4 വര്‍ഷങ്ങള്‍ക്ക് ശേഷം ജിയോയെ അട്ടിമറിച്ച് എയര്‍ടെല്‍, 'പെട്ടത്' വൊഡഫോണ്‍ ഐഡിയ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ ഭാരതി എയര്‍ടെല്‍ റിലയന്‍സ് ജിയോയെ പിന്നിലാക്കി. ട്രായി പുറത്തുവിട്ട സെപ്തംബര്‍ കണക്കുകളിലാണ് ഭാരതി എയര്‍ടെല്‍ നാലു വര്‍ഷത്തിന് ശേഷം മുന്നിലെത്തുന്നത്. 2016 സെപ്തംബറില്‍ രാജ്യത്ത് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഇതുവരെ റിലയന്‍സ് ജിയോയായിരുന്നു പുതിയ മൊബൈല്‍ വരിക്കാരെ നേടുന്നതില്‍ എന്നും മുന്നില്‍. 15.97 ദശലക്ഷം വരിക്കാരെ ചേര്‍ത്തുകൊണ്ടായിരുന്നു ജിയോയുടെ തുടക്കവും.

 

കളം തിരിച്ചുപിടിച്ചു

ഡേറ്റ, കോള്‍ ആനുകൂല്യങ്ങളുമായുള്ള ജിയോയുടെ കടന്നുവരവ് എയര്‍ടെല്‍, ഐഡിയ, വൊഡഫോണ്‍ കമ്പനികളുടെ കച്ചവടം 'പൂട്ടിച്ചു'. വരിക്കാരുടെ വന്‍കുത്തൊഴുക്കാണ് ഈ കമ്പനികള്‍ പിന്നാലെ കണ്ടത്. എന്തായാലും നീണ്ട നാലു വര്‍ഷത്തിന് ശേഷം കളംതിരിച്ചുപിടിച്ച ആശ്വാസത്തിലാണ് ഇപ്പോള്‍ ഭാരതി എയര്‍ടെല്‍. ഈ വര്‍ഷം സെപ്തംബറില്‍ 3.77 ദശലക്ഷം വരിക്കാരെ പുതുതായി നെറ്റ്‌വര്‍ക്കില്‍ ചേര്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു.

നഷ്ടം വൊഡഫോൺ ഐഡിയക്ക്

ഇതേകാലയളവില്‍ റിലയന്‍സ് ജിയോയ്ക്ക് ലഭിച്ചത് 1.46 ദശലക്ഷം പുതിയ മൊബൈല്‍ വരിക്കാരെയാണ്. 78,454 വരിക്കാരെ കണ്ടെത്തി ബിഎസ്എന്‍എല്‍ പട്ടികയില്‍ മൂന്നാം സ്ഥാനം അലങ്കരിക്കുന്നു. ഇതേസമയം, എയര്‍ടെല്ലിന്റെ നേട്ടം സാരമായി ബാധിച്ചത് വൊഡഫോണ്‍ ഐഡിയ കമ്പനിയെയയാണ്. സെപ്തംബറില്‍ മാത്രം 4.65 ദശലക്ഷം വരിക്കാരെ വൊഡഫോണ്‍ ഐഡിയക്ക് നഷ്ടമായി. എംടിഎന്‍എല്ലിന് 5,784 വരിക്കാരെയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് 1,324 വരിക്കാരെയും നഷ്ടപ്പെട്ടതായി ട്രായി റിപ്പോര്‍ട്ട് പറയുന്നു.

മൊത്തം വരിക്കാർ

പുതിയ വരിക്കാരുടെ എണ്ണത്തില്‍ പിന്നില്‍ പോയെങ്കിലും ഇപ്പോഴും റിലയന്‍സ് ജിയോതന്നെയാണ് 'മാര്‍ക്കറ്റ് ലീഡര്‍'. ആകെ മൊത്തം 404.12 ദശലക്ഷം വരിക്കാരുണ്ട് റിലയന്‍സ് ജിയോയ്ക്ക്. ജിയോ കഴിഞ്ഞാല്‍ ഭാരതി എയര്‍ടെലാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനി. 326.61 ദശലക്ഷം വരിക്കാരാണ് എയര്‍ടെലിന്റെ സമ്പാദ്യം. വൊഡഫോണ്‍ ഐഡിയക്ക് 295.49 ദശലക്ഷം വരിക്കാരും ബിഎസ്എന്‍എല്ലിന് 118.89 ദശലക്ഷം വരിക്കാരും ഇന്ത്യയിലുണ്ട്.

ലാൻഡ്ലൈൻ വരിക്കാർ

എംടിഎന്‍എല്ലിന് 3.33 ദശലക്ഷം വരിക്കാരാണ് രാജ്യത്തുള്ളത്. എന്തായാലും സെപ്തംബര്‍ പിന്നിടുമ്പോള്‍ രാജ്യത്തെ മൊത്തം വയര്‍ലെസ്, മൊബൈല്‍ വരിക്കാരുടെ എണ്ണം 1,148.58 ദശലക്ഷമായി എത്തിനില്‍ക്കുകയാണ്. ഓഗസ്റ്റില്‍ ഇത് 1,147.92 ദശലക്ഷമായിരുന്നു. മൊബൈല്‍ വരിക്കാര്‍ക്ക് പുറമെ ലാന്‍ഡ്‌ലൈന്‍ വരിക്കാരുടെ എണ്ണത്തിലും കുതിച്ചുച്ചാട്ടമുണ്ടായത് കാണാം. ഓഗസ്റ്റില്‍ 19.89 ദശലക്ഷമുണ്ടായിരുന്നു ലാന്‍ഡ്‌ലൈന്‍ ഉപയോക്താക്കളുടെ എണ്ണം സെപ്തംബര്‍ പിന്നിട്ടപ്പോഴേക്കും 20.08 ദശലക്ഷമായി ഉയര്‍ന്നു.

മുന്നിൽ ഇവർ

പ്രധാനമായും സ്വകാര്യ കമ്പനികളാണ് ലാന്‍ഡ്‌ലൈന്‍ മേഖലയില്‍ നേട്ടം കൊയ്തത്. റിലയന്‍സ് ജിയോ മാത്രം 3.03 ലക്ഷം വരിക്കാരെ പുതുതായി നേടി. ഭാരതി എയര്‍ടെല്‍ 66,335 ലാന്‍ഡ്‌ലൈന്‍ വരിക്കാരെയാണ് സെപ്തംബറില്‍ കണ്ടെത്തിയത്. വൊഡഫോണ്‍ ഐഡിയക്ക് 22,042 വരിക്കാരെയും ക്വാഡ്രാന്റിന് 6,359 വരിക്കാരെയും ടാറ്റ ടെലിസര്‍വീസസിന് 3,606 വരിക്കാരെയും പുതുതായി കിട്ടി.

Read more about: airtel jio
English summary

Bharti Airtel Surpasses Reliance Jio In Monthly Subscriber Addition

Bharti Airtel Surpasses Reliance Jio In Monthly Subscriber Addition. Read in Malayalam.
Story first published: Saturday, December 12, 2020, 17:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X