്പിലാക്കുന്നതിനുമുള്ള സമഗ്രമായ കർമ്മപദ്ധതി വികസിപ്പിക്കാനും സംസ്ഥാനത്തോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും വകുപ്പുകളോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

5 വര്‍ഷത്തില്‍ 2,000% നേട്ടം; ജുന്‍ജുന്‍വാല നിക്ഷേപത്തിന് തയ്യാറെടുക്കുന്ന ഈ കമ്പനിയെക്കുറിച്ച് അറിയാമോ?

അടിക്കടിയുള്ള പിഎഫ് പിന്‍വലിക്കലുകള്‍ റിട്ടയര്‍മെന്റ് സമ്പാദ്യത്തില്‍ നിന്നും ലക്ഷങ്ങള്‍ കുറച്ചേക്കാം!

ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ മാസം 1,000 രൂപാ വീതം നിക്ഷേപിക്കൂ, ലക്ഷങ്ങള്‍ തിരികെ നേടാം!

ഓഹരി വിഭജനത്തിനൊരുങ്ങി ഐആര്‍സിടിസി; എന്തുചെയ്യണം, വാങ്ങണോ വില്‍ക്കണോ?

Read more about: business
English summary

Ban on single-use plastic products; Center government's new decision

Ban on single-use plastic products; Center government's new decision
Story first published: Friday, August 13, 2021, 21:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X