മൂന്ന് കാരണങ്ങള്‍; താമസിയാതെ റിലയന്‍സ് 3,100 കടക്കും; വാങ്ങുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസങ്ങള്‍ക്കു ശേഷം വിപണികളില്‍ ഇന്ന് മികച്ച മുന്നേറ്റം ദൃശ്യമായി. ഒമിക്രോണ്‍ സംബന്ധിച്ച ആശങ്കകള്‍ ലഘൂകരിച്ചതും ആഗോള സൂചകങ്ങള്‍ അനുകൂലമായതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇന്ന് സെന്‍സെക്‌സ് 900 പോയിന്റ് കുതിപ്പ് നടത്തിയത്. ഇതില്‍ ലാര്‍ജ് കാപ്പ് സ്റ്റോക്കായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളിലുണ്ടായ കുതിപ്പും അനുകൂല ഘടകമായി പ്രവര്‍ത്തിച്ചു. ഒരു ഘട്ടത്തില്‍ റിലയന്‍സ് ഓഹരികള്‍ നിര്‍ണായകമായ 2,400 നിലവാരവും ഭേദിച്ച് മുന്നേറിയിരുന്നു. ഇതിനിടെ, രാജ്യാന്തര നിക്ഷേപ സ്ഥാപനമായ ഗോള്‍ഡ്മാന്ഡ സാക്‌സ്, റിലയന്‍സ് ഓഹരികളുടെ വില, ദീര്‍ഘ കാലയളവില്‍ 83 ശതമാനവും സമീപഭാവിയില്‍ 3,100 കടക്കാമെന്ന് സൂചിപ്പിച്ചു. പ്രധാനമായും മൂന്ന് ഘകങ്ങളുടെ അടസ്ഥാനത്തിലാണ് അവര്‍ ഈ പ്രവചനം നടത്തിയിരിക്കുന്നത്.

 

റിലയന്‍സ് ഇന്‍ഡസ്ട്രീസ്

റിലയന്‍സ് ഇന്‍ഡസ്ട്രീസ്

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 1966-ല്‍ 15 ലക്ഷം രൂപ മൂലധനം ഉപയോഗിച്ച് തുടങ്ങിയ റിലയന്‍സ് ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ്് എന്‍ജിനീയേര്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇന്നു കാണുന്ന വമ്പന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആയി വളര്‍ന്നത്. ഗുജറാത്ത് സ്വദേശിയുിം സംരംഭകുമായിരുന്ന ധീരുഭായി അംബാനി, തുണിമില്ലില്‍ നിന്നും ആരംഭിച്ച ബിസിനസ്, പിന്നീട് എണ്ണ പര്യവേഷണം, പെട്രോകെമിക്കല്‍, റീട്ടെയില്‍ ബിസിനസ്, മീഡിയ, ടെലികോം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളിലും ശക്തമായ സാന്നിധ്യമറിക്കുന്ന കമ്പനിയായി മകന്‍ മുകേഷ് അംബാനിയിലൂടെ വളര്‍ന്നു പന്തലിച്ചു. ഒരു പ്രദേശത്ത് മാത്രം കെട്ടിപ്പടുക്കുന്നതില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല ഗുജറാത്തിലെ ജാംനഗറില്‍ സ്ഥാപിച്ചു. 1985-ല്‍ റിലയന്‍സ് ഇന്‍ഡസട്രീസ് എന്ന പേര് സ്വീകരിച്ചു.

Also Read: 2 ബ്ലൂചിപ് ഫാര്‍മ സ്‌റ്റോക്കുകള്‍ 40% വിലക്കുറവില്‍; ലോക്ക്ഡൗണൊന്നും ബാധിക്കില്ല; വാങ്ങുന്നോ?

