വീട് വാങ്ങാൻ പ്ലാനുണ്ടോ? വിൽപ്പനയിൽ വൻ ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒക്‌ടോബർ-ഡിസംബർ പാദത്തിൽ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിഭാഗത്തിലെ വിൽപ്പനയിൽ 30 ശതമാനം ഇടിവുണ്ടായതായി പ്രോപ് ടൈഗർ റിപ്പോർട്ട്. 2019-20 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഒമ്പത് പ്രധാന വിപണികളിൽ മൊത്തം 64,034 വീടുകളാണ് വിറ്റത്. വാങ്ങുന്നവരുടെ വികാരം പുനരുജ്ജീവിപ്പിക്കുന്നതിന് സർക്കാർ സമീപകാലത്ത് നിരവധി നടപടികൾ സ്വീകരിച്ചിട്ടും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ ഇന്ത്യയിലെ ഒമ്പത് പ്രധാന പ്രോപ്പർട്ടി വിപണികളിലെ ഭവന വിൽപ്പന 30 ശതമാനം ഇടിഞ്ഞു.

 

2018ൽ ഈ പാദത്തിൽ 91,464 യൂണിറ്റുകൾ വിറ്റപ്പോൾ 2019ൽ 64,034 വീടുകൾ മാത്രമാണ് ഒൻപത് വിപണികളിൽ വിറ്റത്. മൊത്ത വിൽപ്പനയിൽ 40 ശതമാനം മുംബൈയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവിൽ വിൽപ്പന 50 ശതമാനം ഇടിവ് രേഖപ്പെടുത്തി. "2019-20 ഏപ്രിൽ-ഡിസംബർ കാലയളവിൽ വിൽപ്പന 13 ശതമാനം ഇടിഞ്ഞു.

വസ്തു ഭാര്യയുടെയും ഭർത്താവിന്റെയും പേരിൽ സംയുക്തമായി വാങ്ങുമ്പോഴുള്ള നേട്ടങ്ങൾ എന്തെല്ലാം?

വീട് വാങ്ങാൻ പ്ലാനുണ്ടോ? വിൽപ്പനയിൽ വൻ ഇടിവ്

ഇന്ത്യയിലെ ഒൻപത് പ്രധാന റെസിഡൻഷ്യൽ മാർക്കറ്റുകളിൽ പുതിയ പ്രോജക്ടുകളിൽ ഇടിവ് തുടരുകയാണ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ ഇത് 44 ശതമാനം ഇടിഞ്ഞ് 41,133 യൂണിറ്റായി. മൂന്നാം പാദത്തിൽ 41,133 പുതിയ യൂണിറ്റുകളാണ് വിപണിയിലെത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 73,226 യൂണിറ്റായിരുന്നു. കൊൽക്കത്തയും ഗുരുഗ്രാമും യഥാക്രമം 79, 74 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പുതിയ പ്രൊജക്ടുകളിൽ 40 ശതമാനവും കേന്ദ്രീകരിച്ചത് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളുമായി (ഏപ്രിൽ-ഡിസംബർ) താരതമ്യപ്പെടുത്തുമ്പോൾ, നടപ്പു സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിൽ ലോഞ്ചുകൾക്ക് 32 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

റിയൽ എസ്റ്റേറ്റ് മേഖലയിൽ മാന്ദ്യം തുടരുന്നു, ഇപ്പോൾ വീട് വാങ്ങുന്നത് ലാഭമോ നഷ്ടമോ?

English summary

വീട് വാങ്ങാൻ പ്ലാനുണ്ടോ? വിൽപ്പനയിൽ വൻ ഇടിവ്

Prop Tiger reported sales of residential real estate fell 30 per cent in the October-December quarter. Read in malayalam.
Story first published: Thursday, January 16, 2020, 14:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X