കൊവിഡ് 19 പ്രതിസന്ധി; ബാങ്ക് പ്രവര്‍ത്തന സമയങ്ങളില്‍ ക്രമീകരണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാരകമായ കൊവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കാന്‍ മിക്ക സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, ബാങ്കിംഗ് മേഖല തങ്ങളുടെ ഉപഭോക്താക്കളോട് ഡിജിറ്റലിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. ബാങ്ക് ബ്രാഞ്ചുകളില്‍ നിന്ന് അത്യാവശ്യ ബാങ്കിംഗ് സേവനങ്ങള്‍ മാത്രമെ ലഭ്യമാവുകയുള്ളൂവെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയില്‍ ഒരുപോലെ പ്രാധാന്യം കല്‍പ്പിക്കുന്നതിനാല്‍, രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ അവരുടെ തൊഴില്‍ ശക്തി കുറയ്ക്കുകയും സമയക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്തിരിക്കുന്നു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വിവിധ ബാങ്കുകള്‍ സ്വീകരിച്ച നടപടികള്‍ ഇങ്ങനെ;

ബാങ്ക് ഓഫ് ബറോഡ
 

ബാങ്ക് ഓഫ് ബറോഡ

ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, അടുത്ത മൂന്ന് മാസത്തേക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള ചാര്‍ജ് ഒഴിവാക്കുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ടതും സുഗമമായതുമായ സേവനങ്ങള്‍ നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി. മറ്റു ബാങ്കുകളെപ്പോലെ ബാങ്ക് ഓഫ് ബറോഡയും ഉപഭോക്താക്കളോട് പണം ഒഴിവാക്കി ഡിജിറ്റലാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആക്‌സിസ് ബാങ്ക്

ആക്‌സിസ് ബാങ്ക്

ആക്‌സിസ് ബാങ്ക് തങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, പ്രീപെയ്ഡ് കാര്‍ഡുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്കും എടിഎം ഇടപാടുകള്‍ക്കും ഫീസ് ഈടാക്കില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ ഇളവ് മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.

കോട്ടക്ക് മഹീന്ദ്ര ബാങ്ക്

കോട്ടക്ക് മഹീന്ദ്ര ബാങ്ക്

ശാഖകളിലെ ജീവനക്കാരുടെ എണ്ണം കുറവായിരിക്കുമെന്ന് കോട്ടക്ക് മഹീന്ദ്ര ബാങ്ക് തങ്ങളുടെ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. '24X7 സമയത്തേക്കുള്ള മൊബൈല്‍/ നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു', എന്ന എസ്എംഎസ് മുഖേന ഉപഭോക്താക്കളെ ബാങ്ക് അറിയിച്ചിട്ടുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ബാങ്ക് സമയങ്ങളില്‍ ഒരു പുനരവലോകനവുമില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

യെസ് ബാങ്ക്

യെസ് ബാങ്ക്

2020 മാര്‍ച്ച് 31 വരെയുള്ള ലോക്ക് ഡൗണ്‍ കാലയളവില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയായിരിക്കും യെസ് ബാങ്കിന്റെ പ്രവര്‍ത്തന സമയം.

കൊറോണ വൈറസ് ഭീതി; ഏത് തരം നിക്ഷേപം നിങ്ങളെ തുണയ്ക്കും

എച്ച്എസ്ബിസി ബാങ്ക്

എച്ച്എസ്ബിസി ബാങ്ക്

മാര്‍ച്ച് 23 മുതല്‍ രാവിലെ 10 -നും ഉച്ചയ്ക്ക് 2 -നും ഇടയില്‍ ബാങ്ക് പ്രവര്‍ത്തനക്ഷമമായി തുടരും. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ പുതുക്കിയ സമയക്രമം തുടരുമെന്ന് ബാങ്കില്‍ നിന്നുള്ള എസ്എംഎസില്‍ വ്യക്തമാക്കുന്നു.

സെൻ‌സെക്സ് 693 പോയിൻറ് ഉയർ‌ന്നു, നിഫ്റ്റി 7,801.05ൽ ക്ലോസ് ചെയ്തു

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

തങ്ങളുടെ ബാങ്ക് ശാഖകള്‍ തുറന്നിരിക്കുമെന്നും എന്നാല്‍, ജീവനക്കാരുടെ എണ്ണം കുറയുമെന്നുമാണ് ഐസിഐസിഐ ബാങ്ക് അറിയിച്ചിരിക്കുന്നത്. ചെക്ക് ബുക്കുകള്‍, കാര്‍ഡുകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതില്‍ കാലതാമസമുണ്ടാകുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. അതേ കാരണത്താല്‍ തന്നെ, ബാങ്കിന്റെ കോണ്‍ടാക്റ്റ് സെന്റര്‍ കുറഞ്ഞ സ്റ്റാഫുകളുമായി പ്രവര്‍ത്തിക്കും. വീടുകളില്‍ സുരക്ഷിതമായിരുന്ന് ഐമൊബൈല്‍/ ഇന്റര്‍നെറ്റ് ബാങ്കിംഗ് പോലുള്ള സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ബാങ്ക് നിര്‍ദേശിച്ചു.

എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്ഡിഎഫ്‌സി ബാങ്ക്

2020 മാര്‍ച്ച് 31 വരെ, ശനി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മണി തൊട്ട് ഉച്ചക്ക് 2 മണി വരെയായിരിക്കും എച്ച്ഡിഎഫ്‌സി ബാങ്ക് പ്രവര്‍ത്തിക്കുക. ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച്, പാസ്ബുക്ക് അപ്പ്‌ഡേറ്റ് സൗകര്യവും വിദേശ കറന്‍സി വാങ്ങുന്നതും ബാങ്ക് നിര്‍ത്തിവച്ചിരിക്കുന്നു. നിക്ഷേപവും പിന്‍വലിക്കലും ഉള്‍പ്പടെയുള്ള അവശ്യ സേവനങ്ങള്‍ മാത്രമാവും ബാങ്കില്‍ നിന്ന് ലഭ്യമാവുക.

English summary

കൊവിഡ് 19 പ്രതിസന്ധി; ബാങ്ക് പ്രവര്‍ത്തന സമയങ്ങളില്‍ ക്രമീകരണം

banks change timing offer waiver on digital due to covid 19
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X