ബാങ്ക് ഓഫ് ബറോഡ എഫ്‌ഡി പലിശ നിരക്ക് പരിഷ്‌കരിച്ചു, പുതുക്കിയ നിരക്കുകൾ ഇങ്ങനെയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപത്തിന്റെ (എഫ്‌ഡി) പലിശ നിരക്ക് അടുത്തിടെയാണ് പരിഷ്‌കരിച്ചത്. പുതുക്കിയ നിരക്കുകൾ പ്രകാരം, ബാങ്ക് ഓഫ് ബറോഡയിൽ സ്ഥിര നിക്ഷേപം നടത്തുന്ന ഉപഭോക്താക്കൾക്ക് 4.50 ശതമാനം മുതൽ 6.25 ശതമാനം വരെ പലിശ ലഭിക്കും.

 

7 മുതൽ 10 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 4.50 ശതമാനം വരെയാണ് ബാങ്ക് വാഗ്‌ദാനം ചെയ്യുന്ന പലിശ നിരക്ക്. 15 മുതൽ 45 ദിവസം വരെ നീളുന്ന സ്ഥിര നിക്ഷേപത്തിനും ബാങ്ക് ഓഫ് ബറോഡ ഇതേ നിരക്ക് തന്നെയാണ് നൽകുന്നത്. മെച്യൂരിറ്റി കാലയളവ് 46 ദിവസം മുതൽ 180 ദിവസം വരെയും 181 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപത്തിനും യഥാക്രമം 5%, 5.50% എന്നിങ്ങനെയാണ് ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്.

ഡീസൽ വില 7 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ, പെട്രോളിന് 5 മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വില

ബാങ്ക് ഓഫ് ബറോഡ എഫ്‌ഡി പലിശ നിരക്ക് പരിഷ്‌കരിച്ചു, പുതുക്കിയ നിരക്കുകൾ ഇങ്ങനെയാണ്

ബാങ്കിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ഒരു വർഷം മുതൽ 400 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 6 ശതമാനം പലിശ നിരക്ക് ലഭിക്കും. 400 ദിവസം മുതൽ 2 വർഷം വരെയുള്ള എഫ്‌ഡിയ്‌ക്കും 2 വർഷം മുതൽ 3 വർഷം വരെയുള്ള എഫ്‌ഡിയ്‌ക്കും ബാങ്ക് 6 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. 3 വർഷത്തിനു മുകളിലുള്ളതും 5 വർഷം വരെ കാലാവധിയുള്ളതുമായ എഫ്‌ഡിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 6.25 ശതമാനമാണ്. 5 വർഷത്തിനു മുകളിലും 10 വർഷം വരെയും കാലാവധിയുള്ള എഫ്‌ഡിക്ക് 6 ശതമാനമാണ് പലിശ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് ബാങ്ക് പ്രത്യേക പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് കോടിയിൽ താഴെയുള്ള ടേം നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും.

Read more about: bank ബാങ്ക്
English summary

ബാങ്ക് ഓഫ് ബറോഡ എഫ്‌ഡി പലിശ നിരക്ക് പരിഷ്‌കരിച്ചു, പുതുക്കിയ നിരക്കുകൾ ഇങ്ങനെയാണ് | Bank of Baroda revises interest rates

Bank of Baroda revises interest rates
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X