കരടിപ്പോരില്‍ വിറകൊണ്ട് വിപണി; 3 ദിവസത്തില്‍ സെന്‍സെക്‌സിന് നഷ്ടം 1,800 പോയിന്റ്; നാളെ നിര്‍ണായകം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണികളില്‍ ഇടിവ് നേരിട്ടു. മൂന്ന് ദിവസത്തിനിടെ സെന്‍സെക്‌സില്‍ നഷ്ടം 1800-ലേറെ പോയിന്റാണ്. പണപ്പെരുപ്പ ഭീഷണിയും ദുര്‍ബല ആഗോള സൂചകങ്ങളും ഡെറിവേറ്റീവ് വിഭാഗത്തിലെ വീക്ക്‌ലി എക്‌സ്പയറിയും തകര്‍ച്ചയുടെ ആഘാതം കൂട്ടി. എങ്കിലും അവസാന നിമിഷങ്ങളിലെ ബുള്ളുകളുടെ പ്രതിരോധം കാരണം നൂറോളം പോയിന്റ് നിഫ്റ്റിക്ക് തിരിച്ചു പിടിക്കാനായത് ആശ്വാസം പകര്‍ന്നു. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 181 പോയിന്റ് നഷ്ടത്തില്‍ 17,757-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 634 പോയിന്റ് ഇടിഞ്ഞ് 59,464-ലും ഇന്ന് ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 190 പോയിന്റ് നഷ്ടത്തോടെ 37,850-ലും വ്യാപാരം അവസാനിപ്പിച്ചു.

 

6 ഘടകങ്ങള്‍

6 ഘടകങ്ങള്‍

>> ബജറ്റിന് മുന്നോടിയായുള്ള ലാഭമെടുപ്പ്.
>> വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വീണ്ടും വില്‍പ്പനക്കാരായത്.
>> കമ്പനികള്‍ മൂന്നാം പാദത്തില്‍ വരുമാന വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും അറ്റാദായത്തില്‍ ഇടിവ് ഉണ്ടാകുന്നത്.
>> ക്രൂഡോയില്‍ വില 88 ഡോളറിലെത്തി, പണപ്പെരുപ്പ തോത് വര്‍ധിപ്പിക്കുമെന്ന ആശങ്ക.
>> 2021 മേയ് മാസത്തിന് ശേഷം കോവിഡ് പ്രതിദിന രോഗനിരക്ക് 3 ലക്ഷം കടന്നു.
>> യുഎസ് ട്രഷറി ബോണ്ട് നിരക്ക് 2 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍.

Also Read: മികച്ച റിസള്‍ട്ട് പ്രഖ്യാപിക്കാവുന്ന കമ്പനി തെരയുകയാണോ? എങ്കില്‍ 9 സ്‌റ്റോക്കുകള്‍ ഇതാ; നോക്കിവെച്ചോളൂ

നേട്ടവും കോട്ടവും

നേട്ടവും കോട്ടവും

ഇന്നും വിപണിയില്‍ സമ്മിശ്ര പ്രതികരണമാണ് ദൃശ്യമായത്. ഊര്‍ജം, റിയാല്‍റ്റി, മെറ്റല്‍ വിഭാഗം ഓഹരികള്‍ നേട്ടത്തില്‍ അവസാനിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസത്തെപോലെ ഓട്ടോ, എഫ്എംസിജി, ഐടി, ഫാര്‍മ മേഖലകളില്‍ ഇടിവ് തുടര്‍ന്നു. ഈ വിഭാഗം ഓഹരികള്‍ 0.8 മുതല്‍ 1.7 ശതമാനം വരെ ഇടിവ് നേരിട്ടു. അതേസമയം, നഷ്ടത്തിലാണെങ്കിലും മുന്‍നിര ബാങ്കിംഗ് ഓഹരികളില്‍ ആഘാതം കുറവായിരുന്നു. ബിഎസ്ഇയിലെ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം സൂചികകളില്‍ കാര്യമായ വ്യതിയാനം ഇല്ലാതെ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മൂവ്മെന്റ്

