നാളെ മുതൽ രണ്ട് ദിവസത്തേക്ക് ബാങ്ക് പണിമുടക്ക്; എടിഎം സേവനങ്ങളെയും ബാധിച്ചേക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാളെ മുതൽ രണ്ട് ദിവസത്തേക്ക് ബാങ്ക് പണിമുടക്ക്. ഇന്ത്യയിലുടനീളമുള്ള ബാങ്കിംഗ് സേവനങ്ങളെ, പ്രത്യേകിച്ചും പൊതുമേഖലാ ബാങ്കുകളെ, രണ്ട് ദിവസത്തേക്ക് പണിമുടക്ക് ബാധിച്ചേക്കാം. കാരണം നിരവധി ബാങ്ക് ജീവനക്കാരുടെ യൂണിയനുകൾ രണ്ട് ദിവസത്തെ ബാങ്ക് പണിമുടക്കിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. 2017 നവംബർ മുതൽ ശമ്പള വർദ്ധനവിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ബാങ്ക് ജീവനക്കാർ പ്രതിഷേധത്തിൽ പങ്കുചേരാൻ സാധ്യതയുണ്ട്.

 

ബജറ്റ് ദിനത്തിൽ

ബജറ്റ് ദിനത്തിൽ

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായുള്ള സാമ്പത്തിക സർവേ അവതരിപ്പിക്കുന്ന ജനുവരി 31 മുതലാണ് ബാങ്കുകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ 2020-21 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. തൊഴിൽ വകുപ്പിലെയും ധനമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ പണിമുടക്കിൽ നിന്ന് ബാങ്ക് യൂണിയനുകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇന്ത്യൻ ബാങ്ക് അസോസിയേഷനും (ഐ‌ബി‌എ) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും പണിമുടക്കിൽ നിന്ന് പിന്തിരിയാൻ തയ്യാറായില്ല. കൂടുതൽ ചർച്ചകൾക്കായി പണിമുടക്ക് യൂണിയനുകൾ നീട്ടിവെക്കണമെന്ന് ഐ.ബി.എ. ആവശ്യപ്പെട്ടിരുന്നുവെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ (എ.ബി.ബി.എ) ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

നാളെ മുതൽ രണ്ട് ദിവസത്തേക്ക് സേവനങ്ങളെ ബാധിച്ചേക്കാമെന്ന് നിരവധി ബാങ്കുകൾ ഇതിനകം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) തങ്ങളുടെ ഓഫീസുകളിലും ശാഖകളിലും പണിമുടക്ക് ഒരു പരിധിവരെ ബാധിച്ചേക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി എട്ടിന് നടന്ന ഭാരത് ബന്ദിൽ ആയിരക്കണക്കിന് ജീവനക്കാർ പങ്കെടുത്തതിനാൽ ബാങ്കിംഗ് സേവനങ്ങളെ ബാധിച്ചിരുന്നു.

ക്രെഡിറ്റ് കാർഡിനും ബാങ്ക് അക്കൗണ്ടിനും ആവശ്യമായ കെ‌വൈ‌സി രേഖകൾ എന്തൊക്കെയാണ്?

ആവശ്യങ്ങൾ

ആവശ്യങ്ങൾ

20 ശതമാനം ശമ്പള വർദ്ധനവാണ് ബാങ്ക് യൂണിയനുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മാനേജുമെന്റ് 12.25 ശതമാനത്തിനപ്പുറം ശമ്പള വർദ്ധനവിന് തയ്യാറല്ല. 5 ദിവസത്തെ പ്രവൃത്തിദിനങ്ങൾ, പ്രത്യേക അലവൻസ് അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കുക, പുതിയ പെൻഷൻ പദ്ധതി റദ്ദാക്കൽ തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.

കാശ് ഈ ബാങ്കുകളിൽ നിക്ഷേപിക്കാം, എഫ്ഡിയ്ക്ക് 9.10% പലിശ നിരക്ക്

മറ്റ് പണിമുടക്കുകൾ

മറ്റ് പണിമുടക്കുകൾ

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുകളുടെ (യു‌എഫ്‌ബിയു) കീഴിൽ ഒൻപത് യൂണിയനുകൾ ചേർന്ന് അടുത്ത രണ്ട് ദിവസത്തെ പണിമുടക്ക് കൂടാതെ മാർച്ച് 11 മുതൽ 3 ദിവസത്തെ പണിമുടക്കിനും വേതന തീർപ്പാക്കൽ പൂർത്തിയായില്ലെങ്കിൽ ഏപ്രിൽ 1 മുതൽ മറ്റൊരു അഖിലേന്ത്യാ ബാങ്ക് പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ബജറ്റ് ദിനത്തിൽ പണിമുടക്കാൻ ഒരുങ്ങി ബാങ്ക് ജീവനക്കാർ

English summary

നാളെ മുതൽ രണ്ട് ദിവസത്തേക്ക് ബാങ്ക് പണിമുടക്ക്; എടിഎം സേവനങ്ങളെയും ബാധിച്ചേക്കാം

Banking services across India, especially public sector banks, may be affected by the strike for two days. Read in malayalam.
Story first published: Thursday, January 30, 2020, 16:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X