മൂന്നിലൊന്ന് വിലയില്‍ ഓഹരികള്‍; ജീവനക്കാര്‍ക്ക് ബിപിസിഎല്‍ കരുതുന്ന 'സമ്മാനം' ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവനക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഓഹരി വാഗ്ദാനം ചെയ്യാന്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍) തീരുമാനിച്ചു. ഇതോടെ വിപണി വിലയുടെ മൂന്നിലൊന്ന് കൊടുത്ത് ഓഹരികള്‍ വാങ്ങാന്‍ ബിപിസിഎല്‍ ജീവനക്കാര്‍ക്ക് കഴിയും. സ്വകാര്യവത്കരണം നടപ്പിലാകും മുന്‍പ് ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിപിസിഎല്‍ നല്‍കുന്ന പ്രത്യേക പാരിതോഷികമാണിത്. 'എപ്ലോയീ സ്‌റ്റോക്ക് പര്‍ച്ചേസ് പദ്ധതി' (ഇഎസ്പിഎസ്) പ്രകാരം ജീവനക്കാര്‍ക്ക് ട്രസ്റ്റ് മെക്കാനിസം വഴി ഓഹരി വില്‍ക്കാനുള്ള നീക്കത്തിന് വെള്ളിയാഴ്ച്ച ബിപിസിഎല്‍ ബോര്‍ഡ് അനുമതി നല്‍കി. പുതിയ തീരുമാനം ഇപ്പോഴത്തെ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാണ്.

 
മൂന്നിലൊന്ന് വിലയില്‍ ഓഹരികള്‍; ജീവനക്കാര്‍ക്ക് ബിപിസിഎല്‍ കരുതുന്ന 'സമ്മാനം' ഇങ്ങനെ

നിലവില്‍ കമ്പനിയുടെ 9.33 ശതമാനത്തോളം ഓഹരി ബിപിഎസില്‍ ട്രസ്റ്റിന്റെ കൈവശമുണ്ട്. ഇതില്‍ 2 ശതമാനം ജീവനക്കാര്‍ക്ക് സമര്‍പ്പിക്കാനാണ് ബിപിസിഎല്ലിന്റെ ആലോചന. അടുത്ത ആറുമാസംകൊണ്ട് വിപണി വിലയുടെ മൂന്നിലൊന്ന് മൂല്യത്തില്‍ ഓഹരികള്‍ വാങ്ങാന്‍ ജീവനക്കാര്‍ക്ക് കമ്പനി അവസരമൊരുക്കും. ഗ്രേഡ് അടിസ്ഥാനപ്പെടുത്തിയായിരിക്കും ഓരോ ജീവനക്കാരനും എത്ര ഓഹരികള്‍ വരെ വാങ്ങാമെന്ന് നിശ്ചയിക്കുക. ബോര്‍ഡ് സമിതിയിലുള്ള ഡയറക്ടര്‍മാര്‍ക്കും കമ്പനി ഓഹരി വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. ഇതേസമയം ഇഎസ്പിഎസ് വഴി വാങ്ങുന്ന ഓഹരികള്‍ക്ക് ഒരുവര്‍ഷത്തെ 'ലോക്ക് ഇന്‍' കാലയളവുണ്ടായിരിക്കും. അതായത് ഓഹരി വാങ്ങുന്നവര്‍ക്ക് ഒരുവര്‍ഷം ഇവ കൈമാറാന്‍ കഴിയില്ല. ബിപിസിഎല്‍ ട്രസ്റ്റിന്റെ പക്കല്‍ മിച്ചം വരുന്ന 7.33 ശതമാനം ഓഹരി എന്തുചെയ്യമെണമെന്ന കാര്യത്തില്‍ കമ്പനി ഇനിയും ആലോചന നടത്തുകയാണ്. വെള്ളിയാഴ്ച്ച ഓഹരിയൊന്നിന് 403.40 രൂപ എന്ന നിലയ്ക്കാണ് ബിപിസിഎല്‍ സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്.

എന്തായാലും പുതിയ നടപടിയില്‍ ബിപിസിഎല്ലില്‍ സര്‍ക്കാരിനുള്ള ഓഹരി പങ്കാളിത്തത്തില്‍ മാറ്റമുണ്ടാകില്ല. നിലവില്‍ കൈവശമുള്ള 52.98 ശതമാനം ബിപിസിഎല്‍ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്. ബിപിസിഎല്ലിന്റെ വില്‍പ്പന നടപടി 2022 ഏപ്രിലിനകം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര അറിയിച്ചുകഴിഞ്ഞു. നിലവില്‍ സ്വകാര്യ നിക്ഷേപകരില്‍ നിന്നും കമ്പനി വാങ്ങാനുള്ള താത്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ് സര്‍ക്കാര്‍. താത്പര്യപത്രം കിട്ടിയാല്‍ ഒരുമാസത്തിനകം ബിപിസിഎല്‍ വസ്തുവകകളുടെ മൂല്യനിര്‍ണയം തുടങ്ങും. രണ്ട് മാസത്തിനകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ആറുമാസംകൊണ്ട് 'ഫൈനാന്‍ഷ്യല്‍ ബിഡ്' പ്രഖ്യാപിക്കാനാണ് സര്‍ക്കാരിന്റെ ആലോചന. രണ്ടുമാസത്തിനകം ഫൈനാന്‍ഷ്യല്‍ ബിഡ് അംഗീകരിച്ച് ശേഷം അഞ്ചുമാസത്തിനകം മറ്റു നടപടികളും കേന്ദ്രം പൂര്‍ത്തിയാക്കും. തുടര്‍ന്ന് സ്വതന്ത്ര നിരീക്ഷണ സമിതിയെ നിയോഗിച്ച് നാലുമാസംകൊണ്ട് കമ്പനി കൈമാറ്റം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

Read more about: bpcl
English summary

Bharat Petroleum Corp to offer stock options to employees at one-third of the price

Bharat Petroleum Corp to offer stock options to employees at one-third of the price. Read in Malayalam.
Story first published: Saturday, September 5, 2020, 18:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X