ബാങ്ക് ഓഫ് ബറോഡ സേവിംഗ്‌സ് അക്കൗണ്ട് ഇപ്പോൾ ഓൺലൈനായി ആരംഭിക്കാം; അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇനി ബാങ്ക് ഓഫ് ബറോഡയിൽ ഓൺലൈനായി അക്കൗണ്ട് തുറക്കാം. സേവിംഗ്‌സ് അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ബാങ്ക് ഓഫ് ബറോഡ ഇപ്പോൾ 'ഇൻസ്റ്റാ ക്ലിക്ക് സേവിംഗ്‌സ് അക്കൗണ്ട്' സൗകര്യം ആരംഭിച്ചു. കെവൈസി പ്രക്രീയകൾക്കായി ഡിജിറ്റൽ കെ‌വൈ‌സിയും ആധാർ‌ അടിസ്ഥാനമാക്കിയുള്ള ഒ‌ടി‌പി ഓതന്റിക്കേഷനുമായിരിക്കും ഉപയോഗിക്കുക.

 

ബാങ്കിന്റെ വെബ്‌സൈറ്റിൽ നിന്ന് ഇന്റർനെറ്റ് ബാങ്കിംഗ് വഴി അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ സേവിംഗ്‌സ് അക്കൗണ്ട് ഓൺലൈനായി തുറക്കാൻ കഴിയും. ഉപഭോക്താവിന്റെ ആധാർ, പാൻ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവയിലെ വിശദാംശങ്ങൾ നൽകിക്കൊണ്ട് 4 എളുപ്പ ഘട്ടങ്ങളിലൂടെ 5 മിനിറ്റിനുള്ളിൽ തന്നെ ഒരു സേവിംഗ്‌സ് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ബാങ്ക് ഓഫ് ബറോഡയുടെ 'ഇൻസ്റ്റാ ക്ലിക്ക് സേവിംഗ്സ്' അക്കൗണ്ടിനായുള്ള പ്രമോഷണൽ വീഡിയിൽ പറയുന്നുണ്ട്.

റെക്കറിങ് പേയ്‌മെന്റുകൾ അടയ്‌ക്കാൻ യുപിഐ ഓട്ടോപേ സൗകര്യം; ഉപയോഗിക്കേണ്ടതെങ്ങനെ?

ബാങ്ക് ഓഫ് ബറോഡ സേവിംഗ്‌സ് അക്കൗണ്ട് ഇപ്പോൾ ഓൺലൈനായി ആരംഭിക്കാം; അറിയേണ്ടതെല്ലാം

ഈ സേവിംഗ്‌സ് അക്കൗണ്ട് തുറക്കുന്ന ഉപഭോക്താക്കൾ‌ക്ക് ഇൻറർ‌നെറ്റ് ബാങ്കിംഗ്, മൊബൈൽ‌ ബാങ്കിംഗ്, എസ്‌എം‌എസ് അലേർ‌ട്ടുകൾ‌, ഡെബിറ്റ് കാർഡ്, ടിക്കറ്റ് ബുക്കിംഗ് മുതലായ സൗകര്യങ്ങളും അനുവദിക്കും. മാത്രമല്ല അക്കൗണ്ടിൽ മിനിമം ബാലൻസ് ഉണ്ടാവണമെന്ന നിയമങ്ങളൊന്നുമില്ല. കൊറോണ വൈറസ് പശ്ചാത്തലത്തിൽ ആളുകൾക്ക് ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ അക്കൗണ്ട് തുറക്കാനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് 'ഇൻസ്റ്റാ ക്ലിക്ക് സേവിംഗ്‌സ് അക്കൗണ്ട്' സൗകര്യം ഒരുക്കിയതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

'ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിൽ നിന്ന് പുറത്തുപോകാതെ തന്നെ സുരക്ഷിതവുമായ ഒരു ബാങ്കിംഗ് അനുഭവം ഉറപ്പാക്കാനുള്ള ഏക മാർഗം ഡിജിറ്റൽ ഉൽ‌പ്പന്നങ്ങളും സേവനങ്ങളും സ്വീകരിക്കുക എന്നതാണ്, അതിനാൽ ബാങ്ക് ഓഫ് ബറോഡയുടെ എല്ലാ ബാങ്കിംഗ് പ്രക്രീയകളും ഡിജിറ്റൈലൈസ് ചെയ്യാനായി ബാങ്ക് പ്രവർത്തിക്കുകയാണെന്നും, 2023 ഓടെ ഇത് നൂറ് ശതമാനം പേപ്പർ‌ലെസ് ആകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും' ബാങ്ക് ഓഫ് ബറോഡയുടെ എംഡിയും സിഇഒയുമായ സഞ്ജീവ് ചദ്ദ പറഞ്ഞു.

 

വാള്‍മാര്‍ട്ട് ഇന്ത്യയുടെ മൊത്തവ്യാപാര ബിസിനസ് സ്വന്തമാക്കാനൊരുങ്ങി ഫ്‌ളിപ്പ്കാര്‍ട്ട്‌

കൊറോണ വൈറസ് പശ്ചാത്തലത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്‌ബി‌ഐ) യോനോ പ്ലാറ്റ്ഫോം ഉപയോഗിച്ച് ഒരു ഓൺലൈൻ അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ആധാർ അടിസ്ഥാനമാക്കിയുള്ള തൽക്ഷണ ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട് സൗകര്യം വീണ്ടും ആരംഭിച്ചിരുന്നു.

English summary

Bank of Baroda Savings Account can now be opened online; Everything need to know | ബാങ്ക് ഓഫ് ബറോഡ സേവിംഗ്‌സ് അക്കൗണ്ട് ഇപ്പോൾ ഓൺലൈനായി ആരംഭിക്കാം; അറിയേണ്ടതെല്ലാം

Bank of Baroda Savings Account can now be opened online; Everything need to know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X