ലക്ഷ്യവില 3,185

ലക്ഷ്യവില 3,185

നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (BSE: 500325, NSE: RELIANCE) ഓഹരികള്‍ 2,381 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 3,185 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് രാജ്യാന്തര നിക്ഷേപ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനുള്ളില്‍ 35 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. ദീര്‍ഘ കാലയളവില്‍ 83 ശതമാനം നേട്ടം വരെ ലഭിക്കാം. കഴിഞ്ഞ ഒരു വര്‍ഷക്കാലയാളവിലെ റിലയന്‍സ് ഓഹരികളുടെ ഉയര്‍ന്ന വില 2,751.35 രൂപയാണ്. ഇക്കാലയളവിലെ കുറഞ്ഞ വില 1830 രൂപയുമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 15.6 ലക്ഷം കോടിയാണ് റിലയന്‍സിന്റെ വിപണി മൂലധനം.

Also Read: ഒമിക്രോണ്‍ വരുമ്പോള്‍ 15% നേട്ടം തരുന്ന സ്‌റ്റോക്ക്; ഏതെന്ന് അറിയാമോ?

3 ഘടകങ്ങള്‍

3 ഘടകങ്ങള്‍

റിലയന്‍സ് ഓഹരികള്‍ അടുത്ത ഒരു വര്‍ഷത്തിനകം 3,000 കടക്കുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് പറയുന്നത് മൂന്ന ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്. കമ്പനിയുടെ ഓരോ വിഭാഗത്തിലുമുളള ബിസിനസ് സംരംഭങ്ങളിലെ വളര്‍ച്ചയില്‍ കാണിക്കുന്ന മികച്ച ഉണര്‍വ്, പുതിയതായുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങള്‍, പുനരുപയോഗ ഊര്‍ജ മേഖലയിലേക്കുള്ള ചുവടുവയ്പ്പില്‍ കൃത്യമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ റിലയന്‍സിന്റെ ഭാവി വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ ഘടകങ്ങളുടെ സംയോജനത്തിലൂടെ 2023 സാമ്പത്തിക വര്‍ഷത്തിനകം വരുമാനത്തില്‍ 41 ശതമാനം വാര്‍ഷിക വളര്‍ച്ച റിലയന്‍സ് കൈവരിക്കും. ഇത് നിക്ഷേപകനെ സംബന്ധിച്ച് ഓഹരികളിലെ ആദായത്തിലുള്ള റിസ്‌ക് കുറയ്ക്കാന്‍ ഉപകരിക്കും.

Also Read: 180 ദിവസത്തില്‍ 18% ലാഭം; ഈ ഐടി സ്റ്റോക്ക് വങ്ങിക്കാമെന്ന് നിര്‍ദേശം

ഗ്രീന്‍ എനര്‍ജി

ഗ്രീന്‍ എനര്‍ജി

ഈ വര്‍ഷമാദ്യമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പുനരുപയോഗ ഊര്‍ജത്തിന്റെ മേഖലയിലേക്ക് കമ്പനി കടക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനകം 75,000 കോടി രൂപയുടെ വമ്പന്‍ നിക്ഷേപം നടത്തുമെന്നും അറിയിച്ചിരുന്നു. 2035-ഓടെ മലിനീകരണത്തിന്റെ തോത് കുറയ്ക്കുമെന്ന മുന്‍ ലക്ഷ്യത്തോട് ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു ഈ പ്രഖ്യാപനം. ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ വിപണി 12 മുതല്‍ 18 ശതമാനം വളര്‍ച്ചയോടെ മൂന്നര ലക്ഷം കോടി രൂപയാകുമെന്നാണ് നിഗമനം. ഇതിലൂടെ ഗ്രീന്‍ എനര്‍ജി വിഭാഗത്തില്‍ നിന്നും റിലയന്‍സ്, 2040-ഓടെ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ പ്രവര്‍ത്തന ലാഭം നേടിയേക്കാമെന്നാണ് വിലയിരുത്തല്‍.

Also Read: മികച്ച 3 കമ്പനികള്‍ ഒരു വര്‍ഷത്തെ താഴ്ന്ന വിലയില്‍; വാങ്ങിയാലോ?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Based On Three Factors Goldman Sachs Recommends To Buy Reliance For 3200

Based On Three Factors Goldman Sachs Recommends To Buy Reliance For 3200
English summary

Based On Three Factors Goldman Sachs Recommends To Buy Reliance For 3200

Based On Three Factors Goldman Sachs Recommends To Buy Reliance For 3200
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X