നിഫ്റ്റി മൂവ്മെന്റ്

ഡെറിവേറ്റീവ് വിഭാഗത്തിലെ വീക്ക്‌ലി എക്‌സപയറിയായിരുന്ന ഇന്ന് നിഫ്റ്റിയില്‍ നേരിയ നഷ്ടത്തോടെയായിരുന്നു തുടക്കം. 17 പോയിന്റ് താഴ്ന്ന് 17,921-ലായിരുന്നു ആരംഭം. തൊട്ടുപിന്നലെ തന്നെ 17,943-ലെത്തി ഇന്നത്തെ ഉയര്‍ന്ന നിലവാരം കുറിച്ചു. പിന്നീട് സൂചികകളില്‍ ക്രമാനുഗതമായ ഇടിവ് നേരിടുകയായിരുന്നു. വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ ചാഞ്ചാട്ടം ശക്തമായിരുന്നു. ഇടിവിനെതിരേ നേരിയ പ്രതിരോധം ഉയര്‍ന്നു വന്നതും ഈ ഘട്ടത്തിലായിരുന്നു. 2.30-ഓടെ ഇന്നത്തെ താഴ്ന്ന നിലവാരമായ 17,648-ലെത്തിയ ശേഷമാണ് തിരിച്ചുവരവിനുള്ള കാര്യമായ ശ്രമം കാണാനായത്. അതിലൂടെ 100 പോയിന്റ് തിരികെ പിടിക്കാനും 17,750-ന് മുകളില്‍ നില്‍്ക്കാനും സാധിച്ചു. അതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്‌സ് (VIX), സൂചികകളില്‍ ഏറ്റക്കുറച്ചില്‍ അനുഭവപ്പെട്ടിട്ടും 0.03 ശതമാനം മാത്രമെ മാറിയിട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്.

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,085 ഓഹരികളില്‍ 1,045 ഓഹരികളില്‍ വില വര്‍ധനവും 1,005 ഓഹരികളില്‍ വിലയിടിവും 35 എണ്ണം വില വ്യതിയാനം ഇല്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ (എഡി) റേഷ്യോ 1.04-ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.84 ആയിരുന്നു. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികളില്‍ വലിയ തിരിച്ചടി ഉണ്ടായില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 209 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍ 288 കമ്പനികള്‍ നഷ്ടത്തിലും 4 എണ്ണം വില വ്യതിയാനമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.

Also Read: 50-ലേറെ അനലിസ്റ്റുകളുടെ സര്‍വേ; കുറഞ്ഞത് 25% ലാഭം നല്‍കാവുന്ന 11 ബാങ്ക് ഓഹരികള്‍ ഇതാ

പ്രധാന ഓഹരികളുടെ പ്രകടനം

പ്രധാന ഓഹരികളുടെ പ്രകടനം

>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 15 എണ്ണം ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ 5 ശതമാനത്തോളം മുന്നേറി. എയര്‍ടെല്‍ ഒന്നര ശതമാനത്തിലധികം ഉയര്‍ന്നു. ഗ്രാസിം, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ എന്നീ ഓഹരികള്‍ ഒരു ശതമാനത്തിലധികം നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 35 എണ്ണവും വിലയിടിവ് രേഖപ്പെടുത്തി. പ്രവര്‍ത്തനഫലം പുറത്തുവിട്ട ബജാജ് ഫിന്‍സേര്‍വ് 4.5 ശതമാനം ഇടിവ് നേരിട്ടു. ബജാജ് ഓട്ടോ, ഡിവീസ് ലാബ് എന്നിവ 3 ശതമാനത്തിലേറെയും ഇടിഞ്ഞു. ഇന്‍ഫോസിസ്, ടിസിഎസ്, സണ്‍ ഫാര്‍മ, യൂണിലിവര്‍, ഒഎന്‍ജിസി എന്നീ ഓഹരികളുടെ വില രണ്ടു ശതമാനവും ഇറങ്ങി.

Read more about: stock market share market
English summary

Bears Firm Grip On Market Sensex Lose 1800 Points In 3 Days FMCG IT Pharma Auto Drags And Metal Realty Shines

Bears Firm Grip On Market Sensex Lose 1800 Points In 3 Days FMCG IT Pharma Auto Drags And Metal Realty Shines
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X