നവംബർ 26 ലെ ദേശീയ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, പുതുതലമുറ ബാങ്കുകൾ, സഹകരണ- ഗ്രാമീണ ബാങ്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാർ പണിമുടക്കിൽ പങ്കുചേരും. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി), എഐബിഇഎ, എഐബിഇഒ എന്നീ സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പ്രതിസന്ധിയിലായത് 12 ബാങ്കുകള്‍
ഗ്രാമീണ ബാങ്കിങ് മേഖലകളിലെ യുണൈറ്റഡ് ഫോറം ഓഫ് റീജിയണൽ റൂറൽ ബാങ്ക് എപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാരും ഓഫിസർമാരും പണിമുടക്കും. ഇതുകൂടാതെ റിസർവ് ബാങ്കിൽ എഐആർബിഇഎ, എഐആർബിഡബ്ല്യു, ആർബിഇഎ എന്നീ സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ബാങ്കുകളുടെ സ്വകാര്യവൽക്കരണം മുതൽ ജോലി നഷ്ടപ്പെടൽ വരെയാണ് പണിമുടക്കിന് കാരണങ്ങൾ. ഉപഭോക്താക്കൾക്ക് നിക്ഷേപങ്ങളിൽ നിലവിൽ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് വർദ്ധിപ്പിക്കുക, ബാങ്ക് ചാർജുകൾ കുറയ്ക്കുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു. സർക്കാരിന്റെ സാമ്പത്തിക വിരുദ്ധ നയങ്ങൾ, തൊഴിലാളി വിരുദ്ധ തൊഴിൽ നയങ്ങൾ, രാജ്യത്തെ കർഷക വിരുദ്ധ നിയമങ്ങൾ എന്നിവയ്ക്കെതിരെയാണ് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) പണിമുടക്കുന്നതെന്ന് വ്യക്തമാക്കി.
നിങ്ങളുടെ ബാങ്ക് സുരക്ഷിതമാണോ? ബാങ്ക് അക്കൗണ്ടുകളിലെ പണത്തിന് എന്തുറപ്പ്? അറിയേണ്ട കാര്യങ്ങൾ
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങൾ നിർത്തുക, പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുക, വൻകിട കോർപ്പറേറ്റ് കിട്ടാക്കടങ്ങൾ വീണ്ടെടുക്കുക, ബാങ്ക് നിക്ഷേപത്തിന്റെ പലിശ നിരക്ക് വർദ്ധിപ്പിക്കുക, ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന ബാങ്ക് ചാർജുകൾ കുറയ്ക്കുക, ബാങ്കിംഗ് റെഗുലേഷൻ (ഭേദഗതി) ആക്റ്റ് 2020 റദ്ദാക്കുകയും സഹകരണ ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയൊക്കെയാണ് പൊതുമേഖല ബാങ്ക് ജീവനക്കാരുടെ ആവശ്യം.