ഓട്ടോ, ഐടി ഓഹരികളുടെ മികച്ച പ്രകടനം; ഓഹരി വിപണിയിൽ ഇന്ന് നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ തുടർച്ചയായ രണ്ടാം ദിവസവും ഓട്ടോ, ഐടി ഓഹരികളൃുടെ പിന്തുണയിൽ നേട്ടം കൈവരിച്ചു. സെൻസെക്സ് 429 പോയിൻറ് അഥവാ 1.21 ശതമാനം ഉയർന്ന് 35,843.70 ലെത്തി. നിഫ്റ്റി സൂചിക122 പോയിൻറ് അല്ലെങ്കിൽ 1.17 ശതമാനം ഉയർന്ന് 10,552ൽ ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ 1.13 ശതമാനവും 0.89 ശതമാനവും ഉയർന്നു.

ഈ ദിവസത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മേഖലയാണ് നിഫ്റ്റി ഓട്ടോ. ഏകദേശം 3 ശതമാനം വർദ്ധനവാണ് നിഫ്റ്റി ഐടി കൈവരിച്ചിരിക്കുന്നത്. നിഫ്റ്റി മെറ്റൽ 0.98 ശതമാനം ഉയർന്നു. അതേസമയം, നിഫ്റ്റി ബാങ്ക് 0.11 ശതമാനം ഇടിവ് രേഖപ്പെടുത്തി. എം ആൻഡ് എം, ഹീറോ മോട്ടോകോർപ്പ്, സിപ്ല, ടൈറ്റാൻ, എച്ച്സി‌എൽ ടെക്നോളജീസ് എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഇന്ന് നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, യു‌പി‌എൽ, വേദാന്ത, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐഷർ മോട്ടോഴ്‌സ് എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

 

സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് 1% ഇടിവ്; ഐസിഐസിഐ ബാങ്കിന് കനത്ത നഷ്ടം

ഓട്ടോ, ഐടി ഓഹരികളുടെ മികച്ച പ്രകടനം; ഓഹരി വിപണിയിൽ ഇന്ന് നേട്ടം

ഇന്ത്യൻ രൂപ ഡോളറിന് എതിരെ 56 പൈസ ഉയർന്ന് 75.04ൽ ക്ലോസ് ചെയ്തു. ബുധനാഴ്ച ഇത് 75.60 എന്ന നിലയിലായിരുന്നു. ജർമ്മനി ആസ്ഥാനമായുള്ള ബയോൺ ടെക്കിനൊപ്പം വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിൻ വിജയ സാധ്യത തെളിയിച്ചതായി കമ്പനിയുടെ യുഎസ് വിഭാഗം അറിയിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച ഫൈസറിന്റെ ഓഹരികൾ എട്ട് ശതമാനത്തിലധികം ഉയർന്നു. ആദ്യഘട്ടത്തിൽ നടത്തിയ മനുഷ്യ പരീക്ഷണങ്ങളിൽ വാക്സിൻ സുരക്ഷിതമാണെന്ന് കണ്ടെത്തി.

വിപണിയിലെ മുന്നേറ്റത്തിന് അനുകൂലമായ ദിവസമായിരുന്നു ഇന്ന്. എൻ‌എസ്‌ഇയിലെ 1,090 ഓഹരികൾ നേട്ടത്തോടെ അവസാനിച്ചപ്പോൾ 720 ഓഹരികൾ നഷ്ടത്തിൽ അവസാനിച്ചു.

സെൻസെക്സ് ഇന്ന് 500 പോയിന്റ് കുതിച്ചു, നിഫ്റ്റി 10,400 ന് മുകളിൽ

English summary

Better performance of auto and IT stocks; Stock market gains today | ഓട്ടോ, ഐടി ഓഹരികളുടെ മികച്ച പ്രകടനം; ഓഹരി വിപണിയിൽ ഇന്ന് നേട്ടം

Indian benchmark indices gained for the second consecutive day, gaining support from auto and IT stocks. Read in malayalam.
Story first published: Thursday, July 2, 2020, 16:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X