ഒക്ടോബറിലെ ബാങ്ക് അവധി ദിനങ്ങൾ, ഈ മാസം 14 ദിവസം ബാങ്കുകൾക്ക് അവധി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവിധ അവധി ദിവസങ്ങൾ കാരണം ഇന്ത്യയിലെ സ്വകാര്യ, പൊതു ബാങ്കുകൾ 2020 ഒക്ടോബറിൽ 14 ദിവസം അടച്ചിടും. എല്ലാ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഇതിൽ ഉൾപ്പെടുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) മാർ‌ഗ്ഗനിർ‌ദ്ദേശമനുസരിച്ച് എല്ലാ പൊതു അവധി ദിവസങ്ങളിലും ബാങ്കുകൾ അടച്ചിരിക്കും. എന്നിരുന്നാലും, നിങ്ങൾ താമസിക്കുന്ന സംസ്ഥാനത്തെ ആശ്രയിച്ച് ബാങ്ക് അവധി ദിനങ്ങൾ വ്യത്യാസപ്പെടാം.

ബാങ്ക് അവധി
 

ബാങ്ക് അവധി

വിവിധ സംസ്ഥാനങ്ങളിലെ നിരവധി മതപരമായ ഉത്സവങ്ങൾ കാരണവും ബാങ്കുകൾക്ക് അവധി ലഭിക്കും. പ്രാദേശിക അവധി ദിനങ്ങൾ അതത് സംസ്ഥാന സർക്കാരുകളാണ് തീരുമാനിക്കുന്നത്. റിസർവ് ബാങ്ക് വെബ്‌സൈറ്റ് അനുസരിച്ച്, 2020 ഒക്ടോബറിലെ ബാങ്ക് അവധി ദിവസങ്ങളിൽ മഹാത്മാഗാന്ധി ജയന്തി, മഹാശപ്തമി, ദസറ, ഈദ്-ഇ-മിലാദ് തുടങ്ങിയ വിവിധ ആഘോഷങ്ങളും ഉൾപ്പെടുന്നു. ബാങ്ക് അവധി ദിവസങ്ങളിൽ ചിലപ്പോൾ നിങ്ങൾക്ക് എടിഎമ്മുകളിൽ നിന്നും പണം ലഭിച്ചെന്ന് വരില്ല.

പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്രത്തിന്റെ 20000 കോടിയുടെ മൂലധനസഹായം: മൂന്നാം പാദത്തോടെയെന്ന് സൂചന!!

ഒക്ടോബറിലെ പൊതു അവധി ദിനങ്ങൾ

ഒക്ടോബറിലെ പൊതു അവധി ദിനങ്ങൾ

2020 ഒക്ടോബർ മാസത്തെ ബാങ്ക് പൊതു അവധി ദിനങ്ങളുടെ പട്ടിക പരിശോധിക്കാം. ഈ അവധികൾ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്.

 • ഒക്ടോബർ 2 വെള്ളിയാഴ്ച - മഹാത്മാഗാന്ധി ജയന്തി
 • ഒക്ടോബർ 4 ഞായർ - പൊതു അവധിദിനം
 • ഒക്ടോബർ 10 ശനിയാഴ്ച - രണ്ടാം ശനിയാഴ്ച
 • ഒക്ടോബർ 11 ഞായർ - പൊതു അവധിദിനം
 • ഒക്ടോബർ 18 ഞായർ- ​​പൊതു അവധിദിനം
 • ഒക്ടോബർ 25 ഞായർ - പൊതു അവധിദിനം

2020 ജൂണിലെ ബാങ്ക് അവധി ദിനങ്ങൾ ഏതൊക്കെയെന്ന് അറിയാം

പ്രാദേശിക അവധികൾ

പ്രാദേശിക അവധികൾ

 • ഒക്ടോബർ 8 വ്യാഴം - ചെല്ലം പ്രാദേശിക അവധി (പ്രാദേശികം)
 • ഒക്ടോബർ 17 ശനിയാഴ്ച - കതി ബിഹു (അസം)
 • ഒക്ടോബർ 23 വെള്ളിയാഴ്ച - മഹാശപ്തമി പ്രാദേശിക അവധി (ചില സംസ്ഥാനങ്ങൾക്ക് ബാധകം)
 • ഒക്ടോബർ 24 ശനിയാഴ്ച - മഹാശപ്തമി പ്രാദേശിക അവധി ദിനം (ചില സംസ്ഥാനങ്ങൾക്ക് ബാധകം)
 • ഒക്ടോബർ 26 തിങ്കളാഴ്ച - വിജയ ദശാമി (പല സംസ്ഥാനങ്ങൾക്കും ബാധകം)
 • ഒക്ടോബർ 29 വ്യാഴം- മിലാദ്-ഇ-ഷെരീഫ്, പ്രാദേശിക അവധി (പ്രാദേശികം)
 • ഒക്ടോബർ 30 വെള്ളിയാഴ്ച - ഈദ്-ഇ-മിലാദ് (പല സംസ്ഥാനങ്ങൾക്കും ബാധകം)
 • ഒക്ടോബർ 31 ശനിയാഴ്ച - മഹർഷി വാൽമീകി, സർദാർ പട്ടേൽ ജയന്തി, പ്രാദേശിക അവധി (പ്രാദേശികം)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; ജൂലൈയിലെ ബാങ്ക് അവധി ദിനങ്ങൾ

English summary

Bank holidays in October, 14 days bank holidays this month | ഒക്ടോബറിലെ ബാങ്ക് അവധി ദിനങ്ങൾ, ഈ മാസം 14 ദിവസം ബാങ്കുകൾക്ക് അവധി

Private and public sector banks in India will be closed for 14 days in October 2020 due to various holidays. Read in malayalam.
Story first published: Thursday, October 1, 2020, 12:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X