ഇന്ത്യയുടെ ബാങ്കിംഗ് മേഖലയെ അടിമുടി പരിഷ്കരിക്കുന്നതിനായുള്ള ശുപാർശകളുമായി റിസർവ് ബാങ്കിന്റെ ആഭ്യന്തര സമിതി. സ്വകാര്യമേഖല ബാങ്കുകളുടെ ഉടമസ്ഥാവകാശത്തിലും കോർപ്പറേറ്റ് ഘടനയിലും മാറ്റങ്ങൾ വരുത്തണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. റിപ്പോർട്ട് അംഗീകരിക്കുന്നത് സംബന്ധിച്ച റിസർവ് ബാങ്ക് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അന്തിമ തീരുമാനം പിന്നീട് മാത്രമേ അറിയാൻ സാധിക്കൂ.

പ്രധാന മാറ്റങ്ങൾ
എന്നിരുന്നാലും, റിസർവ് ബാങ്ക് ശുപാർശകൾ അംഗീകരിക്കുകയാണെങ്കിൽ ഈ മാറ്റങ്ങൾ ധനകാര്യ സ്ഥാപനങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. റിപ്പോർട്ട് നിർദ്ദേശിച്ച പ്രധാന മാറ്റങ്ങൾ ബാങ്കുകളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടതാണ്. നാല് മാറ്റങ്ങളാണ് നിർദ്ദേശിക്കുന്നത്.
കഴിഞ്ഞ 20 വര്ഷത്തിനുള്ളില് രാജ്യത്ത് പ്രതിസന്ധിയിലായത് 12 ബാങ്കുകള്

ശുപാർശകൾ
- ബാങ്കിംഗ് റെഗുലേഷൻ നിയമത്തിലെ ഭേദഗതികൾക്ക് വിധേയമായി വലിയ കോർപ്പറേറ്റ് കമ്പനികളെ ബാങ്കുകളുടെ പ്രൊമോട്ടർമാരായി അനുവദിക്കാൻ ഇത് നിർദ്ദേശിക്കുന്നു.
- 50,000 കോടിയിലധികം ആസ്തിയുള്ള ഒരു ദശാബ്ദത്തോളം പഴക്കമുള്ള വലിയ എൻബിഎഫ്സികളെ ബാങ്കുകളാക്കി മാറ്റാനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
- ദീർഘകാലാടിസ്ഥാനത്തിൽ പ്രൊമോട്ടറുടെ ഓഹരി മൂലധനം നിലവിലെ 15 ശതമാനത്തിൽ നിന്ന് 26 ശതമാനമായി ഉയർത്താൻ ഇത് ശുപാർശ ചെയ്യുന്നു.
- സാർവ്വത്രിക ബാങ്കുകൾക്കായി നൽകുന്ന എല്ലാ പുതിയ ലൈസൻസുകൾക്കും മുൻഗണനാ ഘടനയായി എൻഒഎഫ്എച്ച്സി തുടരണം.

ബാങ്കുകൾ സ്വന്തമാക്കാൻ കോർപ്പറേറ്റുകൾ
കോർപ്പറേറ്റ് ഹൗസുകളെ ബാങ്കുകളുടെ പ്രൊമോട്ടർമാരായി അനുവദിക്കണമെന്ന ശുപാർശയുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് സാമ്പത്തിക രംഗത്ത് നിലവിൽ നടക്കുന്നത്. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ബാങ്കുകളെ റിസർവ് ബാങ്ക് നേരത്തെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. കാരണം ഇത് ഭരണപരമായ ആശങ്കകളിലേക്കും മറ്റ് സാമ്പത്തിക പ്രശ്നങ്ങളിലേയ്ക്കും നയിച്ചേക്കാം.

ലൈസൻസ് നിബന്ധനകൾ
ലൈസൻസിംഗ് മാർഗ്ഗനിർദ്ദേശങ്ങളുടെ 2013 പതിപ്പിന് കീഴിൽ വ്യാവസായിക, ബിസിനസ്സ് സ്ഥാപനങ്ങളെ ബാങ്കിംഗ് ലൈസൻസിനായി അപേക്ഷിക്കാൻ അനുവദിച്ചിട്ടും, ആർബിഐ ഐഡിഎഫ്സി ബാങ്ക്, ബന്ദൻ ബാങ്ക് എന്നീ രണ്ട് സ്ഥാപനങ്ങൾക്ക് മാത്രമേ ലൈസൻസ് അനുവദിച്ചിട്ടുള്ളൂ. അമിതമായ നിയന്ത്രണ ആവശ്യകതകൾ ചൂണ്ടിക്കാട്ടി നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങൾ അപേക്ഷകൾ പിൻവലിച്ചു.

ലക്ഷ്യം
സ്വകാര്യമേഖല ബാങ്കുകളുടെ എണ്ണം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. പല പൊതുമേഖല ബാങ്കുകൾക്കും മതിയായ മൂലധനമില്ല. അതിനാൽ സർക്കാരിനെ പിന്തുണയ്ക്കുന്നതിനായി കൂടുതൽ സ്വകാര്യ ബാങ്കിംഗ് സ്ഥാപനങ്ങളെ കൊണ്ടുവരേണ്ടതുണ്ട്. 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയിലെത്താനുള്ള സർക്കാരിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതാണ് പുതിയ ശുപാർശകൾ.
94 വർഷം പഴക്കമുള്ള ലക്ഷ്മി വിലാസ് ബാങ്കിന്റെ ചരിത്രം; ഉയർച്ചയും തകർച്ചയും ഇങ്ങനെ

അദാനി ഗ്രൂപ്പ്
അടുത്തിടെ പുറത്തു വന്ന ചില റിപ്പോർട്ടുകൾ പ്രകാരം, അദാനി ഗ്രൂപ്പ് ഡിഎച്ച്എഫ്എല്ലിന്റെ വായ്പ ബിസിനസ്സ് ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എൻബിഎഫ്സികളെ ബാങ്കുകളാക്കി മാറ്റുക എന്നതാണ് മറ്റൊരു ശുപാർശ. എന്നിരുന്നാലും, പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്ന എൻബിഎഫ്സികൾ ബാങ്കിംഗ് ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്.
ഇന്ത്യൻ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ തിരിച്ചുവന്നേക്കും: ഓക്സ്ഫഡ് ഇക്കണോമിക്സ്

എൻബിഎഫ്സികൾ പാലിക്കേണ്ട ബാങ്കിംഗ് ചട്ടങ്ങൾ
കുറഞ്ഞത് എസ്എൽആർ അനുപാതം 18%, സിആർആർ 4%, പിഎസ്എൽ അനുപാതം 40% എന്നിവ പാലിക്കുന്നത് എൻബിഎഫ്സികളുടെ ലാഭക്ഷമതയെ ബാധിക്കും. ഇവ കൂടാതെ, ബാങ്കുകളിലേക്കുള്ള മാറ്റത്തിനായുള്ള സാങ്കേതികവിദ്യ, ശാഖ വിപുലീകരണം എന്നിവയും എൻബിഎഫ്സികളെ ബാധിക്കുന്ന ഘടകങ്ങളാണ്. എന്നാൽ ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി ഫിനാൻസ്, മഹീന്ദ്ര ഫിനാൻസ്, ആദിത്യ ബിർള ക്യാപിറ്റൽ തുടങ്ങിയ വൻകിട എൻബിഎഫ്സികൾക്ക് ഈ ശുപാർശകൾ അനുകൂലമാണെന്ന് നിരീക്ഷകർ പറയുന്നു.