ബാങ്ക് അവധി: ഏപ്രിലിൽ 14 ദിവസം ബാങ്കുകൾക്ക് അവധി, ഏതൊക്കെ ദിവസങ്ങൾ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് വ്യാപനം തടയാൻ കേന്ദ്ര സർക്കാർ 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോഴും അവശ്യ സേവനമായതിനാൽ ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. പൊതുമേഖല ബാങ്കുകളും സ്വകാര്യ ബാങ്കുകളും പൊതുജനങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) വെബ്‌സൈറ്റ് - rbi.org.in പ്രകാരം 2020 ഏപ്രിലിൽ ബാങ്കുകൾക്ക് മൊത്തം 14 ദിവസത്തെ അവധി ദിവസങ്ങളുണ്ട്. ഇതിൽ 9 അവധികൾ പ്രാദേശിക തലത്തിൽ ഉള്ളവയാണ്. ബാക്കി വരുന്നവ ഒരു രണ്ടാം ശനിയാഴ്ചയും നാല് ഞായറാഴ്ചകളുമാണ്.

ഈ 14 ദിവസങ്ങളിൽ എല്ലാ പതിവ് പ്രവർത്തനങ്ങളും തടസ്സപ്പെടുമെങ്കിലും, മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് പതിവുപോലെ പ്രവർത്തനക്ഷമമായിരിക്കും. എടിഎം മെഷീനുകളിൽ പണം വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ, അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ അടിയന്തിര ആവശ്യങ്ങൾക്കായി കുറച്ച് പണം നേരത്തെ തന്നെ കൈയിൽ സൂക്ഷിക്കുന്നത് നല്ലതാണ്.

 

10 പൊതുമേഖലാ ബാങ്കുകൾ ഇന്ന് മുതൽ നാല് ബാങ്കുകളാകും, കൂടുതൽ വിവരങ്ങൾ അറിയാം

ബാങ്ക് അവധി: ഏപ്രിലിൽ 14 ദിവസം ബാങ്കുകൾക്ക് അവധി, ഏതൊക്കെ ദിവസങ്ങൾ?

അവധി ദിനങ്ങൾ

  • ഏപ്രിൽ 1- ബാങ്കുകളുടെ വാർഷിക ക്ലോസിംഗ്
  • ഏപ്രിൽ 2 - രാം നവമി
  • ഏപ്രിൽ 6 - മഹാവീർ ജയന്തി
  • ഏപ്രിൽ 10 - ദു:ഖ വെള്ളിയാഴ്ച
  • ഏപ്രിൽ 11 - രണ്ടാം ശനിയാഴ്ച
  • ഏപ്രിൽ 13 - ബിഹു / ബോഹാഗ് ബിഹു / ചൈറോബ / ബൈസാക്കി
  • ഏപ്രിൽ 14 - അംബേദ്കർ ജയന്തി / ബംഗാളി പുതുവത്സര ദിനം / തമിഴ് പുതുവത്സര ദിനം / ബോഹാഗ് ബിഹു / വിഷു
  • ഏപ്രിൽ 15 - ബോഹാഗ് ബിഹു / ഹിമാചൽ ദിനം
  • ഏപ്രിൽ 20 - ഗാരിയ പൂജ
  • ഏപ്രിൽ 25 - പരശുരാം ജയന്തി

ഈ 10 അവധി ദിനങ്ങൾ കൂടാതെ, 4 ഞായറാഴ്ചകളും സാധാരണ പോലെ തന്നെ ബാങ്കുകൾക്ക് അവധി ദിനമായിരിക്കും. വിവിധ പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള അവധി ദിവസങ്ങളിൽ, ആ പ്രദേശത്തെ ബാങ്കുകൾ അടയ്ക്കുമ്പോഴും മറ്റ് പ്രദേശങ്ങളിലെ ബാങ്കുകൾ പ്രവർത്തനക്ഷമമായിരിക്കുമെന്നതും എടുത്തു പറയേണ്ട കാര്യമാണ്. വനിതകളുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടില്‍ ഏപ്രിൽ മൂന്ന് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ 500 രൂപ നിക്ഷേപിച്ചു തുടങ്ങി.

യെസ് ബാങ്കിന് പിന്നാലെ ഇൻഡസ്ഇൻഡ് ബാങ്കും പ്രതിസന്ധിയിൽ; സ്വകാര്യ ബാങ്കുകൾക്ക് കഷ്ടകാലം

English summary

Bank Holidays: 14 Bank Holidays in April | ബാങ്ക് അവധി: ഏപ്രിലിൽ 14 ദിവസം ബാങ്കുകൾക്ക് അവധി, ഏതൊക്കെ ദിവസങ്ങൾ?

According to the Reserve Bank of India (RBI) website - rbi.org.in, banks have a total of 14 days of holidays in April 2020. Read in malayalam.
Story first published: Saturday, April 4, 2020, 9:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X