വ്യാജ വാട്ട്‌സ്ആപ്പ് കോളുകളും സന്ദേശങ്ങളും സൂക്ഷിക്കുക; അക്കൗണ്ട് ഉടമകൾക്ക് എസ്‌ബി‌ഐ മുന്നറിയിപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം; വാട്സ് ആപ് ഉപയോഗത്തിൽ ജാഗ്രത പുലർത്തണമെന്ന് അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പുമായി എസ്ബിഐ. എസ്എംഎസ് വഴിയും ഫോൺ കോളുകൾ വഴിയും അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തുന്ന സംഘം വാട്സ് ആപിലും പിടിമുറുക്കിയ സാഹചര്യത്തിലാണ് എസ്ബിഐയുടെ മുന്നറിയിപ്പ്.

ഉപഭോക്താക്കളെ വാട്സ് ആപ് അക്കൗണ്ടുകൾ വഴിയാണ് ഇപ്പോൾ തട്ടിപ്പ് സംഘങ്ങൾ ലക്ഷ്യമിടുന്നത്. സൈബർ കുറ്റവാളികൾ നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്! ദയവായി അറിഞ്ഞിരിക്കുക, ജാഗ്രത പാലിക്കുക എസ്ബിഐ ട്വീറ്റ് ചെയ്തു. ഡിജിറ്റൽ പണമിടപാടുകൾ ഉയർന്നതോടെ ഇത്തരം തട്ടിപ്പ് സംഘങ്ങൾ വ്യാപകമായി വലവിരിച്ചിട്ടുണ്ടെന്ന് എസ്ബിഐ വ്യക്തമാക്കുന്നു.

വ്യാജ വാട്ട്‌സ്ആപ്പ് കോളുകളും സന്ദേശങ്ങളും സൂക്ഷിക്കുക; അക്കൗണ്ട് ഉടമകൾക്ക് എസ്‌ബി‌ഐ മുന്നറിയിപ്പ്

 

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ബാങ്കിന്റെ ഇമെയിലുമായി സാമ്യമുള്ള വ്യാജ മെയിലുകളിൽ ജാഗ്രത പാലിക്കാൻ എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എസ്‌ബി‌ഐയുടെ പേരിലും ശൈലിയിലുമുള്ള എന്റിറ്റികളിൽ നിന്ന് ഉപയോക്താക്കൾക്ക് വ്യാജ അലേർട്ട് ഇമെയിലുകൾ ലഭിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം ഇമെയിലുകൾ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും എസ്ബിഐ ഒരിക്കലും ഇത്തരം മെയിലുകൾ അയക്കില്ലെന്നുമായിരുന്നു മുന്നറിയിപ്പ്.

ചില തട്ടിപ്പ് രീതികളെ കുറിച്ചും എസ്ബി ഐ മുന്നറിയിപ്പ് നൽകുന്നുണ്ട്. ലോട്ടറി അടിച്ചെന്നും എസ്ബിഐ നമ്പറുമായി ബന്ധപ്പെടണം എന്നും ആവശ്യപ്പെട്ട് കൊണ്ട് നമ്പർ നൽകുന്നതാണ് ഇവയിൽ ഒന്ന്.എസ്ബിഐയ്ക്ക് അത്തരത്തിൽ ലോട്ടറി, ലക്കി ഡ്രോ സ്കീമുകൾ ഇല്ലെന്ന് ബാങ്ക് വ്യക്തമാക്കുന്നു.

ഭവന-വാഹന വായ്പകള്‍ക്ക് ഇളവ് അനുവദിച്ച് എസ്ബിഐ; പ്രോസസിംഗ് ഫീസും ഒഴിവാക്കി

കേരളത്തില്‍ സ്വര്‍ണവില 240 രൂപ കുറഞ്ഞു; പുതിയ നികുതി സ്വര്‍ണ വ്യാപാരത്തിന് തിരിച്ചടിയാകുമോ?

ഓഹരി തിരിച്ചുവാങ്ങല്‍, നിര്‍ണായക നീക്കത്തിന് ടിസിഎസ്

Read more about: sbi banking
English summary

beware of Fake WhatsApp Calls and Messages; SBI warns account holders

beware of Fake WhatsApp Calls and Messages; SBI warns account holders
Story first published: Monday, October 5, 2020, 13:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X