നിലവില്‍ ആമസോണുമായി ഒരു തരത്തിലുള്ള ചര്‍ച്ചകളുമില്ല; വിശദീകരണവുമായി ഭാരതി എയര്‍ടെല്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാരതി എയര്‍ടെല്ലില്‍ കുറഞ്ഞത് രണ്ട് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരി വാങ്ങാന്‍ ഇ-കൊമേഴ്‌സ് വമ്പനായ ആമസോണ്‍ ചര്‍ച്ചകള്‍ നടത്തുന്നുവെന്ന വാര്‍ത്തകള്‍ ഏതാനും മണിക്കൂറുകള്‍ക്കാണ് പുറത്തുവന്നത്. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ സംബന്ധിച്ച വിശദീകരണവുമായി ഇപ്പോള്‍ ഭാരതി എയര്‍ടെല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നിലവിലെ ഘട്ടത്തില്‍ അത്തരത്തിലുള്ള ഒരു നിര്‍ദേശവും പരിഗണനയിലില്ലെന്ന് പ്രസ്താവനയുമായാണ് ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍ രംഗത്തെത്തിയിരിക്കുന്നത്.

 

വലിയ വാര്‍ത്തയായിരുന്നു

കഴിഞ്ഞ ആറ് ആഴ്ചകളിലായി, റിലയന്‍സ് ഇന്‍ഡസ്ട്രസിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോ, ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള ആഗോള നിക്ഷേപകരില്‍ നിന്ന് 87,655 കോടി രൂപ സമാഹരിച്ചിത് വലിയ വാര്‍ത്തയായിരുന്നു. പ്രമുഖ ആഗോള സാങ്കേതികവിദ്യ വളര്‍ച്ച നിക്ഷേപകരായ ഫെയ്‌സ്ബുക്ക്, സില്‍വര്‍ ലെയ്ക്ക്, വിസ ഇക്വിറ്റി പാര്‍ട്‌ണേര്‍സ്, ജനറല്‍ അറ്റ്‌ലാന്റിക്ക്, കെകെആര്‍, മുബദാല എന്നിവരില്‍ നിന്നാണ് ജിയോ പ്ലാറ്റ്‌ഫോം 87,655 കോടി രൂപ സമാഹരിച്ചത്.

നിക്ഷേപം

അബുദാബി ആസ്ഥാനമായുള്ള പരമാധികാര നിക്ഷേപകനായ മുബദാല, ഇക്വിറ്റി മൂല്യമായ 4.91 ലക്ഷം കോടി രൂപയിലും എന്റര്‍പ്രൈസ് മൂല്യമായ 5.16 ലക്ഷം കോടി രൂപയിലുമാണ് ജിയോ പ്ലാറ്റ്‌ഫോമില്‍ 9,093 കോടി രൂപ നിക്ഷേപിക്കുന്നതെന്ന് ജിയോ ഇന്ന് പ്രഖ്യാപിച്ചിരുന്നു. മുബദാലയുടെ നിക്ഷേപം പൂര്‍ണമായും ലയിപ്പിച്ച അടിസ്ഥാനത്തില്‍ ജിയോ പ്ലാറ്റ്‌ഫോമിലെ 1.85 ശതമാനം ഓഹരിയിലേക്ക് വിവര്‍ത്തനം ചെയ്യും.

സ്വന്തമായി ബിസിനസ് നടത്താൻ പ്ലാനുണ്ടോ? സ്ത്രീകൾക്ക് മാത്രം ലഭിക്കുന്ന വായ്പകൾ ഇതാ

ഇന്ത്യ

ബ്രിട്ടനിലെ വോഡഫോണ്‍ ഗ്രൂപ്പ് പിഎല്‍സിയുടെയും ഇന്ത്യയുടെ ഐഡിയ സെല്ലുലാറിന്റെയും സംയുക്ത സംരംഭമായ വോഡഫോണ്‍ ഐഡിയയിലേക്കുള്ള നിക്ഷേപത്തെക്കുറിച്ച് ആല്‍ഫബെറ്റ് ഉടമസ്ഥതയിലുള്ള ഗൂഗിള്‍ അന്വേഷിക്കുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തുവന്ന ആമസോണ്‍-ഭാരതി എയര്‍ടെല്‍ വാര്‍ത്തയും ഇത്തരത്തിലുള്ള വാര്‍ത്തകളുമായി ബന്ധപ്പെട്ട ഊഹങ്ങളായിരിക്കാമെന്നാണ് വിലയിരുത്തുന്നത്.

ഭാരതി എയര്‍ടെല്ലില്‍ 2 ബില്യണ്‍ ഡോളര്‍ ഓഹരി സ്വന്തമാക്കാനൊരുങ്ങി ആമസോണ്‍

ഭാരതി എയര്‍ടെല്ലിന്റെ വിശദീകരണത്തിന്റെ പൂര്‍ണരൂപം

ഭാരതി എയര്‍ടെല്ലിന്റെ വിശദീകരണത്തിന്റെ പൂര്‍ണരൂപം

'2020 ജൂണ്‍ 04 -ന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച, ഭാരതി എയര്‍ടെല്ലില്‍ 2 ബില്യണ്‍ ഡോളറിന്റെ ഓഹരി ആമസോണ്‍ വാങ്ങുന്നുവെന്ന വാര്‍ത്തയെ പരാമര്‍ശിച്ചാണ് ഈ പ്രസ്താവന. ഇക്കാര്യത്തില്‍, കമ്പനി പതിവായി എല്ലാ ഡിജിറ്റല്‍, ഒടിടി മത്സരാര്‍ത്ഥികളുമായും പ്രവര്‍ത്തിക്കുന്നുവെന്നും ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍, കണ്‍ടന്റ്, സേവനങ്ങള്‍ എന്നിവ വിശാലമായ ഉപഭോക്തൃ അടിത്തറയിലേക്ക് കൊണ്ടുവരുന്നതിനും അവരുമായി ദൃഢമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും വ്യക്തമാക്കുന്നു. എന്നാല്‍, അതിലുപരി ഈ ഘട്ടത്തില്‍ മറ്റൊരു തരത്തിലുള്ള നിര്‍ദേശവും പരിഗണനയിലില്ല.

മുകേഷ് അംബാനി - സുനിൽ മിത്തൽ അഥവാ ജിയോ - എയർടെൽ യുദ്ധം വീണ്ടും മുറുകുന്നു

മാധ്യമ റിപ്പോര്‍ട്ടുകള്‍

ബന്ധപ്പെട്ട കമ്പനികള്‍ ഇക്കാര്യത്തില്‍ ഉചിതമായും സമയബന്ധിതമായും വ്യക്തത വരുത്തിയിട്ടും ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ വരുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. സ്‌റ്റോക്ക് വില നീക്കുമ്പോള്‍ അത്തരം ഊഹങ്ങളിലൂന്നിയ റിപ്പോര്‍ട്ടുകള്‍ അനാവശ്യ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും അവമതിപ്പ് സൃഷ്ടിക്കുകയും ചെയ്യും. ടെലികോം മേഖലയിലെ പതിവ് രീതിയായി മാറിയ ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മതിയായ നടപടികള്‍ സ്വീകരിക്കാനും ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.'

English summary

bharti airtel clarifies on report of amazon in talks to buy stake in compan | നിലവില്‍ ആമസോണുമായി ഒരു തരത്തിലുള്ള ചര്‍ച്ചകളുമില്ല; വിശദീകരണവുമായി ഭാരതി എയര്‍ടെല്‍

bharti airtel clarifies on report of amazon in talks to buy stake in compan
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X