ആപ്പിൾ ഐഫോൺ 12ന് വമ്പൻ ഡിസ്കൌണ്ട്; നിങ്ങളുടെ കൈയിലുള്ള ഫോൺ മാറ്റി വാങ്ങിയാൽ 63,000 വരെ കിഴിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആപ്പിൾ അടുത്തിടെ ലോകമെമ്പാടും ഐഫോൺ 12 സീരീസ് പുറത്തിറക്കി. ഇത് കമ്പനി വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയതും മികച്ചതുമായ ഫോൺ ആണ്. എന്നാൽ വില അൽപ്പം കൂടുതലാണെന്ന് മാത്രം. എന്നാൽ നിങ്ങളുടെ കൈവശമുള്ള ഐഫോണുകളും ചില ജനപ്രിയ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളും ഉൾപ്പെടുന്ന പഴയ ഫോണുകൾ മാറ്റി വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് വൻ വിലക്കുറവിൽ ആപ്പിൾ ഐഫോൺ 12 സ്വന്തമാക്കാം.

 

എക്സ്ചേഞ്ച് ഓഫർ

എക്സ്ചേഞ്ച് ഓഫർ

ഇതിനായി ആപ്പിൾ സ്റ്റോറിൽ നിന്ന് പുതിയ ട്രേഡ് ഇൻ ഓപ്ഷൻ തിരഞ്ഞെടുക്കാം. ആപ്പിൾ സ്റ്റോറുകളുടെ പൂർണ നിയന്ത്രണം കമ്പനിയ്ക്ക് കീഴിലായതിനാൽ പഴയ ഐഫോണുകൾ വിൽക്കുന്നതിലൂടെ കമ്പനി കൂടുതൽ കിഴിവുകൾ നൽകും. പഴയ സ്മാർട്ട്‌ഫോൺ വിൽക്കുന്നതിലൂടെ വാങ്ങുന്നവർക്ക് എത്രത്തോളം കിഴിവ് നേടാനാകുമെന്നതിനെക്കുറിച്ച് മികച്ച ആശയം നൽകുന്നതിന്, ആപ്പിൾ ഐഫോൺ 11 പ്രോ മാക്‌സ് മുതൽ ഐഫോൺ 5 എസ് വരെ എല്ലാ ഫോണുകളുടെയും ഏകദേശ മൂല്യങ്ങളുള്ള ഒരു ലിസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. ഐഫോൺ 11 പ്രോ മാക്‌സിന്റെ വിൽപ്പന വില 63,000 രൂപ മുതൽ ഐഫോൺ 5 എസിന് 3,000 രൂപ വരെയാണ്.

വിവാഹക്കാർക്ക് സ്വർണം വേണ്ട, വമ്പൻ ഡിസ്കൌണ്ടുകളുമായി സ്വർണവ്യാപാരികൾ പിന്നാലെ

ആൻഡ്രോയിഡ് ഫോണുകളുടെ വില

ആൻഡ്രോയിഡ് ഫോണുകളുടെ വില

ഐ‌ഒ‌എസ് സ്മാർട്ട്‌ഫോണുകൾക്ക് മാത്രമല്ല ഈ ട്രേഡ്-ഇൻ ഓപ്ഷൻ ലഭിക്കുന്നത്. നിലവിൽ സാംസങ്, വൺപ്ലസ് സ്മാർട്ട്‌ഫോണുകൾ മാത്രം ഉൾക്കൊള്ളുന്ന പ്രീമിയം സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളിൽ നിന്ന് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്കും മാന്യമായ എക്‌സ്‌ചേഞ്ച് മൂല്യം കമ്പനി നൽകുന്നുണ്ട്. ഏറ്റവും കൂടുതൽ ട്രേഡ്-ഇൻ മൂല്യം വാഗ്ദാനം ചെയ്യുന്നത് സാംസങ് ഗാലക്‌സി നോട്ട് 10 പ്ലസിനാണ്. 36,230 രൂപയാണ് ഇതിന് കണക്കാക്കിയിരിക്കുന്ന വില. വൺപ്ലസ് ഫോണുകളിൽ ഏറ്റവും ഉയർന്ന കിഴിവ് വൺപ്ലസ് 7 ടിയിൽ വാഗ്ദാനം ചെയ്യുന്നു. ഇതിന് കമ്പനി, 19,170 രൂപയാണ് വില നൽകുന്നത്.

ചൈനയ്ക്ക് തിരിച്ചടി, ഇന്ത്യയില്‍ കാലുറപ്പിക്കാന്‍ ഐഫോണ്‍ നിര്‍മ്മാതാക്കള്‍

ഐഫോൺ എക്സ്‍ചേഞ്ച് വില

ഐഫോൺ എക്സ്‍ചേഞ്ച് വില

 • ഐഫോൺ 11 പ്രോ മാക്സ് - 63000 രൂപ വരെ
 • ഐഫോൺ 11 പ്രോ - 60000 രൂപ വരെ
 • ഐഫോൺ 11 - 37000 രൂപ വരെ
 • ഐഫോൺ എക്സ്എസ് മാക്സ് - 35000 രൂപ വരെ
 • ഐഫോൺ എക്സ്എസ് - 34000 രൂപ വരെ
 • ഐഫോൺ എക്സ്ആ‍ർ - 24000 രൂപ വരെ
 • ഐഫോൺ എക്സ് - 28000 രൂപ വരെ
 • ഐഫോൺ 8 പ്ലസ് - 21000 രൂപ വരെ
 • ഐഫോൺ 8 - 17000 രൂപ വരെ
 • ഐഫോൺ 7 പ്ലസ് - 17000 രൂപ വരെ
 • ഐഫോൺ 7 - 12000 രൂപ വരെ
 • ഐഫോൺ 6 എസ് പ്ലസ് - 9000 രൂപ വരെ
 • ഐഫോൺ 6 എസ് - 8000 രൂപ വരെ
 • ഐഫോൺ 6 പ്ലസ് - 8000 രൂപ വരെ
 • ഐഫോൺ 6 - 6000 രൂപ വരെ
 • ഐഫോൺ എസ്ഇ (ഫസ്റ്റ് ജനറേഷൻ) - 5000 രൂപ വരെ
 • ഐഫോൺ 5 എസ് - 3000 രൂപ വരെ

കൊവിഡ് കാലത്തും ജൂൺ പാദത്തിൽ ആപ്പിളിന് എക്കാലത്തെയും ഉയർന്ന വരുമാനം

English summary

Big Discount On Apple iPhone 12; Discount Up To Rs 63,000 If You Replace Your Mobile Phone | ആപ്പിൾ ഐഫോൺ 12ന് വമ്പൻ ഡിസ്കൌണ്ട്; നിങ്ങളുടെ കൈയിലുള്ള ഫോൺ മാറ്റി വാങ്ങിയാൽ 63,000 വരെ കിഴിവ്

Customers can get the Apple iPhone 12 at a huge discount by replacing old phones that include your own iPhones and some popular Android smartphones. Read in malayalam.
Story first published: Sunday, October 25, 2020, 10:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X