ഇന്ന് ഭാരത് ബന്ദ്: പണിമുടക്കിൽ ബാങ്ക് യൂണിയനുകളും, എടിഎമ്മുകൾ കാലിയാകാൻ സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ അഖിലേന്ത്യാ പൊതു പണിമുടക്കിൽ അല്ലെങ്കിൽ ഭാരത് ബന്ദിൽ പങ്കുചേരുമെന്ന് നിരവധി ബാങ്ക് എംപ്ലോയീസ് യൂണിയനുകൾ പ്രഖ്യാപിച്ചതിനാൽ ബാങ്കിംഗ് സേവനങ്ങളും സാരമായി ബാധിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രധാന ബാങ്കുകൾ എല്ലാം തന്നെ പണിമുടക്കുന്നതിനാൽ എടിഎമ്മുകളെയും ബ്രാഞ്ച് സേവനങ്ങളെയും ബാധിച്ചേക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (എസ്‌ബി‌ഐ) പണിമുടക്ക് ബാധിക്കില്ല. ഇന്നത്തെ ഭാരത് ബന്ദിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇതാ..

 

സമരത്തിൽ പങ്കെടുക്കുന്നവർ

സമരത്തിൽ പങ്കെടുക്കുന്നവർ

പണിമുടക്കിൽ വിവിധ വ്യാവസായിക ട്രേഡ് യൂണിയനുകൾ, വനിതാ, കർഷക കൂട്ടായ്‌മകൾ എന്നിവയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇടത് പാർട്ടികളും കേന്ദ്ര ട്രേഡ് യൂണിയനുകളും പിന്തുണയ്ക്കും. സമരത്തിൽ പങ്കെടുക്കുന്ന യൂണിയനുകളിൽ ഓൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ (എ.ഐ.യു.ടി.യു.സി), സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയനുകൾ (സി.ഐ.ടി.യു), ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (എ.ഐ.ടി.യു.സി), ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം.എസ്), സ്വയംതൊഴിൽ വനിതാ അസോസിയേഷൻ (സെവാ) എന്നിവ ഉൾപ്പെടുന്നു. ഓൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയനുകൾ (എ.ഐ.സി.സി.ടി.യു), ലേബർ പ്രോഗ്രസീവ് ഫെഡറേഷൻ (എൽ.പി.എഫ്), യുണൈറ്റഡ് ട്രേഡ് യൂണിയൻ കോൺഗ്രസ് (യു.ടി.യു.സി), ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐ.എൻ.ടി.യു.സി), ട്രേഡ് യൂണിയൻ കോർഡിനേഷൻ സെന്റർ (ടി.യു.സി.സി) തുടങ്ങിയവയും പങ്കെടുക്കും.

പ്രധാന ആവശ്യം

പ്രധാന ആവശ്യം

കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട തൊഴിൽ പരിഷ്കാരങ്ങൾ ഉപേക്ഷിക്കണമെന്നാണ് ഭാരത് ബന്ദിന്റെ പ്രധാന ആവശ്യം. അടുത്തിടെ പാസാക്കിയ ബിൽ 44 തൊഴിൽ നിയമങ്ങളെ നാല് കോഡുകളായി ലയിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. വേതനം, വ്യാവസായിക ബന്ധം, സാമൂഹിക സുരക്ഷ, സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ എന്നിങ്ങനെ.

ബാങ്ക് തട്ടിപ്പ്: മുൻ മാരുതി എംഡി ജഗദീഷ് ഖട്ടറിനെതിരെ സിബിഐ കേസെടുത്തു

മറ്റ് ആവശ്യങ്ങൾ

മറ്റ് ആവശ്യങ്ങൾ

തൊഴിൽ പരിഷ്കാരങ്ങളുടെ എതിർപ്പിനുപുറമെ താഴെ പറയുന്നവയാണ് മറ്റ് ആവശ്യങ്ങൾ

  • മിനിമം വേതനം വർദ്ധിപ്പിക്കുക
  • പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം നിർത്തുക
  • വിവാദമായ പൗരത്വ ഭേദഗതി നിയമം (സി‌എ‌എ)
  • ദേശീയ പൗരന്മാരുടെ രജിസ്റ്റർ (എൻ‌ആർ‌സി)
  • ദേശീയ പോപ്പുലേഷൻ രജിസ്റ്റർ (എൻ‌പി‌ആർ)

ബാങ്ക് അക്കൗണ്ട് തുടങ്ങാൻ മതം രേഖപ്പെടുത്തേണ്ടതുണ്ടോ?

ബാങ്ക് യൂണിയനുകൾ

ബാങ്ക് യൂണിയനുകൾ

എടിഎമ്മുകളെയും ബ്രാഞ്ച് സേവനങ്ങളെയും ബാധിക്കുന്ന തരത്തിൽ ആറ് ബാങ്ക് യൂണിയനുകൾ പണിമുടക്കിൽ പങ്കുചേരും. എന്നിരുന്നാലും, എസ്‌ബി‌ഐയും സിൻഡിക്കേറ്റ് ബാങ്കും ഉപഭോക്താക്കൾക്ക് സുഗമമായ പ്രവർത്തനം ഉറപ്പു നൽകിയുട്ടുണ്ട്. ബാങ്കുകളുടെ നെറ്റ് ബാങ്കിംഗ് സേവനം 24 മണിക്കൂറും പ്രവർത്തിക്കുന്നതിനാൽ പണം കൈമാറ്റം ഓൺലൈനിൽ നടത്താം.

ബാങ്കിൽ ലോക്കറിൽ സ്വർണം സൂക്ഷിക്കുന്നവർ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ബാധകമായ നിരക്കുകളും

English summary

ഇന്ന് ഭാരത് ബന്ദ്: പണിമുടക്കിൽ ബാങ്ക് യൂണിയനുകളും, എടിഎമ്മുകൾ കാലിയാകാൻ സാധ്യത

Banking services are also expected to be affected, as several bank employee unions have announced that they will participate in today's all-India general strike. Read in malayalam.
Story first published: Wednesday, January 8, 2020, 7:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X