കാശ് പിടിക്കാൻ പുതിയ നിയമങ്ങളുമായി ബാങ്കുകൾ, ഈ ദിവസങ്ങളിലെ ബാങ്ക് ഇടപാടുകൾക്ക് അധിക ഫീസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020 നവംബർ 1 മുതൽ നിരവധി ബാങ്കിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. ബാങ്ക് അവധി ദിവസങ്ങളിലും ബിസിനസ്സ് ഇതര സമയങ്ങളിലും നിക്ഷേപം നടത്താനും പണം പിൻവലിക്കാനും ചില ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കും. എന്നാൽ ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് യാതൊരു ചാർജും നൽകേണ്ടതില്ല. നിലവിലെ കറണ്ട്, ഓവർ ഡ്രാഫ്റ്റ് അക്കൌണ്ട് ഉടമ ഒരു ദിവസത്തിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുകയാണെങ്കിൽ, ബാങ്കിന് ഒരു ചാർജ് നൽകേണ്ടി വരും.

 

നവംബർ ഒന്ന് മുതൽ

നവംബർ ഒന്ന് മുതൽ

മണികൺട്രോളിന്റെ റിപ്പോർട്ട് അനുസരിച്ച്, ഐടിഐസിഐ ബാങ്ക് എടിഎമ്മിലെ ക്യാഷ് റീസൈക്ലറുകളിൽ പണമിടപാടുകൾക്ക് 50 രൂപ ഈടാക്കും. ബിസിനസ് ഇതര സമയങ്ങളിൽ വൈകുന്നേരം 6 നും 8 നും ഇടയിലും ബാങ്ക് അവധി ദിവസങ്ങളിലുമാണ് ഈ നിരക്ക് ബാധകമാകുന്നത്. നവംബർ 1 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. കൂടാതെ മെഷീനുകളിൽ നിക്ഷേപിക്കുന്ന പണം പ്രതിമാസം 10,000 രൂപയിൽ കൂടുതലാണെങ്കിൽ, അത് ഒറ്റ അല്ലെങ്കിൽ ഒന്നിലധികം ഇടപാടുകളാണെങ്കിലും, ബാങ്ക് ഫീസ് ഈടാക്കും.

ബാങ്ക് വെബ്സൈറ്റ് വഴി അടൽ പെൻഷൻ യോജന അക്കൌണ്ട് തുറക്കുന്നത് എങ്ങനെ? സംഗതി സിമ്പിൾ

ഇളവുകൾ ആർക്കെല്ലാം?

ഇളവുകൾ ആർക്കെല്ലാം?

മുതിർന്ന പൗരന്മാർ, ബേസിക് സേവിംഗ്സ് അക്കൗണ്ടുകൾ, ജൻ ധൻ അക്കൗണ്ടുകൾ, അംഗപരിമിതർക്കും കാഴ്ച ശക്തിയില്ലാത്ത ഉപഭോക്താക്കൾക്കും വിദ്യാർത്ഥികളുടെ അക്കൗണ്ടുകൾക്കും ഈ ചാർജ് ബാധകമല്ലെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. നിർദ്ദിഷ്ട തുകയേക്കാൾ കൂടുതൽ ഇടപാടുകൾക്കായി ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കാൻ തുടങ്ങി എന്നാണ് റിപ്പോർട്ട്. കൂടാതെ, ഓഗസ്റ്റ് മുതൽ, ബാങ്ക് അവധി ദിവസങ്ങളിലെ ക്യാഷ് ഡെപ്പോസിറ്റ് ഇടപാടുകൾക്ക് ആക്സിസ് ബാങ്ക് 50 രൂപ സൗകര്യ ഫീസ് ഏർപ്പെടുത്തിയിരുന്നു.

എയ‍ർ ഇന്ത്യ വിമാനത്തിൽ ല​ഗേജ് ചാ‍ർജ് ഉയ‍‍ർത്തി

നവംബറിലെ ബാങ്ക് അവധി ദിനങ്ങൾ

നവംബറിലെ ബാങ്ക് അവധി ദിനങ്ങൾ

നവംബർ മാസത്തിൽ എട്ട് ദിവസം ബാങ്കുകൾക്ക് അവധിയാണ്. നവംബറിൽ, നാല് ഞായറാഴ്ചകളും രണ്ട് ശനിയാഴ്ചകളും ബാങ്കുകൾ അടച്ചിടും. കൂടാതെ ഈ മാസം ദീപാവലി, ഗുരു നാനക് ജയന്തി എന്നീ രണ്ട് ദിവസങ്ങളും ബാങ്കുകൾക്ക് അവധി ദിനമാണ്. വിവിധ സംസ്ഥാനങ്ങൾക്ക് പ്രത്യേക പൊതു അവധിദിനങ്ങൾ ഉണ്ടായിരിക്കും. ബാങ്ക് അവധിദിനങ്ങൾ അനുസരിച്ച് ബാങ്കുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉപഭോക്താക്കൾക്ക് ആസൂത്രണം ചെയ്യാവുന്നതാണ്.

ഇന്ത്യയിൽ സ്റ്റാമ്പ് ഡ്യൂട്ടി എന്നാൽ എന്താണ്?

English summary

Banks New Rules To Levying Charges, Extra Fees For Bank Transactions On Holidays And Non-Business Hours | കാശ് പിടിക്കാൻ പുതിയ നിയമങ്ങളുമായി ബാങ്കുകൾ, ഈ ദിവസങ്ങളിലെ ബാങ്ക് ഇടപാടുകൾക്ക് അധിക ഫീസ്

Some banks charge customers to deposit and withdraw money during bank holidays and non-business hours. Read in malayalam.
Story first published: Tuesday, November 3, 2020, 9:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X